TopTop
Begin typing your search above and press return to search.

സൗദിയിലേക്കുള്ള തൊഴില്‍ വിസകളുടെ സ്റ്റാമ്പിങ്ങ് പുനരാരംഭിക്കുന്നു

സൗദിയിലേക്കുള്ള തൊഴില്‍ വിസകളുടെ സ്റ്റാമ്പിങ്ങ് പുനരാരംഭിക്കുന്നു

സൗദി അറേബ്യയില്‍ കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വ്വിസുകള്‍ ഭാഗികമായി പുനരാരംഭിച്ച സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍ വിസകളുടെ സ്റ്റാമ്പിങ്ങ് പുനരാരംഭിക്കുന്നു. സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വരുന്ന തിങ്കളാഴ്ച മുതലാണ് തൊഴില്‍വിസകള്‍ സ്റ്റാമ്പു ചെയ്യുവാനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുക. ഇതു പ്രകാരം റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ മുഖേന മാത്രമായിരിക്കും വിസ സ്റ്റാമ്പിങ്ങ് അപേക്ഷകള്‍ സ്വീകരിക്കുക. വിദേശ സൗദി എംബസികളിലും കോണ്‍സുലേറ്റുകളിലും തൊഴില്‍വിസകളുടെ സ്റ്റാമ്പിങ്ങ് പുനരാരംഭിക്കുന്നത്.

സൗദിയിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പായി കോവിഡ് പരിശോധന നടത്തി രോഗമുക്തരാണെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകൃത സെന്ററുകളുടെ പട്ടിക സൗദി എംബസി തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. രാജ്യത്തേക്കുള്ള വിമാന സര്‍വീസുകള്‍ ജനുവരി മുതല്‍ എൂര്‍ണ തോതില്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.


Next Story

Related Stories