ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്ക്ക് നിര്‍ദേശം. യുഎഇയില്‍ പതിനൊന്ന് പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് യുഎഇയുടെ നിര്‍ദ്ദേശം. ഇന്ത്യയിലുള്ള യുഎഇ. പൗരന്മാര് ഡല്‍ഹിയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനും നിര്‍ദ്ദേശമുണ്ട്. പതിനൊന്ന് പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ എണ്ണം 85 ആയി. ഇതില്‍ ആറുപേര്‍ ഇന്ത്യക്കാരാണ്.
ആരോഗ്യപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുബായ്, അബുദാബി ഗവണ്‍മെന്റിനുകീഴിലുള്ള ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. ചില സ്വകാര്യമേഖലയിലും ഈ സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്. രാജ്യത്തെ പ്രധാന ഷോപ്പിങ് മാളുകളില്‍ തെര്‍മല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിക്കുന്ന നടപടി പുരോഗമിച്ചുവരുന്നു. ദുബായ്, അബുദാബി എമിറേറ്റുകളിലെ റെസ്റ്റോറന്റുകള്‍, കഫേകള്‍, കോഫി ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ രണ്ടാഴ്ചത്തേക്ക് ശീഷ (ഹൂക്ക) നിരോധിച്ചു. യുഎഇ യിലെ ഇന്ത്യക്കാര്‍ സ്വദേശത്തേക്ക് അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റും നിര്‍ദേശിച്ചിട്ടുണ്ട്.
കുവൈറ്റില്‍ വ്യാഴാഴ്ച എട്ടുപേര്‍ക്കുകൂടി വൈറസ് ബാധ കണ്ടെത്തി. ഇതൊടെ മൊത്തം രോഗബാധിതര്‍ എണ്‍പതായി. കുവൈത്തില്‍നിന്ന് വിദേശത്തേക്കുള്ള വിമാനസര്‍വീസുകളുടെ നിരോധനം വെള്ളിയാഴ്ച നിലവില്‍വരും. സൗദി അറേബ്യയില്‍ മൊത്തം രോഗബാധിതര്‍ 45 ആയി.
കഴിഞ്ഞ ദിവസം മക്കയില്‍ 21 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഖത്തറിലെ പള്ളികള്‍ ഇനി ഒരു പ്രാര്‍ഥനയ്ക്ക് ഇരുപത് മിനിറ്റ് മാത്രമായിരിക്കും തുറന്നിടുന്നത്. ഇറാനില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ഖത്തറിലെത്തിച്ച് മാറ്റിപ്പാര്‍പ്പിച്ചവരില്‍ 121 പേരെ രോഗമില്ലെന്ന് കണ്ട് വിട്ടയച്ചതായും അധികൃതര്‍ അറിയിച്ചു.