കോവിഡ്-19 രോഗം പരത്തുന്നതില്‍ മുഖ്യപങ്ക് മൊബൈല്‍ ഫോണുകള്‍ക്ക് ഉണ്ടെന്ന് ദുബായ് പൊലീസിലെ ഫോറന്‍സിക് സയന്‍സ്, ക്രിമിനോളജി വിഭാഗത്തിലെ മേജര്‍ ഡോ.റാഷിദ് അല്‍ ഗഫ്രി. മൊബൈല്‍ ഫോണിലൂടെ നമ്മളറിയാതെ എത്തുന്ന വൈറസ് രോഗ പകര്ച്ചയില് വലിയ പങ്കാണ് വഹിക്കുന്നത്. നിരവധി മൊബൈല്‍ ഫോണുകളില്‍ പഠനം നടത്തിയ ശേഷമാണ് ശാസ്ത്രജ്ഞര്‍ ഇത്തരമൊരു വിലയിരുത്തലില്‍ എത്തിയതെന്നാണ് റിപോര്‍ട്ട്.
ബാക്ടീരികളുടെയും വൈറസുകളുടെയും വിഹാര കേന്ദ്രമാണ് മൊബൈല്‍ ഫോണുകള്‍. അതിന്റെ ഉപരിതലത്തില്‍ അസംഖ്യം സൂക്ഷ്മാണുക്കള്‍ ഉണ്ട്. കോവിഡ്19 പോലുള്ള മാരക വൈറസുകളെയും പരീക്ഷണ സമയത്ത് ഫോണില്‍ കണ്ടെത്താന്‍ കഴിഞ്ഞു. അതിതീവ്രമായ ആരോഗ്യ പ്രശ്നങ്ങളാണ് ഇവ സമൂഹത്തില്‍ ഉണ്ടാക്കുന്നത്. കൊറോണ വൈറസ് സമൂഹ വ്യാപനത്തിനിടയാക്കുന്നതില് വലിയൊരു പങ്കു വഹിക്കുന്നുണ്ട് മൊബൈല്‍ ഫോണുകള്‍. തൊഴിലിടങ്ങള്‍, പൊതു ഗതാഗതം, വിമാനം കപ്പല്‍ എന്നു വേണ്ട എല്ലായിടത്തും മൊബൈല്‍ ഫോണുണ്ട്. മൊബൈല്‍ ഫോണിലൂടെ ഇവിടങ്ങളിലെല്ലാം രോഗ വ്യാപനം ഉണ്ടാകാം. മൊബൈല്‍ ഫോണിലുണ്ടാകുന്ന ചൂട് കൂടുതല്‍ നേരം രോഗാണുക്കളെ അതേ പ്രതലത്തില്‍ പിടിച്ചു നിര്‍ത്തുന്നതിനും പ്രജനനത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ടെന്ന് മേജര്‍ ഡോ.റാഷിദ് അല്‍ഗഫ്രി ഓസ്ട്രേലിയന്‍ സര്‍വ്വകലാശാലയിലെ ഒരു സംഘം ഗവേഷകരുമായി നടത്തിയ സംയുക്ത പഠനത്തിലാണ് കണ്ടെത്തിയത്.
മൊബൈല്‍ ഫോണിനെ ശരീരത്തിലെ ഒരു അവയവം ആയി കണക്കാക്കി വൃത്തിയാക്കുകയാണ് രോഗപ്രതിരോധത്തിനുള്ള പോംവഴിയെന്ന് ദുബായ് പൊലീസിലെ ശാസ്ത്രജ്ഞന് നിര്‍ദ്ദേശിച്ചു. കൈകള്‍ സോപ്പിട്ട് ആവര്‍ത്തിച്ച് കഴുകുന്നതുപോലെ നിശ്ചിത ഇടവേളകളില്‍ അണുനാശിനി ഉപയോഗിച്ച് ഫോണും വൃത്തിയാക്കണമെന്ന് മേജര്‍ ഡോ.റാഷിദ് അല്‍ഗഫ്രി നിര്‍ദ്ദേശിച്ചു.