Top

ജീവകാരുണ്യപ്രവര്‍ത്തനത്തിനെന്ന വ്യാജേന പണപ്പിരിവ്: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി

ജീവകാരുണ്യപ്രവര്‍ത്തനത്തിനെന്ന വ്യാജേന പണപ്പിരിവ്: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി

ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ മറവില്‍ അനധികൃതമായി പണപ്പിരിവ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുമായി ഖത്തര്‍ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം. സംശയാസ്പദമായി പണപരിവ് നടത്തുന്നവരെ നിരീക്ഷിച്ച് വരുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.

വാട്ട്സാപ്പ്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ വഴി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പണം ആവശ്യപ്പെടുന്നവരെയും നിരീക്ഷിച്ചുവരുന്നതായി എന്‍ഡോവ്മെന്റ് ജനറല്‍ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് യാഖൂബ് അല്‍ അലി പറഞ്ഞു. ജീവകാരുണ്യപ്രവര്‍ത്തനവും സക്കാക്കാത്ത് ശേഖരണവും ഉള്‍പ്പെടെ അംഗീകൃത മാര്‍ഗത്തിലൂടെ നടത്തുന്നത് പ്രോല്‍സാഹിപ്പിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും പ്രാദേശിക ചാനലിനോട് സംസാരിക്കവേ അല്‍ അലി പറഞ്ഞു.

ചാരിറ്റി റെഗുലേറ്ററി അതോറിറ്റി ഉള്‍പ്പെടെയുള്ളവയുമായി സഹകരിച്ചാണ് മന്ത്രാലയം നടപടികള്‍ സ്വീകരിച്ച് വരുന്നത്. അജ്ഞാതരായ വ്യക്തികള്‍ വിവിധ പദ്ധതികളുടെ പേരില്‍ പണപ്പിരിവ് നടത്തുന്നുണ്ട്. ദരിദ്ര കുടുംബങ്ങളുടെ ദയനീയതകള്‍ വിവരിച്ചും ഇത്തരക്കാര്‍ സംഭാവന പിരിക്കുന്നുണ്ട്. ആവശ്യക്കാരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അംഗീകൃത മാര്‍ഗത്തിലൂടെ സഹായം സ്വീകരിക്കണമെന്നും അല്‍ അലി വ്യക്തമാക്കി.


Next Story

Related Stories