TopTop
Begin typing your search above and press return to search.

പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ തയ്യാറെന്ന് യുഎഇ

പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ തയ്യാറെന്ന് യുഎഇ

ലോകമെങ്ങും കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ഭീതിയിലാണ് പ്രവാസികൾ. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരും ഭീതിയിലാണ്. വ്യോമഗതാഗതം ഉൾപ്പെടെ നിർത്തിയതോടെ എന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയുമെന്ന് അറിയാതെ കഴിയുകയാണ് പലരും. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വദേശത്തേക്ക് മടങ്ങാന്‍ തയ്യാറാകുന്ന ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികളെ നാട്ടിലെത്തിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യുഎഇ. ദി ഹിന്ദുവിന് നൽ‌കിയ അഭിമുഖത്തിലായിരുന്നു ഇന്ത്യയിലെ യുഎഇ അംബാസിഡർ അഹമ്മദ് അൽ ബന്ന നിലപാട് അറിയിച്ചത്.

മതിയായ ആരോഗ്യ പരിശോധനയ്ക്ക് ശേഷം പൗരൻമാരെ സ്വദേശത്തേക്ക് മടങ്ങാൻ അനുവദിക്കുന്നത് യുഎഇ പരിഹഗണിച്ച് വരികയാണെന്നാണ് അംബാസിഡറുടെ പ്രതികരണം. 'പൗരന്മാരെ തിരിച്ചയക്കുന്നതിന് തയ്യാറാണെന്ന് എല്ലാ വിദേശ ഗവൺമെന്റുകളെയും യുഎഇ അറിയിച്ചിട്ടുണ്ട്. എന്നാൽ അതിന് മുൻപ് ഇത്തരത്തിൽ പുറത്ത് പോവുന്നവർ രോഗ ബാധിതർ അല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇതിനാവശ്യമായ പരിശോധനകൾ നടത്തും. പരിശോധയിൽ രോഗം കണ്ടെത്തുന്നവരെ അവിടെ തന്നെ ചികിൽസിക്കും. ഈ നടപടികൾക്ക് എല്ലാ സർക്കാരുകളുടെയും സഹായം തേടി അതത് എംബസികൾക്കും അറിയിപ്പ് കൈമാറിയിട്ടുണ്ട്.' യുഎഇ അംബാസിഡർ വ്യക്തമാക്കുന്നു.

യുഎഇയിൽ കോവിഡ് രോഗ ബാധിതരായവര്‍ പോലും മതിയായ പരിചരണം ലഭിക്കാത്ത അവസ്ഥയിലാണെന്ന് നേരത്തെ റിപ്പോർ‌ട്ടുകൾ ഉണ്ടായിരുന്നു. ചികിത്സയും താമസ സൗകര്യം പോലും ഇല്ലാതെ മലയാളികൾ അടക്കം ബുദ്ധിമുട്ടുകയാണെന്നും പരാതി ഉയര്‍ന്നിരുന്നു. യുഎഇ രാഷ്ട്രത്തലവന്‍മാരുമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നടത്തിയ ചർച്ചയിലും വിഷയം ചർച്ചയായി. പിന്നാലെയാണ് യുഎഇയുടെ പ്രതികരണം.

ഗള്‍ഫ് മേഖലയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അതത് രാജ്യങ്ങളിലെ സ്ഥാനപതിമാക്കും വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയികുന്നു. അടിയന്തര ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ തന്നെയാണ് അറിയിച്ചത്.


Next Story

Related Stories