TopTop
Begin typing your search above and press return to search.

സൗദിയില്‍ സ്‌കൂളുകള്‍ അടച്ചു; ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക്

സൗദിയില്‍ സ്‌കൂളുകള്‍ അടച്ചു; ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക്

സൗദി അറേബ്യയില്‍ കൂടുതല്‍ പേരിലേക്ക് കൊറോണ വൈറസ് ബാധ പടര്‍ന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെ അധികൃതര്‍. പുതുതായി നാല് പേര്‍ക്കുകൂടി രാജ്യത്ത് കൊറോണവൈറസ് സ്ഥിരീകരിച്ചു. ഒരു സ്വദേശിക്കും രണ്ട് ബഹ്റൈന്‍ സ്വദേശികള്‍ക്കും ഒരു അമേരിക്കന്‍ പൗരനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിന് പിന്നാലെ ഒമ്പത് രാജ്യങ്ങളിലേക്ക് സൗദി യാത്രാവിലക്കേര്‍പ്പെടുത്തി.

യുഎഇ, കുവൈത്ത്, ബഹ്റൈന്‍, ലെബനന്‍, സിറിയ, ഈജിപ്ത്, ഇറാഖ്, ഇറ്റലി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലേക്ക് സൗദി പൗരന്‍മാര്‍ക്കും വിദേശ പൗരന്‍മാര്‍ക്കും യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്കുള്ള പ്രവേശനവും താത്കാലികമായി വിലക്കിയിട്ടുണ്ട്. ചൈനയിലേക്കുള്ള യാത്രയും പ്രവേശനവും സൗദി നേരത്തെ വിലക്കിയിരുന്നു.

ഈ രാജ്യങ്ങളിലേക്ക് യാത്ര വിലക്കേര്‍പ്പെടുത്തിയത് ഇന്ത്യയില്‍ നിന്നടക്കമുള്ള കണക്ഷന്‍ വിമാനങ്ങളേയും ബാധിക്കും. ഇന്ന് മുതല്‍ സ്‌കൂളുകള്‍ അടിച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിട്ടുണ്ട്.രാജ്യത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ച പതിനൊന്ന് പേരും ഖത്തീഫ് പ്രവശ്യയില്‍ നിന്നുള്ളവരാണ്. വൈറസ് ബാധ തടയുന്നതിന് പ്രവിശ്യയിലെ മറ്റു ഭാഗങ്ങളിലും അതീവ ജാഗ്രതയും മുന്‍കരുതല്‍ നടപടികളുമാണ് ആരോഗ്യ മുന്‍സിപ്പല്‍ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു വരുന്നത്


Next Story

Related Stories