TopTop
Begin typing your search above and press return to search.

12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക വിസ വിലക്കുമായി യുഎഇ

12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക വിസ വിലക്കുമായി യുഎഇ

പാക്കിസ്ഥാന്‍ ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് പുതിയ വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി യുഎഇ അറിയിച്ചു. കോവിഡ് -19 ന്റെ രണ്ടാം വ്യാപനം ശക്തമായതിനെ തുടര്‍ന്നാണ് നടപടിയെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് സാഹിദ് ഹഫീസ് ചൗധരി പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍, ഇതിനോടകം നല്‍കിയ സന്ദര്‍ശക വിസകളില്‍ സസ്‌പെന്‍ഷന്‍ ബാധകമല്ലെന്നും വിദേശകാര്യ ഓഫീസ് അറിയിച്ചു. ബിസിനസ് വിസ, ടൂറിസ്റ്റ് വിസ, ട്രാന്‍സിറ്റ് വീസ, സ്റ്റുഡന്റ് വീസ എന്നിങ്ങനെ പലതരത്തില്‍ ഉള്ള യുഎഇ വീസകളില്‍ ഏതിനാണ് പുതിയ നടപടി ബാധകമെന്ന് ആദ്യം വ്യക്തമായിരുന്നില്ല. പാക്കിസ്ഥാന് പുറമെ തുര്‍ക്കി, ഇറാന്‍, യെമന്‍, സിറിയ, ഇറാഖ്, സൊമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലുള്ള ആളുകള്‍ക്ക് വീസ നല്‍കുന്നതാണ് യുഎഇ സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.

ജൂണില്‍ പാകിസ്ഥാനില്‍ കൊറോണ കേസുകള്‍ കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ജൂലൈ വരെ ഇവിടേക്കുള്ള പാസഞ്ചര്‍ സര്‍വീസുകള്‍ യുഎഇ എയര്‍ലൈന്‍സായ എമിറേറ്റ്‌സ് നിര്‍ത്തലാക്കിയിരുന്നു. എമിറേറ്റ്‌സ് വിമാനത്തില്‍ ഹോങ്കോങ്ങിലെത്തിയ 30 ഓളം പാകിസ്ഥാനികള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്നായിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്. പിന്നീട് ജൂലൈ മൂന്നിന് എയര്‍ലൈന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍, പാകിസ്ഥാനിലേക്കും കൊറോണ വൈറസ് 'ഹൈ റിസ്‌ക്' വിഭാഗത്തില്‍പ്പെട്ട മറ്റു 30 രാജ്യങ്ങളിലേക്കുമുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ കുവൈറ്റും നിര്‍ത്തിയിരുന്നു.


Next Story

Related Stories