UPDATES

വിദേശം

Explainer: ജനകീയ പ്രക്ഷോഭത്തെ അട്ടിമറിക്കാൻ പട്ടാളത്തിന്റെ നീക്കം: എന്താണ് സുഡാനിൽ സംഭവിക്കുന്നത്?

ഉടമ്പടി നടപ്പാകില്ലെന്ന് പട്ടാളം പ്രഖ്യാപിച്ചു. 9 മാസത്തിനുള്ളിൽ തങ്ങൾ തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുമെന്ന് അവർ പറഞ്ഞു.

ഏപ്രിൽ മാസം പകുതിയോടെയാണ് സുഡാൻ പ്രസിഡണ്ട് ഉമർ അൽ ബാഷിറിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചെടുത്തത്. ജനകീയ പ്രക്ഷോഭത്തെ മുതലെടുത്തുള്ള നീക്കമായിരുന്നു ഇത്. രണ്ട് വർഷക്കാലത്തിനുള്ളിൽ രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സൈന്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് പ്രായോഗിക തലത്തിലേക്ക് എത്തുകയുണ്ടായില്ല. പ്രതിരോധ മന്ത്രി അഹമ്മദ് ഔഡി ഇബ്ൻ ഓഫിന്റെ നേതൃത്വത്തിലായിരുന്നു അട്ടിമറി. എന്നാൽ അഹ്മദിനും ജനകീയപ്രക്ഷോഭത്തെ തുടർന്ന് ഒഴിയേണ്ടി വന്നു.

അഹമ്മദ് ചുമതലയില്‍ നിന്ന് ഒഴിഞ്ഞതിനു പിന്നാലെ സൈന്യത്തിലെ ജനറല്‍ ഇന്‍സ്പെക്ടറും ബഹുമാന്യനുമായി കണക്കാക്കപ്പെടുന്ന ജനറല്‍ അബ്ദെല്‍ ഫത്താഹ് ബുര്‍ഹാനാണ് അധികാരം കൈമാറാനുള്ള കൌണ്‍സിലിന്റെ ചുമതല. അടുത്ത രണ്ടു വര്‍ഷത്തിനിടയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ ബുര്‍ഹാന്‍ ഈ പദവി വഹിക്കും. അല്‍- ബാഷിര്‍ ഭരണകൂടത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ അവരോടു സംസാരിക്കാനും അവരുടെ വാദങ്ങള്‍ കേള്‍ക്കാനും ആദ്യം തയാറായ വ്യക്തികളില്‍ ഒരാളും ബുര്‍ഹാന്‍ ആയിരുന്നു.

എന്താണ് ഏറ്റവുമൊടുവിലത്തെ റിപ്പോർട്ടുകൾ തരുന്ന സുഡാന്റെ ചിത്രം?

സുഡാനില്‍ നിലവിലെ പട്ടാള സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ് നടന്നതായും ഇതിൽ മുപ്പതോളം പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ പ്രതിഷേധം നടത്തിയ പ്രക്ഷോഭകര്‍ക്ക് നേരെയാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിവെപ്പ് നടത്തിയത്.

റാപിഡ് സപ്പോർട്ട് ഫോഴ്സിലെ (ആർ.എസ്.എഫ്) പട്ടാളക്കാര്‍ ആശുപത്രികള്‍ പോലും വളഞ്ഞിട്ട് വെടിവെക്കുകയും ആരോഗ്യ പ്രവര്‍ത്തകരെയും ആക്രമിച്ചുവെന്നും ദൃസ്സാക്ഷികള്‍ പറയുന്നു. സൈനിക ഹെഡ്ക്വോര്‍ട്ടേഴ്സിന് പുറത്തു സമാധാനപരമായി ഇരുന്നു പ്രതിഷേധിക്കുക മാത്രമായിരുന്നു തങ്ങള്‍ ചെയ്തെതെന്നും, യാതൊരു പ്രകോപനവും കൂടാതെയാണ് പട്ടാളം അക്രമം നടത്തിയതെന്നും സുഡാനിലെ പ്രൊഫഷണൽസ് അസോസിയേഷൻ പറഞ്ഞു. ഡിസംബറിൽ ആരംഭിച്ച പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുന്നത് ഈ സംഘടനയാണ്.

റാപിഡ് സപ്പോർട്ട് ഫോഴ്സിലെ (ആർ.എസ്.എഫ്) പട്ടാളക്കാര്‍ ആശുപത്രികള്‍ പോലും വളഞ്ഞിട്ട് വെടിവെക്കുകയും ആരോഗ്യ പ്രവര്‍ത്തകരെയും ആക്രമിച്ചുവെന്നും ദൃസ്സാക്ഷികള്‍ പറയുന്നു. സൈനിക ഹെഡ്ക്വോര്‍ട്ടേഴ്സിന് പുറത്തു സമാധാനപരമായി ഇരുന്നു പ്രതിഷേധിക്കുക മാത്രമായിരുന്നു തങ്ങള്‍ ചെയ്തെതെന്നും, യാതൊരു പ്രകോപനവും കൂടാതെയാണ് പട്ടാളം അക്രമം നടത്തിയതെന്നും സുഡാനിലെ പ്രൊഫഷണൽസ് അസോസിയേഷൻ പറഞ്ഞു. ഡിസംബറിൽ ആരംഭിച്ച പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുന്നത് ഈ സംഘടനയാണ്.

