TopTop
Begin typing your search above and press return to search.

സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും ഹുറൂബുകാര്‍ക്കും നാട്ടിലെത്താന്‍ അവസരം

സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും ഹുറൂബുകാര്‍ക്കും നാട്ടിലെത്താന്‍ അവസരം

സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് നാട്ടിലെത്താന്‍ അവസരം ഒരുങ്ങുന്നു. ഇഖാമ പുതുക്കാനാവാതെ പ്രതിസന്ധിയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. ഇതിനായി എംബസിയുടെ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷനുള്ള സംവിധാനമുണ്ട്.

ഹുറൂബ്(ജോലിയില്‍ നിന്ന് ഒളിച്ചോടിയതായി സ്‌പോണ്‍സര്‍ പരാതി നല്‍കിയ ആള്‍), മത്‌ലൂബ്(പോലീസ് കേസുള്ളവര്‍), ഇഖാമ പുതുക്കാതെ കാലാവധി അവസാനിച്ചവര്‍, വിവിധ പിഴകള്‍ അടക്കാനാവാതെ പ്രതിസന്ധിയിലായവര്‍ തുടങ്ങി ഫൈനല്‍ എക്‌സിറ്റും-ഇഖാമയും കാലാവധി അവസാനിച്ച് നാട്ടില്‍ പോകാന്‍ കഴിയാതെ പ്രയാസപ്പെടുന്നവര്‍ എന്നിങ്ങനെ വിവിധ പിഴകളില്‍ പെട്ട് പ്രതിസന്ധിയിലായവര്‍ എന്നിവര്‍ക്ക് ഫൈനല്‍ എക്സിറ്റ് നല്‍കും. ഇതിന് ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റില്‍ പ്രത്യേക രജിസ്ട്രേഷന്‍ ഫോം അപ്ലോഡ് ചെയ്തിട്ടുണ്ട്.

ഇഖാമയിലുള്ള പേര് അറബിയിലാണ് രേഖപ്പെടുത്തേണ്ടത്. മൊബൈല്‍ നമ്പര്‍, വാട്‌സാപ് നമ്പര്‍, ഇന്ത്യയിലെ മൊബൈല്‍ നമ്പര്‍, ഇമെയില്‍, സൗദിയില്‍ ജോലി ചെയ്യുന്ന പ്രവിശ്യ, പാസ്‌പോര്‍ട്ട് - ഇഖാമ വിവരങ്ങള്‍ എന്നിവയും നല്‍കണം. ഹുറൂബ്, മത്‌ലൂബ്, വിവിധ പിഴകളുള്ളവര്‍ എന്നീ ഏതു ഗണത്തില്‍ പെട്ടവരാണെന്ന് പ്രത്യേകം രേഖപ്പെടുത്തണം.


Next Story

Related Stories