TopTop
Begin typing your search above and press return to search.

സൗദി അറേബ്യയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

സൗദി അറേബ്യയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

സൗദി അറേബ്യയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് സൗദി പ്രോസിക്യൂഷന്‍. കോവിഡ് ചട്ടങ്ങളെ കുറിച്ച് അറിവുണ്ടായിട്ടും മനപൂര്‍വം വീഴ്ച വരുത്തുന്നവര്‍ക്കാണ് ശിക്ഷ. ഇങ്ങനെ പിടിക്കപ്പെടുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും അഞ്ചുലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ.

അതേസമയം പിടക്കപ്പെടുന്നവര്‍ വിദേശികളാണെങ്കില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തുകയും ചെയ്യും. പിന്നീട് പുതിയ വിസയില്‍ സൗദിയിലേക്ക് പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തും. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടിയാകും ശിക്ഷ. കുറ്റകൃത്യത്തിന്റെ കാഠിന്യത്തിനും അത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ വ്യാപ്തിക്കും അനുസൃതമായി ശിക്ഷകളില്‍ വ്യത്യാസമുണ്ടാകുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

കോവിഡ് ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തി, ഹോം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം രോഗലക്ഷണങ്ങളില്ലെങ്കില്‍ വീണ്ടും പരിശോധന നടത്തേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. കോവിഡ് പരിശോധന നടത്തുന്നവര്‍ക്ക് സാധരണയായി 12 മുതല്‍ 72 വരെ മണിക്കൂറിനുള്ളില്‍ എസ്എംഎസിലൂടെയും സ്വിഹത്തി, തതമന്‍, തവക്കല്‍നാ എന്നീ ആപ്പുകള്‍ വഴിയും പരിശോധനാ ഫലം ലഭിക്കും. എന്നാല്‍ ഫലം ലഭിക്കാന്‍ മൂന്ന് ദിവസത്തിലധികം വൈകുന്ന സാഹചര്യത്തില്‍ 937 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.


Next Story

Related Stories