TopTop
Begin typing your search above and press return to search.

കോവിഡ് - ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു, ഇതുവരെ മരിച്ചത് 150 മലയാളികള്‍

കോവിഡ് - ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു, ഇതുവരെ മരിച്ചത് 150 മലയാളികള്‍

ഗള്‍ഫില്‍ കോവിഡ് മൂലം മരിക്കുന്ന മലയാളികളുടെ എണ്ണം 150 ആയി. കുവൈറ്റ് തലസ്ഥാനമായ കുവൈറ്റ് സിറ്റിയില്‍ ഫര്‍വാനിയ ഫാത്തിമ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന മൂപ്പന്‍ മമ്മൂട്ടി (69) ആണ് മരിച്ചത്. കണ്ണൂര്‍ കതിരൂര്‍ സോഡമുക്ക് സ്വദേശിയാണ്. ഭാര്യയും നാല് മക്കളുമുണ്ട്. ഇന്ന് പത്തനംതിട്ട സ്വദേശിയായ പവിത്രന്‍ ദാമോദരന്‍ (52) കോവിഡ് മൂലം കുവൈറ്റ് സിറ്റിയില്‍ മരിച്ചിരുന്നു. നെഞ്ചുവേദനയെ തുര്‍ന്ന് മൂപ്പന്‍ മമ്മൂട്ടിയെ നാല് ദിവസം മുമ്പാണ് ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മക്കളായ സാലിഹും സിറാജും കുവൈറ്റിലുണ്ട്. ഇന്നലെ ഗൾഫിൽ രണ്ട് മലയാളികൾ മരിച്ചിരുന്നു. പത്തനംതിട്ട റാന്നി സ്വദേശി ദുബായിലും കോഴിക്കോട് വടകര സ്വദേശിയുമാണ് ഇന്നലെ മരിച്ചത്.


Next Story

Related Stories