TopTop
Begin typing your search above and press return to search.

ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് രണ്ട് തവണ കൊവിഡ് പരിശോധന നിര്‍ബന്ധം

ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് രണ്ട് തവണ കൊവിഡ് പരിശോധന നിര്‍ബന്ധം

ഇന്ത്യയുള്‍പ്പെടെ 29 രാജ്യങ്ങളില്‍ നിന്ന് ദുബായില്‍ എത്തുന്നവര്‍ക്ക് ഓഗസ്റ്റ് ഒന്നുമുതല്‍ രണ്ട് തവണ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. എല്ലാ വിനോദസഞ്ചാരികള്‍ക്കും യുഎഇ താമസക്കാര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. സര്‍ക്കാര്‍ അംഗീകൃത പരിശോധനാ കേന്ദ്രത്തില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റാണ് കരുതേണ്ടത്.

ലിസ്റ്റ് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്ന് ദുബായിലെത്തുന്നവര്‍ ദുബായ് വിമാനത്താവളത്തിലെത്തുമ്പോള്‍ പിസിആര്‍ പരിശോധന കൂടി നടത്തണമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അധികൃതരാണ് അറിയിച്ചത്‌. യാത്ര പുറപ്പെടുന്നതിന് മുമ്പ് അതത് രാജ്യങ്ങളിലെ അംഗീകൃത ലബോറട്ടറികളില്‍ നിന്ന് കൊവിഡ് പരിശോധന നടത്തിയതിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് പുറമെയാണിത്. ഇന്ത്യ, ബ്രസീല്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, പാകിസ്ഥാന്‍, നൈജീരിയ, ഇറാഖ്, ഈജിപ്ത് ഉള്‍പ്പെടെയുള്ള 29 രാജ്യങ്ങള്‍ക്ക് ഇത് ബാധകമാണ്. അതേസമയം ദുബായില്‍ കോവിഡ് പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയരാകുന്നവര്‍ ഫലം വരുന്നതുവരെ നിരീക്ഷണത്തില്‍ കഴിയണം. പോസിറ്റീവ് ആണെങ്കില്‍ ദുബായ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം തേടുകയും നിരീക്ഷണത്തില്‍ തുടരുകയും വേണം.

ദുബായ് എയര്‍പോര്‍ട്ട് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരമനുസരിച്ച് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളില്‍ എടുത്തതായിരിക്കണം. 12 വയസ്സിന് താഴെയുള്ളവരെയും നിശ്ചയദാര്‍ഢ്യമുള്ളവരെയും പരിശോധനയില്‍നിന്ന് ഒഴിവാക്കിയതായി എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ പറഞ്ഞു.


Next Story

Related Stories