TopTop
Begin typing your search above and press return to search.

EXPLAINER: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ ഏതൊക്കെ? എന്തുകൊണ്ട് അവയെ സ്വിങ്ങ് സ്‌റ്റേറ്റുകള്‍ എന്ന് വിളിക്കുന്നു?

EXPLAINER: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ ഏതൊക്കെ? എന്തുകൊണ്ട് അവയെ സ്വിങ്ങ് സ്‌റ്റേറ്റുകള്‍ എന്ന് വിളിക്കുന്നു?

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം. 2016 ലെ ഡൊണാള്‍ഡ് ട്രംപിന്റെ അട്ടിമറി വിജയത്തെ തുടര്‍ന്ന് ഇത്തവണ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അഭിപ്രായ സര്‍വ്വെകളെ ആരും അന്ധമായി വിശ്വസിക്കുന്നില്ല. എന്നാല്‍ അതിന്റെ പ്രാധാന്യത്തെ തളളി കളയുന്നുമില്ല. എന്തായാലും അമേരിക്കയില്‍ പ്രസിഡന്റ് ആരാണെന്നതിന്റെ സൂചനകള്‍ ലഭിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മതി. ഇപ്പോള്‍ എല്ലാവരുടെയും ചര്‍ച്ച ചാഞ്ചാട്ട സംസ്ഥാനങ്ങളെ കുറിച്ചാണ്. വിധി നിര്‍ണയിക്കുന്നത് ഈ സംസ്ഥാനങ്ങളാണെന്നാണ് അമേരിക്കയുടെ ചരിത്രം

എന്താണ് സ്വിങ് അല്ലെങ്കില്‍ ചാഞ്ചാട്ട സംസ്ഥാനങ്ങള്‍

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കും മല്‍സരിക്കാമെങ്കിലും രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള മല്‍സരമാണത് പ്രധാനമായും. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും. കിഴക്ക് പടിഞ്ഞാറ് ഭാഗത്തുള്ള സംസ്ഥാനങ്ങള്‍ പ്രധാനമായും ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കും അതുപോലെ, വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ പൊതുവില്‍ റിപ്പബ്ലിക്ക് സംസ്ഥാനങ്ങളെയും പിന്തുണയ്ക്കുന്നു. ബാക്കി സംസ്ഥാനങ്ങള്‍ ഏത് പാര്‍ട്ടിയേയും തെരഞ്ഞെടുക്കാവുന്ന അവസ്ഥയിലാണ്. ഈ സംസ്ഥാനങ്ങളാണ് സ്വിങ് സ്റ്റേറ്റുകള്‍. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ തന്നെ വ്യത്യസ്ത ആശയമുള്ളവര്‍ ഉണ്ടെങ്കിലും പൊതുവില്‍ സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയായാണ് അതിനെ വിലയിരുത്തുന്നത്. യാഥാസ്ഥിതിക നിലപാടുള്ളവരുടെ പാര്‍ട്ടിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ കണക്കാക്കാക്കുന്നു

ഏതൊക്കെയാണ് അമേരിക്കയിലെ സ്വിങ്ങ് സ്റ്റേറ്റുകള്‍

ഒഹായോ (18 ഇലക്ടറല്‍ കോളെജ് വോട്ടുകള്‍), അയോവ (ആറ് വോട്ട്), വിസ് (10) മിഷിഗണ്‍ (16), മിനിസോട്ട (10), ഫ്ളോറിഡ (29) നെവാഡ (6) അരിസോണ (11) പെന്‍സില്‍വാനിയ (20) ന്യൂഹാംഷെയര്‍ (4) നോര്‍ത്ത് കരോലിന (15) എന്നിവയാണ് സ്വിങ് സ്റ്റേറ്റുകളായി കണക്കാക്കുന്നത്. ടെക്സാസ് (38), ജോര്‍ജിയ(16) എന്നീ സംസ്ഥാനങ്ങളും ഇത്തവണ വലിയ പോരാട്ടം നടക്കുമെന്നാണ് അറിയുന്നത്.

