TopTop
Begin typing your search above and press return to search.

EXPLAINER: ആരാവും അമേരിക്കയിലെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി? ബെര്‍നി സാന്റേഴ്‌സിനെ ആര്‍ക്കാണ് പേടി

EXPLAINER: ആരാവും അമേരിക്കയിലെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി? ബെര്‍നി സാന്റേഴ്‌സിനെ ആര്‍ക്കാണ് പേടി

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് ലോകം കടന്നിരിക്കുന്നു. ഐഓവയിലും ന്യൂ ഹാപ്ഷയറിലും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥികളുടെ പ്രമൈറി കഴിഞ്ഞതോടെ ആരാവും ട്രംപിന്റെ എതിരാളി എന്നതിലേക്കാണ് ചര്‍ച്ചകള്‍ മിക്കതും കേന്ദ്രീകരിക്കുന്നത്. രണ്ടിടത്തും സെനറ്റര്‍ ബെര്‍നി സാന്റേഴാ്‌സാണ് വിജയിച്ചത്. ഇതോടെ തീര്‍ത്തും വിരുദ്ധ ധ്രുവങ്ങളിലുള്ള രണ്ട് പേര്‍ തമ്മിലുള്ള ഏറ്റുമുട്ടലാകുമോ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പ് എന്ന ചോദ്യമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉയര്‍ത്തുന്നത്. ട്രംപിന്റെ നയങ്ങളുടെ മാത്രം എതിരാളിയല്ല, ബെര്‍നി സാന്റേഴ്‌സ്. ട്രംപ് എന്നത് അമേരിക്ക പിന്തുടര്‍ന്നുവന്ന സമീപനങ്ങളുടെ സൃഷ്ടിയാണെന്നും അതിനെ നേരിടുകയാണ് പ്രധാനമെന്നുമാണ് സാന്റേഴ്‌സിന്റെ നിലപാട്

