TopTop
Begin typing your search above and press return to search.

സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്; വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം

സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്; വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണമെത്തി. വിവിധ ജിസിസി രാജ്യങ്ങള്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ഭാഗികമായി തുടങ്ങിയ സാഹചര്യത്തില്‍ സൗദിയുടെ ഭാഗത്തു നിന്ന് പ്രഖ്യാപനങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

കോവിഡിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും ഇളവുകള്‍ അനുവദിച്ചതും ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ നടപടികള്‍ കൊണ്ട് രാജ്യത്തെ കോവിഡ് കേസുകള്‍ ഗണ്യമായി കുറക്കാന്‍ സാധിച്ചു.

വിമാന സര്‍വീസുകളുടെ കാര്യത്തിലും ഇത്തരം മാതൃകകള്‍ പാലിച്ചാകും ഇളവുകള്‍ അനുവദിക്കുക. സ്വദേശികളുടേയും വിദേശികളുടേയും ആരോഗ്യം നിലനിര്‍ത്തുന്നതിലാണ് മന്ത്രാലയം ശ്രദ്ധ കൊടുക്കുന്നത്. ഓരോ സംവിധാനവും കോവിഡിന് ശേഷം പുനരാരംഭിക്കുന്നത് ഇത് കണക്കിലെടുത്താണ്. ഇത് പരിഗണിച്ചാവും വിമാന സര്‍വീസുകള്‍ തുടങ്ങുക.

ആദ്യ ഘട്ടത്തില്‍ വിദേശത്തുള്ള സൗദികളുടെ ബന്ധുക്കളെയും കുടുംബാംഗങ്ങളേയും തിരിച്ചു കൊണ്ടു വരാനായി മുന്നൊരുക്കത്തിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിന് പിന്നാലെ കര മാര്‍ഗം കിഴക്കന്‍ പ്രവിശ്യ വഴി സൗദികള്‍ രാജ്യത്തേക്ക് പ്രവേശിച്ചു തുടങ്ങി. ബാക്കിയുള്ള കരാതിര്‍ത്തികളും ഉടന്‍ തുറക്കും. ഇതിന് പിന്നാലെ എയര്‍ ബബിള്‍ അടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ തുടങ്ങിയേക്കുമെന്നും തിയതിയും സമയവും ബന്ധപ്പെട്ട വകുപ്പ് പ്രഖ്യാപിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന സൂചന


Next Story

Related Stories