TopTop
Begin typing your search above and press return to search.

യുഎഇയില്‍ വിസ കാലാവധി പിന്നിട്ടവര്‍ 11 ന് മുമ്പ് തിരിച്ചുപോകണം; അധികമായി തങ്ങുന്ന ഓരോ ദിവസത്തിനും പിഴ

യുഎഇയില്‍ വിസ കാലാവധി പിന്നിട്ടവര്‍ 11 ന് മുമ്പ് തിരിച്ചുപോകണം; അധികമായി തങ്ങുന്ന ഓരോ ദിവസത്തിനും പിഴ

യുഎഇയില്‍ കോവിഡ് പശ്ചാത്തലത്തില്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നല്‍കിയ സമയപരിധി അവസാനിക്കുന്നു. കാലാവധി പിന്നിട്ട താമസ വിസക്കാര്‍ക്ക് യുഎഇയില്‍ നിന്ന് പിഴയില്ലാതെ മടങ്ങാനുള്ള അവസാന സമയം ഈ മാസം 11 ന് അവസാനിക്കും. പിന്നീട് യുഎഇയില്‍ തങ്ങുന്ന ഓരോ ദിവസത്തിനും പിഴ നല്‍കേണ്ടി വരുമെന്ന് അധികൃതരുടെ മുന്നറിയിപ്പ് നല്‍കി.

2020 മാര്‍ച്ച് ഒന്നിനും ജൂലൈ 12നും കാലാവധി തീര്‍ന്ന റെസിഡന്റ് വിസക്കാര്‍ ഈ മാസം 12 നു മുന്‍പ് വിസയും അനുബന്ധ രേഖകളും നിയമാനുസൃതമാക്കുകയാ രാജ്യം വിടുകയോ ചെയ്യണമെന്നാണ് എമിഗ്രേഷന്‍ അറിയിപ്പ്. വൈദ്യ പരിശോധനയ്ക്കുള്ള കേന്ദ്രങ്ങള്‍ സജ്ജമാണ്. അനധികൃത താമസത്തിന് തിങ്കളാഴ്ച മുതല്‍ പിഴ ചുമത്തും. മടങ്ങാത്ത താമസ വിസക്കാര്‍ അധികമായി തങ്ങുന്ന ഓരോ ദിവസവും 25 ദിര്‍ഹം വീതം പിഴ അടക്കേണ്ടി വരും. ആറ് മാസം കഴിഞ്ഞാല്‍ ഇത് 50 ദിര്‍ഹമായി ഉയരും. അതേസമയം, മാര്‍ച്ച് ഒന്നിന് മുന്‍പ് വിസ കാലാവധി അവസാനിച്ചവര്‍ക്ക് നവംബര്‍ 17 വരെ രാജ്യത്ത് തുടരാം. ഇവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യമാണ് ലഭിക്കുക. ഇവര്‍ക്ക്, തിരികെ വരാന്‍ തടസമുണ്ടാവില്ല

മാര്‍ച്ച് ഒന്നിനു ശേഷം വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പുതുക്കാന്‍ ജൂലൈ വരെയാണ് ആദ്യം സമയം നല്‍കിയത്. കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് 3 മാസം കൂടി നീട്ടി നല്‍കി. കോവിഡ് മൂലം വിമാന സര്‍വീസുകള്‍ നിലച്ചതിനാല്‍ വിസ കാലാവധിയില്‍ ഏപ്രിലിലാണ് ഇളവ് അനുവദിച്ചത്.മാര്‍ച്ച് ഒന്നിനു ശേഷം അവസാനിച്ച വിസ കാലാവധി ഈ വര്‍ഷാവസാനം വരെ ദീര്‍ഘിപ്പിച്ചതായി ആദ്യം പ്രഖ്യാപിച്ചെങ്കിലും കോവിഡ് തീവ്രത കുറഞ്ഞ സാഹചര്യത്തില്‍ ജൂലൈ 10 ന് ഭേദഗതി വരുത്തുകയായിരുന്നു.


Next Story

Related Stories