കൊവിഡ് 19 നെ തുടര്‍ന്ന് ദുരിതത്തിലായ പ്രവാസികളെ ഉടനെ നാട്ടിലേക്ക് എത്തിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിസ കാലാവധി തീരുന്ന പ്രശ്നം നിലവിലില്ലെന്നും എല്ലാ രാജ്യങ്ങളും കാലാവധി നീട്ടിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു. ദുബായി കെഎംസിസി നല്കിയ ഹര്‍ജിയിലാണ് കേന്ദ്ര നിലപാട് അറിയിച്ചിരിക്കുന്നത്. സുപ്രീംകോടതിയില്‍ പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് ഹര്‍ജിയുണ്ടെന്നും കേന്ദ്രം അറിയിച്ചു. പ്രവാസികളെ കേരളം കൊണ്ടുവരാന്‍ തയ്യാറെങ്കില്‍ അതിനെ കുറിച്ച് ആലോചിക്കാമല്ലോ എന്ന ചോദ്യത്തിന് അങ്ങനെ കേരളത്തിന് വേണ്ടി മാത്രം തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും കേന്ദ്രം മറുപടി നല്കി. സുപ്രീംകോടതിയില്‍ പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് ഹര്‍ജിയുണ്ടെന്നും കേന്ദ്രം അറിയിച്ചു.
ഈ സാഹചര്യത്തില്‍ പ്രതിരോധത്തിനാണ മുഖ്യ പരിഗണന നല്‍കുന്നത്. ഗള്‍ഫ് നാടുകളിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കുന്നതിന് അവിടുത്തെ അനുവാദം ആവശ്യമില്ലേയെന്നും കോടതി ആരാഞ്ഞു. അതാത രാജ്യങ്ങള്‍ ആവശ്യപ്പെടാതെ ഇന്ത്യയില്‍ നിന്ന് മെഡിക്കല്‍ സംഘത്തെ അയക്കാന്‍ സാധിക്കില്ല. അതേസമയം എല്ലാ സംസ്ഥാനങ്ങളും മെഡിക്കല്‍ സംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ബുദ്ധിമുട്ട് ആകുമെന്നും കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് നിന്ന് വിദഗ്ധ മെഡിക്കല്‍ സംഘത്തെ അയക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിം സുലൈമാന്‍ സേട്ട് കള്‍ച്ചറല്‍ ഫോറമാണ് ഹര്‍ജി നല്‍കിയത്. ഗള്‍ഫില്‍ കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് എം പി എം കെ രാഘവനും പ്രവാസി ലീഗും നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. യാത്രാ വിലക്ക് നീക്കിയാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കും എന്ന് ചൂണ്ടിക്കാണിച്ച് പ്രവാസികളോട് എവിടെയാണോഉള്ളത് അവിടെ നില്‍ക്കാനാണ് കോടതി ഉത്തരവിട്ടത്.