TopTop
Begin typing your search above and press return to search.

കൊറോണ വൈറസ് വ്യാപനം; യുഎഇയില്‍ മൂന്ന് താല്‍കാലിക ആശുപത്രികള്‍ തുറക്കുന്നു

കൊറോണ വൈറസ് വ്യാപനം; യുഎഇയില്‍ മൂന്ന് താല്‍കാലിക ആശുപത്രികള്‍ തുറക്കുന്നു

കോവിഡ് രോഗികളെ ചികിത്സിക്കാന്‍ യുഎഇയില്‍ മൂന്ന് ലാല്‍കാലിക ആശുപത്രികള്‍ തുറക്കുന്നു. 3,400 രോഗികളെ ഒരേ സമയം കിടത്തി ചികില്‍സിക്കാന്‍ സൗകര്യമുള്ള ആശുപത്രികള്‍ അബൂദബിയിലും ദുബൈയിലും ആണ് നിര്‍മ്മിക്കുന്നത്. അബൂദബിയില്‍ പുതിയ രണ്ട് ഫീല്‍ഡ് ആശുപത്രികളും, ദുബൈയിലുമാണ് അബൂദബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി അഥവാ സെഹയുടെ നേതൃത്വത്തില്‍ സജ്ജമാക്കുന്നത്. അബൂദബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ ഹൂമാനിറ്റേറിയന്‍ സിറ്റിയിലെ നിര്‍മിക്കുന്ന ആശുപത്രിയില്‍ 1200 കോവിഡ് ബാധിതരെ പ്രവേശിപ്പിക്കാം. 200 ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സൗകര്യവും ഇവിടെയുണ്ടാകും. മേയ് ആദ്യവാരം ഈ ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കും.

അബൂദബി എക്‌സിബിഷന്‍ സെന്ററും താല്‍കാലിക ആശുപത്രിയാക്കി മാറ്റുകയാണ്. ഇവിടെ 1,000 രോഗികളെ ചികില്‍സിക്കാം. 100 ആരോഗ്യപ്രവര്‍ത്തകര്‍ക്കും സൗകര്യമുണ്ടാകും. ദുബൈയിലെ വിനോദസഞ്ചാര കേന്ദ്രമായ ദുബൈ പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സിലാണ് മൂന്നാമത്തെ ആശുപത്രി. ഇവിടെ 1200 രോഗികള്‍ക്കും. 200 ആരോഗ്യപ്രവര്‍ത്തകര്‍ക്കും സൗകര്യമുണ്ടാകും. ദുബൈയിലെ ആശുപത്രി ഈമാസം തന്നെ പ്രവര്‍ത്തനം ആരംഭിക്കും. അബൂദബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്യാന്‍ ആശുപത്രികളുടെ നിര്‍മാണ് പുരോഗതി വിലയിരുത്തി. ദുബൈയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ നേരത്തേ താല്‍കാലിക ആശുപത്രിയാക്കി മാറ്റിയിരുന്നു.


Next Story

Related Stories