TopTop
Begin typing your search above and press return to search.

വന്ദേ ഭാരത്: കേരളത്തിലെത്തിയത് 5,815 പേർ പ്രവാസികൾ, രണ്ടാം ഘട്ടത്തിൽ 32 വിമാനങ്ങള്‍ കൂടിയെത്തും

വന്ദേ ഭാരത്: കേരളത്തിലെത്തിയത് 5,815 പേർ പ്രവാസികൾ, രണ്ടാം ഘട്ടത്തിൽ 32 വിമാനങ്ങള്‍ കൂടിയെത്തും

കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഒരുക്കിയ വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായി ഇതുവരെ കേരളത്തിൽ എത്തിയത് 5,815 പേർ . ഒന്നാം ഘട്ടത്തിന് ശേഷം മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ച വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായി ജൂൺ 2 വരെ 38 വിമാനങ്ങൾ കേരളത്തിലേക്ക് സർവീസ് നടത്തും. ഇക്കാലയളവിൽ 6530 യാത്രക്കാരും സംസ്ഥാനത്ത് എത്തും.

യുഎഇയിൽ നിന്ന് 8, ഒമാൻ 6, സൗദി 4, ഖത്തർ 3, കുവൈത്ത് 2 എന്നിങ്ങനെയാണു വിമാനങ്ങൾ എത്തുക. ബഹ്റൈൻ, ഫിലിപ്പീൻസ്, മലേഷ്യ, യുകെ, യുഎസ്, ഓസ്ട്രേലിയ, ഫ്രാൻസ്, ഇന്തൊനീഷ്യ, അർമീനിയ, തജിക്കിസ്‌ഥാൻ, യുക്രെയ്ൻ, അയർലൻഡ്, ഇറ്റലി, റഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്ന് ഓരോ വിമാനം വീതവുമാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുക.

രണ്ടാം ഘട്ടത്തില്‍ എയര്‍ ഇന്ത്യ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് 26 സര്‍വീസുകളാണ് ഉള്ളത്. ഇതില്‍ 13 എണ്ണവും യുഎയില്‍ നിന്നാണ്. കേരളത്തിലേക്കുള്ള വിമാനങ്ങളില്‍ ഗര്‍ഭിണികള്‍ക്കാണ് മുൻഗണന നൽകുന്നത്. ഇന്ത്യന്‍ എംബസി പ്രത്യേകം തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം വിസ കാലാവധി തീര്‍ന്നവര്‍, ജോലി നഷ്ടപ്പെട്ടവര്‍, കുട്ടികള്‍, സന്ദര്‍ശക വിസയിലെത്തി മടങ്ങിപോകാനാകാത്തവര്‍ തുടങ്ങിയവരാണ് ഇത്തവണത്തെ ലിസ്റ്റിലുമുള്ളത്.

അതേസമയം, വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലെത്താൻ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 4.42 ലക്ഷം പേരാണ്. നോര്‍ക്കയുടെ കണക്ക് പ്രകാരം 1,69,136 പേര്‍ക്കാണ് അടിയന്തരമായി നാട്ടില്‍ എത്തിക്കേണ്ടവരുമുണ്ട്. വിവിധ രാജ്യങ്ങളിലെ സന്നദ്ധ സംഘടനകൾ നൽകുന്നെ വിവരപ്രകാരം 80,000 ത്തോളം പേരെങ്കിലും അടിയന്തിരമായി നാട്ടിലെത്തേണ്ടവരാണ്. നിലവിലുള്ള വേഗത്തിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ ഈ 80,000 പേര്‍ നാട്ടിലെത്തണമെങ്കില്‍ ഇനിയും നാലു മാസമെങ്കിലുമെടുക്കുമെന്നാണ് സൂചനകൾ.


Next Story

Related Stories