TopTop
Begin typing your search above and press return to search.

വിദേശികളായ ഇമാമുമാരേയും ബാങ്കുവിളിക്കുന്നവരേയും ഒഴിവാക്കാന്‍ സൗദി അറേബ്യ

വിദേശികളായ ഇമാമുമാരേയും ബാങ്കുവിളിക്കുന്നവരേയും ഒഴിവാക്കാന്‍ സൗദി അറേബ്യ

സൗദി അറേബ്യയില്‍ വിദേശികളായ ഇമാമുമാരേയും ബാങ്കുവിളിക്കുന്നവരേയും ഒഴിവാക്കി പകരം സ്വദേശിയരെ നിയമിക്കുന്നു. ഇസ്ലാമിക കാര്യ മന്ത്രാലയം മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഉത്തരവ്. മാളുകളിലും കൊമേഴ്‌സ്യല്‍ സെന്റെുകളിലും പ്രാര്‍ത്ഥനക്കുള്ള ഇടങ്ങളില്‍ നിരവധി വിദേശികള്‍ നമസ്‌ക്കാര സമയം അറിയിച്ചുകൊണ്ടുള്ള ബാങ്കുവിളിക്കുകയും (മുഅ്‌സിന്‍) നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കുന്നതും (ഇമാം) ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി.

വിദേശിയര്‍ക്ക് പകരം സൗദി ഇമാമുമാരെയും മുഅ്‌സിന്‍ (ബാങ്കുവിളിക്കുന്നവരെ)യും നിയമിക്കുവാനാണ് ഉത്തരവില്‍ പറയുന്നത്. നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, വാണിജ്യ സമുച്ചയങ്ങള്‍ പ്രവൃത്തിപ്പിക്കുന്നവര്‍ ഇമാമുകളെയും ബാങ്കുവിളിക്കുന്നവരേയും തിരഞ്ഞെടുക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ഇസ്ലാമിക കാര്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തുകയും ഏകോപിപ്പിക്കുകയും വേണം. നിയമപരമായ പ്രക്രിയയില്‍ ഈ സമുച്ചയങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ കൂടിയാലോചനകള്‍ നടത്തണം. സൗദി ഇമാമുകളെയും മുഅ്‌സിനുമാരേയും നിയമിക്കുമ്പോഴുള്ള സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കുകയും വേണം.

നിരവധി വാണിജ്യ സമുച്ചയങ്ങളില്‍ നിരവധി രാജ്യക്കാരായ പ്രവാസികളെ പ്രാര്‍ഥനാ ഹാളുകളില്‍ ഇമാമുകളായും മുഅ്‌സിനുമാരായും നിയമിച്ചതായാണ് മന്ത്രാലയത്തിനു ലഭിച്ച റിപ്പോര്‍ട്ട്. ഇത്തരം പ്രാര്‍ത്ഥനാ ഹാളുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേക ഏജന്‍സികളില്ലെന്നും ഇത് വിശുദ്ധ ഖുര്‍ആനിക പകര്‍പ്പുകള്‍ ശരിയാംവിധം സുരക്ഷിതമായി സുക്ഷിക്കാന്‍ സാധിക്കാതെ വരികയും അജ്ഞാത ഉറവിടങ്ങളില്‍നിന്നുള്ള ലഘുലേഖകള്‍ വിതരണത്തിനുള്ള സാഹചര്യമുണ്ടാകുമെന്നുമാണ് വിലയിരുത്തല്‍.


Next Story

Related Stories