പ്രവാസം

സൗദി തൊഴില്‍ പ്രശ്നം- മലയാളികളുടെ യാത്ര ചെലവ് സര്‍ക്കാര്‍ വഹിക്കും; മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

തൊഴില്‍ നഷ്ടപ്പെട്ട് സൗദിയില്‍ നിന്ന് വിമാനമാര്‍ഗം കേരളത്തിലത്തെുന്ന പ്രവാസികളുടെ മുഴുവന്‍ യാത്രച്ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഡല്‍ഹിയിലും മുംബൈയിലും വിമാനമിറങ്ങുന്നവര്‍ക്ക് കേരളത്തില്‍ എത്തുവാനുള്ളതടക്കം അവരുടെ മുഴുവന്‍ യാത്രാചെലവുകളും നല്‍കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സൗദിയില്‍നിന്ന് മടങ്ങിയത്തെുന്നവരുടെ യാത്രച്ചെലവ് അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ വിവാദമായതിനെത്തുടര്‍ന്നാണ് ഈ നടപടി. ഡല്‍ഹിയിലെത്തിയ പ്രവാസി മലയാളികള്‍ ട്രെയിനില്‍ കേരളത്തിലേക്ക് മടങ്ങട്ടെ എന്നുവരെ സര്‍ക്കാര്‍ നിലപാട് കൈക്കൊണ്ടിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