TopTop
Begin typing your search above and press return to search.

കൊറോണ: സൗദിയില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

കൊറോണ: സൗദിയില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് സൗദിയില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ. രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചതോടെ ശക്തമായ മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ് നല്‍കി.

സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീതിയോ കിംവദന്തിയോ പ്രചരിപ്പിക്കാന്‍ പാടില്ല, വിവരങ്ങള്‍ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് തേടണം, ക്രമസമാധാനത്തെ ബാധിക്കുന്ന പോസ്റ്റുകള്‍ തയ്യാറാക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ് തുടങ്ങിയ നിര്‍ദേശങ്ങളാണ് അധികൃതര്‍ നല്‍കിയത്. കൊറോണ വ്യാപനത്തെ സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ കിംവദന്തികള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അതേസമയം, ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം വിഡിയോകളും പോസ്റ്റുകളും പുറത്തിറക്കിയിട്ടുണ്ട്. ഇത് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഒപ്പം വിശുദ്ധ ഹറമുകളില്‍ എത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താനായി കൊവിഡ് വൈറസിനെതിരായ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി.


Next Story

Related Stories