അറബ് ടെലിവിഷൻ ചാനലുകള്‍ പ്രക്ഷേപണം ചെയ്ത തൽസമയ ദൃശ്യങ്ങളില്‍ പ്രതിഷേധക്കാരുടെ കൂടാരങ്ങള്‍ അഗ്നിക്കിരയാക്കുന്നതും, ചിലര്‍ ഓടി രക്ഷപ്പെടുന്നതും കാണാമായിരുന്നു. ഖാര്‍ത്തൂമിന്‍റെ പല ഭാഗങ്ങളിലും ശക്തമായ വെടിവെപ്പുകള്‍ നടന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.

ആരാണ് സുഡാൻ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളികൾ?

സുഡാനിൽ പ്രതിഷേധപ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്തത് സുഡാനീസ് പ്രൊഫഷനൽ അസോസിയേഷൻ (SPA) എന്ന സംഘടനയാണ്. തികച്ചും സമാധാനപരമായ രീതിയിലായിരുന്നു പ്രക്ഷോഭത്തിന്റെ സംഘാടനം. പാട്ടിനും നൃത്തത്തിനുമെല്ലാം ഈ സമരത്തിൽ വലിയ കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. ജനങ്ങൾ പട്ടണികൊണ്ട് മരിക്കുമ്പോഴും യാതൊരു കൂസലുമില്ലാതെ അഴിമതിയും ആക്രമണങ്ങളും നടത്തിക്കൊണ്ടിരുന്ന അൽ ബാഷിറിന്റെ മൂന്ന് പതിറ്റാണ്ടിലധികമായ ഭരണം അവസാനിപ്പിക്കുക എന്നതായിരുന്നു ഈ സംഘടനയുടെ ആദ്യ കടമ്പ. സൈനിക അട്ടിമറിയിലൂടെ രാജ്യം പിടിച്ചെടുത്ത പ്രതിരോധ മന്ത്രി അഹമ്മദ് ഔഡി ഇബ്ൻ ഓഫിനെ രാജ്യം ഏൽപ്പിക്കാതിരിക്കുകയായിരുന്നു രണ്ടാം കടമ്പ. ഒടുവിൽ നിലവിലെ സൈനിക മേധാവിയായ അബ്ദെൽ ഫതഹ് അൽ ബുർഹാനെ പൂർണ്ണമായും വിശ്വസിക്കാതിരിക്കുക എന്നതായിരുന്നു അടുത്ത നീക്കം. ബാഷിർ ജയിലിലടച്ച രാഷ്ട്രീയ തടവുകാരെ മുഴുവൻ മോചിപ്പിക്കുക, ജനാധിപത്യപരമായി തിരഞ്ഞെടുത്ത ഒരു ഭരണകൂടം വരിക എന്നത് തന്നെയായിരുന്നു ഇവരുടെ മുദ്രാവാക്യം.

എന്താണ് സർക്കാരും പ്രക്ഷോഭകരും ചേർന്നെടുത്ത തീരുമാനം? എന്താണതിന്റെ ഇപ്പോഴത്തെ നില?

മെയ് പതിനഞ്ചാം തിയ്യതി സുഡാനിലെ പട്ടാളഭരണകൂടവും (Transitional Military Council) പ്രതിപക്ഷ സഖ്യവും ഒരു ഉടമ്പടിയിലെത്തി. മൂന്നുവർഷത്തെ ‘പരിവർത്തന സമയം’ നൽകേണ്ടതുണ്ട് എന്ന നിർദ്ദേശത്തോട് പ്രക്ഷോഭകർ യോജിച്ചു. ബാഷിറിന്റെ ഭരണം ചില്ലറ പരിക്കുകളല്ല രാജ്യത്തിന് ഏൽപ്പിച്ചിട്ടുള്ളത്. അവ പരിഹരിക്കാൻ ആവശ്യമായ സമയമാണ് മൂന്നു വർഷം. അതിനു ശേഷം ജനാധിപത്യത്തിലേക്കുള്ള പരിവർത്തനം ആരംഭിക്കും.

ഈ മൂന്നു വർഷക്കാലയളവിൽ ഭരണം പൂർണമായും പട്ടാളത്തിന്റെ പക്കലായിരിക്കില്ല. പട്ടാള പ്രതിനിധികളും പ്രക്ഷോഭം നടത്തുന്ന സംഘടനകളുടെ പ്രതിനിധികളും (Alliance for Freedom and Change) ചേരുന്ന ഒരു കൗണ്‍സിലിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെടും. ഒരു ക്യാബിനറ്റും നിയമനിർമാണസഭയും ഈ കൗൺസിലിനുണ്ടായിരിക്കും.

പിന്നീടാണ് പ്രശ്നങ്ങൾക്ക് സങ്കീർണമായത്. ജൂണ്‍ മൂന്നിന് ഈ ഉടമ്പടി നടപ്പാകില്ലെന്ന് പട്ടാളം പ്രഖ്യാപിച്ചു. 9 മാസത്തിനുള്ളിൽ തങ്ങൾ തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുമെന്ന് അവർ പറഞ്ഞു. അലയൻസ് ഫോർ ഫ്രീഡം ആൻഡ് ചെയ്ഞ്ച് എന്ന പ്രതിപക്ഷ സഖ്യവുമായുള്ള തുടർന്നുള്ള ഇടപാടുകളും പട്ടാളം റദ്ദ് ചെയ്തു.

എന്താണ് 9 മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനു പിന്നിൽ?

ബാഷിറിന്റെ ഭരണത്തെ തിരികെ കൊണ്ടു വരാനുള്ള ശ്രമമാണ് പട്ടാളം നടത്തുന്നതെന്ന് സുവ്യക്തമാണ്. സുഡാനിലെ ബ്രിട്ടീഷ് അംബാസഡർ റോസാലിൻഡ് മാർസ്ഡൺ പറയുന്നതും ഇതു തന്നെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