TopTop
Begin typing your search above and press return to search.

കൊറോണ: ഷോപ്പിംഗ് ട്രോളിയില്‍ തുപ്പിയ പ്രവാസിയെ വധശിക്ഷക്ക് വിധേയനാക്കിയേക്കാമെന്ന് സൗദി

കൊറോണ: ഷോപ്പിംഗ് ട്രോളിയില്‍ തുപ്പിയ പ്രവാസിയെ വധശിക്ഷക്ക് വിധേയനാക്കിയേക്കാമെന്ന് സൗദി

ഷോപ്പിംഗ് ട്രോളിയില്‍ മനപ്പൂര്‍വം തുപ്പി എന്ന് ആരോപിച്ച് കൊവിഡ് 18 ബാധിതനായ പ്രവാസി തൊഴിലാളിയെ വധശിക്ഷയ്ക്ക് വിധേയനാക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇയാളെ വധശിക്ഷയ്ക്ക് വിധേയനാക്കാന്‍ സാധ്യതയുണ്ടെന്ന് സൗദി പബ്ലക്ക് പ്രോസിക്യൂഷന്‍ പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുറച്ച് ദിവസം മുമ്പാണ് ഈ പ്രവാസിയെ അറസ്റ്റ് ചെയ്തത്. ഷോപ്പിംദ് ട്രോളിയില്‍ തുപ്പിയത് മനപ്പൂര്‍വമാണോ എന്ന് അധികൃതര്‍ അന്വേഷിച്ചുവരുകയാണ് എന്ന് പ്രോസിക്യൂഷന്‍ പറയുന്നു. അല്‍ ബാഹയിലെ ബാല്‍ജുറാഷി ഗവര്‍ണറേറ്റിലുള്ള ഒരു സ്റ്റോറിലാണ് സംഭവം നടന്നത്.

കൊലപാതകത്തിന് തുല്യമായ കാര്യമാണ് ചെയ്തിരിക്കുന്നത് എന്നതിനാല്‍ വധശിക്ഷ നല്‍കാവുന്നതാണ് എന്ന് പ്രോസിക്യൂഷന്‍ പറയുന്നു. വടക്കുപടിഞ്ഞാറന്‍ സൗദിയിലെ ഹൈല്‍ മേഖലയില്‍ നിന്ന് ഇയാളടക്കം നാല് പ്രവാസികളെയാണ് സൗദി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. സൗദിയില്‍ ഇതുവരെ രണ്ട് പേരാണ് കൊവിഡ് മൂലം മരിച്ചത്. 900 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യവ്യാപകമായ കര്‍ഫ്യൂവും കര്‍ശന നിയന്ത്രണങ്ങളുമാണ് സൗദി ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സൗദിയിലെ 13 പ്രവിശ്യകള്‍ പരസ്പരം യാത്ര അനുവദിക്കുന്നില്ല. പൂര്‍ണമായും ലോക്ക് ഡൗണ്‍ ചെയ്തിരിക്കുന്നു. സ്‌കൂളൂകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരിക്കുന്നു. പള്ളികളില്‍ കൂട്ടപ്രാര്‍ത്ഥന നിരോധിച്ചിരിക്കുന്നു.


Next Story

Related Stories