TopTop
Begin typing your search above and press return to search.

അബുദാബിയില്‍ ക്ലാസിക് വാഹനങ്ങളുടെ പ്രദര്‍ശനത്തിന് തുടക്കമായി

അബുദാബിയില്‍ ക്ലാസിക് വാഹനങ്ങളുടെ പ്രദര്‍ശനത്തിന് തുടക്കമായി

അബുദാബിയില്‍ യാസ് മറീന സര്‍ക്യൂട്ടില്‍ അതിവേഗത്തിന്റെ രാജാക്കന്മാര്‍ അണിനിരക്കുന്ന ഫോര്‍മുല വണ്‍ ഗ്രാന്‍ഡ്പ്രീക്ക് തുടക്കമായി. ഗ്രാന്‍പ്രീയുടെ ഭാഗമായി നഗരത്തിലെങ്ങും നടക്കുന്ന ആഘോഷങ്ങളോടനുബന്ധിച്ച് ക്ലാസിക് വാഹനങ്ങളുടെ പ്രദര്‍ശനത്തിനും തുടക്കമായി കഴിഞ്ഞു. ഖസ്ര്‍ അല്‍ ഹൊസനില്‍ ഡിസംബര്‍ 30 വരെയാണ് പ്രദര്‍ശനം.

1950-കളിലും 60-കളിലും പുറത്തിറക്കിങ്ങിയ 21 വാഹനങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. കാറുകള്‍, ജീപ്പുകള്‍, ട്രക്കുകള്‍ എന്നിവ പ്രദര്‍ശനത്തിലിടം പിടിച്ചിട്ടുണ്ട്. ഒട്ടകത്തിലും കുതിരപ്പുറത്തും സഞ്ചരിച്ചിരുന്ന ജനത മുപ്പതുകളോടെയാണ് വാഹനങ്ങളിലെ യാത്രകളിലേക്ക് കാലെടുത്തുവെക്കുന്നത്. അബുദാബിയിലെ ആദ്യ എണ്ണ ഖനനവും അതിന്റെ ചുവടുവെച്ചുണ്ടായ വികസനങ്ങളും കൂടുതല്‍ വാഹനങ്ങളെയും നഗരത്തിലേക്ക് കൊണ്ടുവന്നു. ഇതിന്റെയെല്ലാം കഥപറയുന്ന പ്രദര്‍ശനമാണ് 'അല്‍ റൂഹൂല്‍' എന്നപേരില്‍ ഖസ്ര്‍ അല്‍ ഹൊസനില്‍ നടക്കുന്നത്. അബുദാബി പോലീസ് ബാന്‍ഡിന്റെ അകമ്പടിയോടെയുള്ള ക്ലാസിക് കാറുകളുടെ പരേഡും ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് ഉണ്ടായിരുന്നു.

ഗ്രാന്‍ഡ് പ്രീ വേദിയിലേക്ക് 70 ബസുകളും 3000ലേറെ ടാക്‌സികളും സര്‍വീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. 29 മുതല്‍ ഡിസംബര്‍ 1 വരെ നടക്കുന്ന കാറോട്ട പോരാട്ടം കാണാന്‍ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. നഗരത്തില്‍നിന്നു യാസ് ഐലന്‍ഡിലേക്കും തിരിച്ചും ബസ് സര്‍വീസുണ്ടായിരിക്കും


Next Story

Related Stories