TopTop
Begin typing your search above and press return to search.

കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണത്തിന് സൗദി, ടെലികോം ഐടി മേഖലകളില്‍നിന്ന് വിദേശികള്‍ ഔട്ടാവും

കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണത്തിന് സൗദി, ടെലികോം ഐടി മേഖലകളില്‍നിന്ന് വിദേശികള്‍ ഔട്ടാവും

ടെലികോം, ഐടി ആരോഗ്യ മേഖല ഉൾപ്പെടെ വരെ പ്രധാനപ്പെട്ട പതിനാല് മേഖലകളിൽ സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കാൻ ഒരുങ്ങി സൗദി അറേബ്യ. അഞ്ചു ഗ്രൂപ്പുകളിലായി ടെലികോം, എന്റര്‍ടൈന്‍മെന്റ്, ഐടി, ഗതാഗതം, ലോജിസ്റ്റിക്, റെസ്റ്റൊറണ്ട്, കോഫി ഷോപ്പ്, കോണ്‍ട്രാക്ടിംഗ്, റിയല്‍ എസ്റ്റേറ്റ്, ലീഗല്‍ കണ്‍സള്‍ട്ടന്‍സി, എന്‍ജിനീയറിംഗ്, അക്കൗണ്ടിംഗ്, ടൂറിസ്റ്റ് അക്കോമഡേഷന്‍ മേഖലകളിലാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കുക. നിതാഖത്തിന് പിന്നാലെ 'തൗതീന്‍' എന്ന പദ്ധതിയിലാണ് ഇത്തവണ സ്വദേശീവത്കരണം വ്യാപിപ്പിക്കുന്നത്. ‌

‌സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കിയതിന്റെ ഫലമായി സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 'തൗതീന്‍' നടപ്പാക്കപ്പെടുന്നതോടെ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറയുമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.

ആദ്യഘട്ടത്തിൽ ടൂറിസ്റ്റ് അക്കോമഡേഷൻ, എന്റർടൈൻമെന്റ്, ടെലികോം, ഐ ടി, ഗതാഗതം, ലോജിസ്റ്റിക് സർവീസ് എന്നിവയും. ആരോഗ്യ മേഖലയെ രണ്ടാമത്തെ ഗ്രൂപ്പിലും, മൂന്നാമത്തെ ഗ്രൂപ്പിൽ ഉൾപ്പെടുത്തി റെസ്റ്റോറന്റുകളും കോഫീ ഷോപ്പുകളുമാണ്. കോൺട്രാക്റ്റിംഗും റിയൽ എസ്റ്റേറ്റും നാലാമത്തെ ഗ്രൂപ്പിൽ ഉൾപ്പെടും. ലീഗൽ കൺസൾട്ടൻസി, എൻജിനീയറിംഗ്, അക്കൗണ്ടിങ് എന്നീ മേഖലകളാണ് ഗ്രൂപ്പ് അഞ്ചിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാലു ഘട്ടങ്ങളിലായി ടെലികോം, ഐ.ടി മേഖലയില്‍ 14,000 സ്വദേശികൾക്കായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള പദ്ധതിയും തുടങ്ങി. ആരോഗ്യമേഖലയിലെ സ്വദേശി വത്കരണത്തിന്റെ ഭാഗമായി ദന്തൽ മേഖലയിൽ 2020 മാർച്ച് മുതൽ നടപടികൾ ആരംഭിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കുന്നു.

നിതാഖത് നടപ്പാക്കിയതിന് പിന്നാലെ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ 19 ലക്ഷത്തോളം വിദേശികള്‍ക്കാണ് സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടത്. 2018 സെപ്റ്റംബര്‍ 11 മുതല്‍ കഴിഞ്ഞ ജനുവരി ഏഴുവരെ മൂന്നു ഘട്ടങ്ങളിലായി വാച്ച് കടകള്‍, ഇലക്ട്രിക്- ഇലക്ട്രോണിക് ഷോറൂമുകള്‍ അടക്കം 12 മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കിയിരുന്നു. പ്രവാസികള്‍ വന്‍തോതില്‍ ജോലി ചെയ്തിരുന്ന മേഖലകളായിരുന്നു ഇവയെല്ലാം. 14 പുതിയ മേഖലകളില്‍ 'തൗതീന്‍' കൂടി നടപ്പാക്കുന്നതോടെ ലക്ഷകണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.


Next Story

Related Stories