സിനിമാ വാര്‍ത്തകള്‍

ദിലീപിനെ പുറത്താക്കിയത് അമ്മയുടെ കൂട്ടായ തീരുമാനം: രമ്യ നമ്പീശന്‍

Print Friendly, PDF & Email

നടി ആക്രമിക്കപ്പെട്ടപ്പോള്‍ പൊട്ടിമുളച്ച ആശയമല്ല വിമന്‍ കളക്ടീവ് ഇന്‍ സിനിമ എന്നതെന്നും രമ്യ

A A A

Print Friendly, PDF & Email

ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കാനുള്ളത് അംഗങ്ങളുടെ കൂട്ടായ തീരുമാനമാണെന്ന് നടി രമ്യ നമ്പീശന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് രമ്യ ഇക്കാര്യം അറിയിച്ചത്. പൃഥ്വിരാജിനെ സന്തോഷിപ്പിക്കാന്‍ മാത്രമാണ് മമ്മൂട്ടി ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയതെന്ന ഗണേഷ് കുമാറിന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

അമ്മയുടെ തീരമാനങ്ങളെടുക്കുന്നത് ഒരു വ്യക്തി ഒറ്റയ്ക്കല്ലെന്നും ഒരു കൂട്ടം ആളുകളാണെന്നും അവര്‍ പറഞ്ഞു. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം ഈ ഗ്രൂപ്പിന്റേതാണ്. എല്ലാ അംഗങ്ങളുടെയും അനുവാദം ലഭിച്ചതോടെ ഈ തീരുമാനം പ്രഖ്യാപിക്കുകയാണ് ചെയ്തത്. ആ പ്രഖ്യാപനം നടത്തുമ്പോള്‍ ഞാനും പൃഥ്വരാജും എല്ലാം ഉണ്ടായിരുന്നു. ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിയുന്ന പക്ഷം അദ്ദേഹത്തോട് മാപ്പ് ചോദിച്ച് സംഘടനയിലേക്ക് മടക്കി വിളിക്കുമെന്ന് കൂടി കൂട്ടിച്ചേര്‍ക്കുന്നു.

നടി ആക്രമിക്കപ്പെട്ടപ്പോള്‍ പൊട്ടിമുളച്ച ആശയമല്ല വിമന്‍ കളക്ടീവ് ഇന്‍ സിനിമ എന്നതെന്നും അവര്‍ വ്യക്തമാക്കി. ഏറെ നാളായി ഈ ആശയം ഉന്നയിക്കപ്പെട്ടിട്ട്. എന്നാല്‍ ഞങ്ങളുടെ ഒരു സുഹൃത്തിന് ഒരു അപകടം സംഭവിച്ചതോടെ സംഘടനയുടെ രൂപീകരണം വേഗതയിലായെന്ന് മാത്രം. ഇപ്പോള്‍ ആ നടിക്കൊപ്പം നില്‍ക്കുകയാണ് തങ്ങളുടെ ദൗത്യമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