TopTop
Begin typing your search above and press return to search.

ലോകത്തിലെ ആദ്യത്തെ ഫ്‌ളോട്ടിംഗ് സ്മാര്‍ട്ട് പോലീസ് സ്റ്റേഷനുമായി ദുബായ് പൊലീസ്

ലോകത്തിലെ ആദ്യത്തെ ഫ്‌ളോട്ടിംഗ് സ്മാര്‍ട്ട് പോലീസ് സ്റ്റേഷനുമായി ദുബായ് പൊലീസ്

കടലില്‍ പൊങ്ങി കിടക്കുന്ന ലോകത്തിലെ ആദ്യത്തെ ഫ്‌ളോട്ടിംഗ് സ്മാര്‍ട്ട് പോലീസ് സ്റ്റേഷനുമായി ദുബായ് പൊലീസ്.ദുബായില്‍ പുരോഗമിക്കുന്ന ജിടെക്‌സ് സാങ്കേതിക വാരത്തിലാണ് ദുബായ് പൊലീസ് ആദ്യ ഫ്‌ളോട്ടിംഗ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ പ്രഖ്യാപിച്ചത്. ദുബൈയുടെ കൃത്രിമ ദ്വീപുകളിലൊന്നായ ദുബൈ വേള്‍ഡ് ഐലന്റിന്റെ സമീപത്തായിരിക്കും കടലില്‍ പൊങ്ങി കിടക്കുന്ന പൊലീസ് സ്റ്റേഷന്‍ നിര്‍മിക്കുക.

ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്നുകൊണ്ടിരിക്കുന്ന ഗൈടെക്‌സ് ടെക്‌നോളജി വാരത്തില്‍ ഫ്‌ളോട്ടിംഗ് പോലീസ് സ്റ്റേഷന്റെ ഒരു മാതൃക ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സാന്നിധ്യത്തില്‍ അവതരിപ്പിച്ചു.

മൂന്ന് നിലകളിലായി 4,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഈ സ്മാര്‍ട്ട് പോലീസ് സ്റ്റേഷന് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ആവശ്യമില്ല, എന്നാല്‍ ആറ് ഭാഷകളിലായി കുറഞ്ഞത് 60 ഓണ്‍ലൈന്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ സന്ദര്‍ശകന് കുറ്റകൃത്യങ്ങളും ട്രാഫിക് സംഭവങ്ങളും റിപ്പോര്‍ട്ടുചെയ്യാന്‍ കഴിയും. പിഴ അടയ്ക്കുക, ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുക, തൊഴില്‍ അല്ലെങ്കില്‍ ക്രിമിനല്‍ പരാതികള്‍ ഫയല്‍ ചെയ്യുക, നഷ്ടപ്പെട്ടതും കണ്ടെത്തിയതുമായ ഇനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക, മറ്റ് പോലീസ്, കമ്മ്യൂണിറ്റി സേവനങ്ങള്‍ പ്രയോജനപ്പെടുത്തുക. എന്നീ സേവനങ്ങള്‍ ലഭ്യമാക്കും. 2020 ന്റെ ആദ്യ പകുതിയില്‍ ഫ്‌ളോട്ടിംഗ് പോലീസ് സ്റ്റേഷന്‍ പൊതുജനങ്ങള്‍ക്കായി തുറക്കുമെന്ന് ദുബായ് പൊലീസിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജനറല്‍ ഡയറക്ടര്‍ ബ്രിഗ് ഖാലിദ് അല്‍ റസൂക്കി പറഞ്ഞു.

രണ്ടുവര്‍ഷം മുമ്ബാണ് ദുബായ് പൊലീസ് ആദ്യത്തെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ തുറന്നത്. പൊലീസുകാരുടെ സഹായമില്ലാതെ തന്നെ കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യുക, അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക, ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുക തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനുകള്‍.


Next Story

Related Stories