ഗൾഫ് രാജ്യങ്ങളിൽ കോവിഡ് മൂലം ഇന്ന് മരിച്ചത് ഏഴ് മലയാളികൾ. ഇതിൽ അഞ്ച് മരണം സൗദിയിലാണ്. മലപ്പുറം രാമപുരം സ്വദേശി അബ്ദുള്‍ സലാം (58), മുതുവല്ലൂര്‍ സ്വദേശി പറശ്ശീരി ഉമ്മര്‍ (53), ഒതുക്കുങ്ങല്‍ സ്വദേശി മുഹമ്മദ് ഇല്യാസ് (47), കൊല്ലം പുനലൂര്‍ സ്വദേശി ഷംസുദ്ദീന് (42), എന്നിവര്‍ സൗദി അറേബ്യയിലെ ജിദ്ദയിലാണ് മരിച്ചത്. കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നുള്ള ഷാനവാസ് ഇബ്രാഹിം കുട്ടി സൗദിയിലെ ജുബൈലിലാണ് മരിച്ചത്. തൃശ്ശൂര്‍ ചാവക്കാട് സ്വദേശി അകലാട് ഷക്കീര്‍ (48), പാലക്കാട് അലനല്ലൂര്‍ സ്വദേശി മുജീബ് റഹ്മാന് (42) എന്നിവര്‍ അബുദാബിയില്‍ മരിച്ചു. യുഎഇയില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 69 ആയി.
ഇന്ന് കോവിഡ് മൂലം ഗള്‍ഫില്‍ മരിച്ചത് ഏഴ് മലയാളികള്‍, അഞ്ച് മരണം സൗദിയില്‍

Next Story