TopTop
Begin typing your search above and press return to search.

ഗള്‍ഫില്‍ കൊവിഡ് 19 ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നൂറ് കടന്നു

ഗള്‍ഫില്‍ കൊവിഡ് 19 ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നൂറ് കടന്നു

ഗള്‍ഫില്‍ കൊവിഡ് 19 ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നൂറ് കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 7,085 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 170,864 ആയി. 806 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 364 പേരാണ് സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

യു.എ.ഇയില്‍ മണ്ണാര്‍ക്കാട് സ്വദേശി ജമീഷ് (26) മരിച്ചതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 101 ആയി. മണ്ണാര്‍ക്കാട് നെല്ലിപ്പുഴ തിട്ടുമ്മല്‍ ചെറുവനങ്ങാട് വീട്ടില്‍ പരേതനായ ഇബ്രാഹിമിന്റെ മകനാണ് ഹമീദ്. കോവിഡ് ചികില്‍സയിലായിരുന്ന മറ്റൊരു മലയാളി സൗദിയിലെ ജുബൈലില്‍ മരിച്ചു. കൊല്ലം കിളികൊല്ലൂര്‍ സ്വദേശി സാം ഫെര്‍ണാണ്ടസാണ് മരിച്ചത്. 55 വയസ്സായിരുന്നു. കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. 18 വര്‍ഷമായി ജുബൈലിലെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ജുബൈല്‍ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇതോടെ സൗദിയില്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുന്ന മലയാളികളുടെ എണ്ണം 18 ആയി.

അതേസമയം ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ഇന്ന് അഞ്ച് വിമാനങ്ങള്‍ സര്‍വീസ് നടത്തും. ആയിരത്തിലേറെ പേരാണ് നാട്ടിലെത്തുക. ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും സര്‍വീസുണ്ട്. അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്കും. മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനങ്ങള്‍ ഇന്ന് സര്‍വീസ് നടത്തും.


Next Story

Related Stories