ഡെമോക്രാറ്റ് പാര്‍ട്ടിയെ സാധാരണ ഗതിയില്‍ പിന്തുണയ്ക്കുന്ന സംസ്ഥാനങ്ങള്‍ ഏതൊക്കയാണ്

ന്യൂയോര്‍ക്ക്, ന്യൂ ജേഴ്സി, വെര്‍മോണ്ട്, കണക്റ്റികട്ട്, റോഡ് ഐലന്റ്, ഇല്ലിനോയ്സ്, കാലിഫോര്‍ണിയ, ഒറിഗണ്‍, ന്യൂ മെക്സിക്കോ എന്നിവ ശക്തമായ ഡെമോക്രാറ്റിക് സംസ്ഥാനങ്ങളാണ്. ഇത്തവണയും അതില്‍ വ്യത്യാസമുണ്ടായിരിക്കുമെന്ന് തോന്നുന്നില്ല. ബൈഡന്‍ തന്നെയായവും ഇവിടെനിന്നുള്ള ഇലക്ടറല്‍ വോട്ടുകള്‍ കൂടുതലായി നേടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഓക്ക്ലഹൊമ, അലബാമ, മെക്സിക്കോ സിറ്റി, സൗത്ത് കരോലൈന, മിസ്സുറി, ഇന്ത്യാന എന്നീ സംസ്ഥാനങ്ങളാണ് പൊതുവില്‍ റിപ്പബ്ലിക്ക് പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങള്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വിങ് സംസ്ഥാനങ്ങളില്‍ എന്താണ് സംഭവിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വിങ് സംസ്ഥാനങ്ങളില്‍ നേടിയ അത്ഭുതപ്പെടുത്തുന്ന വിജയമാണ് ട്രംപിന് സഹായകരമായത്. ചെറിയ ഡെമോക്രാറ്റ് ചായ്‌വ് പ്രകടിപ്പിച്ചിരുന്ന പെന്‍സില്‍വാനിയ, മിഷിഗണ്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ട്രംപ് വിജയിച്ചതാണ് നിര്‍ണായകമായത്. ഇതിന് പുറമെ ഫ്ളോറിഡ, ഒഹായോ പോലുള്ള നിര്‍ണായക പ്രധാന്യമുള്ള സംസ്ഥാനങ്ങളും ട്രംപിന് അനുകൂലമായി. ഇവിടങ്ങളില്‍ അന്ന് നടന്ന അഭിപ്രായ സര്‍വെകളും തെറ്റാണെന്ന് തെളിഞ്ഞു. അന്നത്തേതില്‍നിന്ന് ഇന്ന് ഒരു പ്രധാന വ്യത്യാസമുണ്ട്. അന്ന് അഭിപ്രായ സര്‍വെ വോട്ടെടുപ്പ് നടക്കുമ്പോള്‍ വലിയ ശതമാനം ആളുകള്‍ എന്ത് നിലപാടെടുക്കണമെന്ന് തീരുമാനിച്ചിരുന്നില്ല. അവര്‍ കൂട്ടായി തന്നെ പിന്നീട് ട്രംപിന് വോട്ട് ചെയ്തുവെന്ന് കരുതാം. ഇത്തവണ നടന്ന അഭിപ്രായ സര്‍വെകളില്‍ തീരുമാനമെടുക്കാത്ത വിഭാഗത്തില്‍പ്പെട്ടവര്‍ കുറവായിരുന്നുവെന്നതുകൊണ്ട് തന്നെ ബൈഡന് അനുകൂലമാകുമെന്നാണ് പ്രതീക്ഷ.

എന്താണ് ഫ്ളോറിഡയുടെ പ്രത്യേകത

അമേരിക്കയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഫ്ളോറിഡയ്ക്ക് ഉള്ള പ്രാധാന്യം വളരെ വലുതാണ്. 1928 മുതല്‍ രണ്ട് തവണ ഒഴികെ എല്ലായ്പ്പോഴും വിജയിക്കൊപ്പം നിന്ന സംസ്ഥാനമാണ് ഇത്. കഴിഞ്ഞ തവണ ഹിലാരി ക്ലിന്റനേക്കാള്‍ 1.2 ശതമാനം വോട്ടുകളാണ് ട്രംപിന് ഇവിടെ കിട്ടിയത്. അധികാരം നിലനിര്‍ത്താന്‍ ട്രംപിന് ഈ വിജയം നിലനിര്‍ത്തുകയെങ്കിലും ചെയ്യേണ്ടത് അനിവാര്യമാണ്. ഇത് സാധ്യമായില്ലെങ്കില്‍ അഭിപ്രായ സര്‍വ്വെകള്‍ സൂചിപ്പിക്കുന്ന പോലുള്ള ഫലമായിരിക്കും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉണ്ടാകുക. ട്രംപ് തോല്‍ക്കുകയാണെങ്കില്‍ ജോര്‍ജ്ജ് ബുഷ് സീനിയറിന് ശേഷം രണ്ടാം തവണ മല്‍സരത്തില്‍ തോല്‍ക്കുന്ന പ്രസിഡന്റായി ട്രംപ് മാറും.


Next Story

Related Stories