കൊറോണ വൈറസിനെ നേരിടാന്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട മരുന്ന് ഖത്തര്‍ സ്വന്തമാക്കിയതായി പ്രതിരോധ മന്ത്രാലയത്തിലെ മെഡിക്കല്‍ സര്‍വീസ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോക്ടര്‍ അസാദ് അഹമ്മദ് ഖലീല്‍ അവകാശപ്പെട്ടു. പ്രാദേശിക മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മയക്കുമരുന്ന് ജാപ്പനീസ് നിര്‍മ്മിതമാണെന്നും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഡോക്ടര്‍ ആസാദ് അഹമ്മദ് ഖലീല്‍ പറഞ്ഞു.
കാര്യമായ ലക്ഷണങ്ങളുള്ള 1500 കോവിഡ് 19 രോഗികള്‍ക്ക് ഈ മരുന്ന് നല്‍കിതയായും ഇവരെല്ലാം സുഖം പ്രാപിച്ചുവെന്ന് ബ്രിഗേഡിയര്‍ ജനറല്‍ ഖലീല്‍ അല്‍ അറബ് പത്രത്തോട് പറഞ്ഞു. മരണമുഖത്തുണ്ടായിരുന്ന നിരവധി പേര് ഇതുവഴി ജീവിതത്തിലേക്ക് തിരിച്ചുവന്നു. പ്ലാസ്മ ചികിത്സ വഴിയും ഗുരുതരാവസ്ഥിയിലുള്ള നിരവധി പേര്‍ക്ക് രോഗം ഭേദമായെന്നുമാണ് റിപോര്‍ട്ട്.
കോവിഡ് -19 മരുന്നുകള്‍ രാജ്യത്ത് ലഭ്യമാക്കുന്നതിനായി ഖത്തര്‍ നിരവധി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി കരാറില്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന് ആരോഗ്യ അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് -19 മരണനിരക്കുള്ള രാജ്യമാണ് ഖത്തര്‍. രാജ്യത്ത് വലിയ തോതില്‍ കോവിഡ് പരിശോധന നടത്താന്‍ പ്രതിരോധ മന്ത്രാലയത്തിലെ അഞ്ച് മെഡിക്കല്‍ യൂണിറ്റുകളില്‍ പിസിആര്‍ പരിശോധന ഉപകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും ബ്രിഗ് ജനറല്‍ ഖലീല്‍ പറഞ്ഞു. ഈ പരിശോധനകളുടെ ഫലങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ അറിയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.