TopTop
Begin typing your search above and press return to search.

സൗദിയില്‍ വിദേശികളുടെ ഇഖാമ, വിസ കാര്യത്തില്‍ പ്രഖ്യാപനം ഉടന്‍

സൗദിയില്‍ വിദേശികളുടെ ഇഖാമ, വിസ കാര്യത്തില്‍ പ്രഖ്യാപനം ഉടന്‍

സൗദി അറേബ്യയിലുള്ള വിദേശികളുടെ ഇഖാമ (റെസിഡന്‍ഷ്യല്‍ ഐഡി), വിസ എന്നിവ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്ന് സൗദി പാസ്‌പോര്‍ട്ട് അതോറിറ്റി. ഇക്കാര്യത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അംഗീകാരം ലഭിച്ചതായി പാസ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കിയിരുന്നു.

സൗദിയിലുള്ള വിദേശികളുടെ ഫൈനല്‍ എക്‌സിറ്റ് വിസയുടെ കാലാവധി ദീര്‍ഘിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. റീ എന്‍ട്രി വിസയില്‍ നാടുകളിലേക്ക് പോയ വിദേശികളുടെ കാലാവധി കഴിഞ്ഞ ഇഖാമകള്‍ മൂന്ന് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുമെന്നും അറിയിച്ചിരുന്നു. റീ എന്‍ട്രി വിസ ഇഷ്യു ചെയ്തു നാട്ടില്‍ പോവാന്‍ കഴിയാത്തവരുടെ റീ എന്‍ട്രി വിസയുടെ കാലാവധി മൂന്ന് മാസത്തേക്കാണ് നീട്ടുക, സൗദിക്ക് പുറത്തുള്ള എല്ലാ വിദേശികളുടെയും റീ എന്‍ട്രി വിസകള്‍ മൂന്ന് മാസവും കൂടി ദീര്‍ഘിപ്പിക്കുമെന്നും നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഇത് നടപ്പിലായിട്ടില്ല.

സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ വിദേശികളുടെ വിസാ കാലാവധി സൗജന്യമായി മൂന്ന് മാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കുക, അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതിന് ശേഷം കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസകള്‍ക്കാണ് ഇത് ബാധകമാവുക. ഈ സവനങ്ങള്‍ അബഷിര്‍ സംവിധാനത്തിലൂടെ ഉടന്‍ നടപ്പിലാകും.


Next Story

Related Stories