TopTop
Begin typing your search above and press return to search.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ്; കോവിഡ് പോരാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി യുഎഇ

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ്; കോവിഡ് പോരാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി യുഎഇ

കോവിഡ് -19 പ്രതിരോധത്തില്‍ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് യുഎഇ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ബിരുദം വരെയുള്ള പഠനാവശ്യങ്ങള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഹയ്യക്കും (സ്വാഗതം) എന്ന പേരിലുള്ള പദ്ധതിയുടെ ആനുകൂല്യം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ലഭിക്കും. ഈ മാസം 30നകം അപേക്ഷ സമര്‍പ്പിക്കണം. ഡോക്ടര്‍, നഴ്‌സ് മുതല്‍ ആശുപത്രി ക്ലീനര്‍മാര്‍ക്കുവരെ അപേക്ഷിക്കാം.

സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ് ലഭിക്കുക എന്നതിനാല്‍ വിദേശികളുടെ മക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുക പ്രയാസമാകും. വിദ്യാഭ്യാസ മന്ത്രാലയവും (MoE) ആരോഗ്യ പ്രവര്‍ത്തകരുടെ ഓഫീസും തമ്മിലുള്ള പങ്കാളിത്തതോടെയാണ് ഹയാക്കും പദ്ധതി ആരംഭിച്ചത്. ആരോഗ്യ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക, ട്യൂഷന്‍ നല്‍കേണ്ടതിന്റെ ആവശ്യകത മൂലം ഉണ്ടാകുന്ന സാമ്പത്തിക സമ്മര്‍ദ്ദം ലഘൂകരിക്കുക എന്നിവയും ഇത് ലക്ഷ്യമിടുന്നു. സ്വദേശികളും വിദേശികളുമായ എല്ലാ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരും പദ്ധതിയുടെ ഭാഗമാണ്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ മുതല്‍ ആശുപത്രി ക്ലീനര്‍മാര്‍ വരെയുള്ളവര്‍ക്ക് പദ്ധതി പ്രയോജനം ചെയ്യും. സ്‌കോളര്‍ഷിപ്പുകള്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമെ ലഭ്യമാകൂ. ഇതുവരെ, മുന്‍നിര പ്രവര്‍ത്തകരുടെ 1,850 കുട്ടികള്‍ക്ക് നിലവിലുള്ള അധ്യയന വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പ് ലഭിച്ചതായും അധികൃതര്‍ അറിയിച്ചു.

Next Story

Related Stories