അമേരിക്കയിലെ യാഥാസ്ഥിതിക രാഷ്ട്രീയ സംവിധാനത്തിന്റെ വിഛേദനമാണ് സാന്റേഴസ് മുന്നോട്ടുവെയ്ക്കുന്ന ആശയം. ആ ആശയത്തിന് ഒരു വിഭാഗം ജനങ്ങളുടെ ഇടയില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞുവെന്നതിന്റെ തെളിവായിരുന്നു കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള മല്‍സരത്തില്‍ തെളിഞ്ഞത്. അന്ന് ആകെ പ്രതിനിധികളുടെ 43 ശതമാനം വോട്ടുകളാണ് സാന്റേഴ്‌സ് നേടിയത്. 55 ശതമാനം വോട്ടുകള്‍ നേടിയ ഹിലരി ക്ലിന്റണ്‍ മല്‍സരിക്കുകയും ട്രംപിനോട് തോല്‍്ക്കുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ട്രംപിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും റിപ്പബ്ലിക്കന്‍ നേതാവുമായിരുന്ന ടോണി ഫാബ്രിസിയോ പറഞ്ഞത് സാന്റേഴ്‌സാണ് സ്ഥാനാര്‍ത്ഥിയായിരുന്നതെങ്കില്‍ അദ്ദേഹം വിജയിക്കുമായിരുന്നുവെന്നാണ്. അങ്ങനെ കരുതുന്നവര്‍ നിരവധി പേരുണ്ട്. കാരണം അമേരിക്കയിലെ നടപ്പ് രീതികള്‍ക്കെതിരായ ജനരോഷമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ആ രോഷത്തെ ട്രംപിന്റെ വലതുപക്ഷം ഉപയോഗപ്പെടുത്തി. ഹിലരിയുടെ സെന്റിസ്റ്റ് നിലപാടുകള്‍ ആളുകളെ ആകര്‍ഷിച്ചില്ല. സാന്റേഴ്‌സിന്റെ ഇടതു അനുകൂല നിലപാടിന് അത്തരമൊരു അവസ്ഥയില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞേനെയെന്നാണ് പല നീരീക്ഷകരും വിലയിരുത്തിയത്. ഇത്തവണയും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി മല്‍സരിക്കുന്ന സാന്റേഴ്‌സ് രണ്ട് നിര്‍ണായക വിജയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നേടി കഴിഞ്ഞു. ഐഓവയിലും ്‌ന്യൂ ഹാംപ്‌ഷെയറിലും. എന്നാല്‍ വലിയ വോട്ടിന്റെ ഭൂരിപക്ഷം ഐഓവയില്‍ ഉണ്ടായില്ലെങ്കിലും സാന്റേഴ്‌സ് ഇത്തവണ സജീവമായി രംഗത്തുണ്ടാകുമെന്ന കാര്യം ഉറപ്പാക്കിയിട്ടുണ്ട്. നാല് മാസം മുമ്പുണ്ടായ ഹൃദ്രോഗമൊന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നില്ലെന്ന് സംശയം സാന്റേഴ്‌സിന്റെ മുന്നേറ്റത്തോടുള്ള പ്രതികരണം എങ്ങനെയാണ് ബെര്‍നി സാന്റേഴ്‌സ് ആരാധിക്കപ്പെടുന്നതുപോലെയോ അതിലപ്പുറമോ വിമര്‍ശിക്കപ്പെടുന്ന വ്യക്തികളിലൊരാളാണ്. അമേരിക്കയിലെ രാഷ്ട്രീയ സാമ്പത്തിക മേഖലയിലെ യാഥാസ്ഥിതികരാണ് ഇദ്ദേഹത്തെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത്. ആദ്യ പ്രൈമറികളിലെ വിജയത്തിന് ശേഷം പുറത്തുവന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത് ആ എതിര്‍പ്പുകള്‍ ശക്തിപ്പെടുന്നുവെന്നതാണ് . ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാ്ന്‍ സാക്ക്‌സിന്റെ മുന്‍ ചീഫ് എക്‌സിക്യട്ടീവ് ലോയ്ഡ് ബ്ലാങ്ക്‌ഫെന്റെ പ്രസ്താവന ഇതിന്റെ ഉദാഹരണമായി കാണാവുന്നതാണ്. സാന്റേഴസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഡെമോക്രാറ്റുകള്‍ തീരുമാനിച്ചാല്‍ അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥ തകരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമേരിക്കയെ തകര്‍ക്കാന്‍ സാന്റേഴ്‌സിനെ പിന്തുണയ്ക്കുന്നതാണ് നല്ലതെന്ന നിലയിലേക്ക് റഷ്യ മാറുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. വാള്‍ സ്ട്രീറ്റീലെ വരേണ്യവിഭാഗം വിറളിപിടിച്ചിരിക്കുന്നതിന്റെ ലക്ഷണമാണ് ഈ പ്രതികരണമെന്നായിരുന്നു സാന്റേഴ്‌സിന്റെ തെരഞ്ഞടുപ്പ് ടീമിന്റെ മറുപടി. ഇത്രയും എതിര്‍പ്പ് സാന്റേഴസ് നേരിടാന്‍ കാരണമെന്താണ് സാന്റേഴസ് സ്വയം വിശേഷിപ്പിക്കുന്നത് താനൊരു ഡെമോക്രാറ്റ് സോഷ്യലിസ്റ്റാണെന്നാണ്. ്അദ്ദേഹം മുഖ്യ വിപത്തായി കാണുന്നത് അസമത്വത്തെയാണ്. അധികാരത്തിലെത്തിയാല്‍ വമ്പന്‍ കാശുകാരില്‍നിന്ന് നികുതി പിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ കോര്‍പ്പറേറ്റ് ഫണ്ടിംങിനെയും അദ്ദേഹം എതിര്‍ക്കുന്നു. ഡെമോക്രാറ്റുകളായാലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയായാലും പിന്തുടര്‍ന്നു പോരുന്ന നിയോ ലിബറല്‍ സാമ്പത്തിക നയത്തിന്റെയും വിമര്‍ശകനാണ് സാന്റേഴ്‌സ്. അതുപൊലെ തന്നെ കാലവസ്ഥ വ്യതിയാനത്തിനെതിരെ ശക്തമായ നിലപാടുകളും നയങ്ങളുമുള്ള നേതാവു കൂടിയാണ് ബെര്‍നി സാന്റേഴസ്. ഗ്രീന്‍ പീസ് ഏറ്റവും കൂടുതല്‍ റേറ്റിംങ് നല്‍കിയിട്ടുള്ള സ്ഥാനാര്‍ത്ഥി കൂടിയാണ് സാന്റേഴ്‌സ്. അമേരിക്ക സൈന്യത്തിനായി ചെലവഴിക്കുന്ന കുറയ്ക്കണമെന്നും അദ്ദേഹം പറയുന്നു. ഇതുകൊണ്ടൊക്കെ തന്നെ ഒരു വിഭാഗം അദ്ദേഹത്തെ പിന്തുണയ്ക്കുമ്പോള്‍ തന്നെ മറുവിഭാഗം അതി രൂക്ഷമായ വിമര്‍ശനത്തിന് അദ്ദേഹത്തെ വിധേയനാക്കുകയും ചെയ്യുന്നു ഡെമോക്രാറ്റുകളും സാന്റേഴ്‌സിനെ എതിര്‍ക്കുന്നതെന്തുകൊണ്ട് സോഷ്യലിസ്‌റ്റെന്ന് അടയാളപ്പെടുത്തല്‍ ഒരു ചീത്തവാക്കായാണ് അമേരിക്കയുടെ മുഖ്യധാര രാഷ്ട്രീയം കണക്കാക്കുന്നത്. സാന്റേഴ്‌സിന്റെ നിലപാടാണെങ്കില്‍ അദ്ദേഹം ഒരു സോഷ്യലിസ്‌റ്റെന്നും. ഈ നിലപാട് ഡെമോക്രാറ്റുകള്‍ക്കിടയില്‍ പോലും സ്വീകാര്യതയുള്ളതല്ല. അതുകൊണ്ടാണ് ബരാക് ഒബാമ തന്നെ അദ്ദേഹത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ നവംബറില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ഒബാമ പറഞ്ഞത് ഡെമോക്രാറ്റ ്സ്ഥാനാര്‍ത്ഥികള്‍ തീവ്ര ഇടതു നിലപാടിലെക്ക് പോകരുതെന്നാണ്. അമേരിക്കയിലെ ശരാശരി വോട്ടര്‍മാര്‍ വ്യവസ്ഥിതിയെ തകര്‍ക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാന്റേഴ്‌സിനോടൊപ്പം സ്ഥാനാര്‍ത്ഥിത്വത്തിന് ശ്രമിക്കുന്ന് എലിസബത്ത് വാരനെയും ഉദ്ദേശിച്ചയാരുന്നു ഒബാമയുടെ പ്രസംഗം. ഈയിടെ എഴുതിയ ലേഖനത്തില്‍ സാമ്പത്തിക വിദഗ്ദനും നോബല്‍ സമ്മാന ജേതാവുമായ പോള്‍ ക്രൂഗ്മാന്‍ പറഞ്ഞത് സോഷ്യലിസ്റ്റാണൈന്ന് പറഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുന്നത് തിരിച്ചടിയാകുമെന്നാണ്. സാന്റേഴ്‌സണ്‍ സോഷ്യലിസ്റ്റാണോ സോഷ്യലിസ്റ്റാണോ എന്ന ചോദ്യത്തിന് സാന്റേഴ്‌സ നല്‍കുന്ന മറുപടി അദ്ദേഹം ജനാധിപത്യ സോഷ്യലിസ്റ്റാണെന്നാണ്. അതായത് മുന്‍ സോവിയറ്റ് യുണിയന്റെയും മറ്റും മാതൃകകളെ അദ്ദേഹം അംഗീകരിക്കുന്നില്ല. സ്വകാര്യ മൂലധനം ദേശാസല്‍ക്കരിക്കണമെന്ന് പറയുന്നില്ല. ചില സാമൂഹ്യ നിയന്ത്രണങ്ങളെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. വെല്‍ത്ത ടാക്‌സ്, സൗജന്യ വിദ്യാഭ്യാസം, സൈനിക ചെലവ് കുറയ്ക്കല്‍, കാലവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കല്‍ തുടങ്ങിയവയാണ് സാന്റേഴ്‌സിന്റെ പ്രധാന പരിപടികള്‍. ഇതില്‍ പലതിനോടുമുള്ള എതിര്‍പ്പ് ഡെമോക്രാറ്റുകള്‍ക്കിടയിലുമുണ്ട് ട്രംപിനെ തോല്‍പ്പിക്കുന്നതിന് ആവശ്യമായ നിലപാടുകളാണ് സ്വീകരിക്കേണ്ടതെന്നും അതിനുമപ്പുറമുള്ള നടപടികള്‍ തിരിച്ചടിയാകുമെന്നും ഇവര്‍ കരുതുന്നു. സാന്റേഴ്‌സിന്റെ പൊപ്പുലിസ്റ്റ് നയങ്ങള്‍ ട്രംപിനെ പരാജയപ്പെടുത്താന്‍ ശേഷിയുളളതല്ലെന്നാണ് ടൈം മാഗസിനില്‍ ഈയിടെ എഴുതിയ കുറിപ്പില്‍ തിമോത്തി എഗാന്‍ പറഞ്ഞത്. അതേസമയം ചില പുരോഗമന ആശയങ്ങള്‍ ഉദാഹരണത്തിന് കാലവാസ്ഥ വ്യതിയാനം, വരേണ്യവിഭാഗങ്ങള്‍ക്കുള്ള നികുതി, തുടങ്ങിയവ അമേരിക്കയുടെ മുഖ്യധാരയിലെ്ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് എഗാന്‍ സമ്മതിക്കുകയും ചെയ്യുന്നു. എന്നാല്‍ സോഷ്യലിസ്‌റ്റെന്ന് ടാഗ് സാന്റേഴ്‌സിനെ തളര്‍ത്തുമെന്ന് കരുതുന്ന കൂട്ടത്തിലാണ് ഇദ്ദേഹത്തെ പോലുള്ള പല രാഷ്ട്രീയ നിരീക്ഷകരും സാന്റേഴ്‌സ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത എത്രത്തോളമാണ് ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയാത്ത സാഹചര്യമാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ ആദ്യത്തെ രണ്ട് പ്രൈമറിയില്‍ ജയിച്ചതാണ് സാന്റേഴ്‌സിനെക്കുറിച്ചുള്ള ചര്‍ചകള്‍ക്ക് ആക്കം കൂട്ടിയത്. വിവിധ പ്രൈമറികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 3749 പ്രതിനിധികളാണ് സ്ഥാനാര്‍ത്ഥിയെ ഒടുവില്‍ നിശ്ചയിക്കുക. ഫെബ്രുവരിയില്‍ തുടങ്ങിയ സ്ഥാനാര്‍ത്ഥി നിര്‍ണയ തെരഞ്ഞെടുപ്പുകള്‍ ജൂണ്‍ മാസം വരെ നീണ്ടു നില്‍ക്കും. എട്ട് പേരാണ് ഇപ്പോള്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിത്വത്തിനായി രംഗത്തുള്‌ളത്.


Next Story

Related Stories