TopTop
Begin typing your search above and press return to search.

സൗദിയില്‍ പ്രവാസികളുടെ ഇഖാമ ഓട്ടോമാറ്റിക്കായി പുതുക്കുമെന്ന് അധികൃതര്‍

സൗദിയില്‍ പ്രവാസികളുടെ ഇഖാമ ഓട്ടോമാറ്റിക്കായി പുതുക്കുമെന്ന് അധികൃതര്‍

രാജകീയ ഉത്തരവിന്റെ പരിധിയില്‍ വരുന്ന എല്ലാ വിദേശികളുടെയും റെസിഡന്‍ഷ്യല്‍ ഐഡി (ഇഖാമ) നാഷണല്‍ ഡാറ്റാ സെന്ററിന്റെ സഹകരണത്തോടെ ഓട്ടോമാറ്റിക്കായി പുതുക്കുമെന്ന് സൗദി പാസ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇത് സംബന്ധിച്ച് പാസ്‌പോര്‍ട്ട് അതോറിറ്റിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വന്ന ചോദ്യത്തിന് മറുപടിപറഞ്ഞുകൊണ്ടാണ് സൗദി പാസ്‌പോര്‍ട്ട് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.

മാനവ വിഭവ മന്ത്രാലയം വര്‍ക്ക് പെര്‍മിറ്റ് പുതുക്കിയ, രാജകീയ ഉത്തരവിന്റെ പരിധിയില്‍ വരുന്ന എല്ലാ വിദേശികള്‍ക്കും ദേശീയ വിവര കേന്ദ്രവുമായി ഏകോപിപ്പിച്ച്, അവരുടെ ഇഖാമയുടെ കാലാവധി ദീര്‍ഘിപ്പിക്കും. വിദേശികള്‍ റീഎന്‍ട്രി വിസയില്‍ നാട്ടിലെത്തുകയും പിന്നീട് തിരിച്ചുവരാന്‍ കഴിയാതെ റീഎന്‍ട്രി വിസയും ഇഖാമയും കാലാവധി കഴിയുകയും ചെയ്താല്‍ ഫീസില്ലാതെ സൗജന്യമായി അവരുടെ ഇഖാമയും റീ എന്‍ട്രി വിസകളും പുതുക്കുവാന്‍ സൗദി ഭരണകൂടം നിയമങ്ങള്‍ സ്വീകരിച്ചതായി പാസ്‌പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ യഹ്യ വിശദീകരിച്ചു.

റീ എന്‍ട്രി വിസയോ, ഫൈനല്‍ എക്‌സിറ്റ് വിസയോ ഇഷ്യു ചെയ്യുകയും അന്താരാഷ്ട്ര വിമാന സര്‍വ്വീസ് ഇല്ലാത്തതിനാല്‍ യാത്ര മുടങ്ങുകയും വിസയുടെ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ക്കും ഫീസില്ലാതെ വിസകള്‍ പുതുക്കിനല്‍കും. കൂടാതെ, സന്ദര്‍ശക വിസയില്‍ സൗദിയിലെത്തി, തിരിച്ചുപോവാന്‍ സാധിക്കാതെ വന്ന വിദേശികള്‍ക്ക് അവരുടെ വിസയുടെ കാലാവധിയും സൗജന്യമായി പുതുക്കിനല്‍കുമെന്നും അധികൃധര്‍ അറിയിച്ചു. സൗദി അറേബ്യയിലെ മൊത്തം ജനസംഖ്യയുടെ 34.5 ദശലക്ഷത്തിന്റെ 10.5 ദശലക്ഷം വിദേശികളാണ്. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി മാര്‍ച്ച് മുതല്‍ രാജ്യത്തേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിന്നു.


Next Story

Related Stories