TopTop
Begin typing your search above and press return to search.

EXPLAINER: എന്താണ് മഹാമാരി, ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം കൊറോണയെ നേരിടുന്നതില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കുക

EXPLAINER: എന്താണ് മഹാമാരി, ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം കൊറോണയെ നേരിടുന്നതില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കുക

ലോകാരോഗ്യ സംഘടന ഇന്നലെ കൊറോണ ബാധയെ മഹാമാരിയായി പ്രഖ്യാപിച്ചു. രോഗത്തെ തുടര്‍ന്ന് 4000 ത്തിലധികം ആളുകള്‍ മരിച്ച സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം. ഇതുവരെ 114 രാജ്യങ്ങളിലേക്ക് കൊറോണ ബാധ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. മഹാമാരി എന്ന് പ്രഖ്യാപനത്തിൻ്റെ അർത്ഥം

എന്താണ് മഹാമാരി പ്രഖ്യാപനം

ഒരു രോഗത്തെ മഹാമാരിയായി പ്രഖ്യാപിക്കുന്നതു കൊണ്ട് ആ രോഗത്തിന്റെ സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായെന്ന് അര്‍ത്ഥമില്ല. മറിച്ച് ആ രോഗ വ്യാപനം ഉണ്ടാക്കുന്ന ആശങ്കയാണ് ഇതില്‍ പ്രതിഫലിക്കുന്നത്. ചുരുക്കത്തില്‍ ഒരു പുതിയ രോഗം ആശങ്കയുണ്ടാക്കുന്ന രീതിയില്‍ ലോകത്തെമ്പാടും പടുരുമ്പോഴാണ് ലോകാരോഗ്യ സംഘടന അതിനെ മഹാമാരിയായി പ്രഖ്യാപിക്കുന്നത്. എന്താണ് മഹാമാരി ഒരു പുതിയ രോഗം പടരുകയും അതിനെതിരെ പ്രതിരോധമില്ലാതിരിക്കുകയു ചെയ്യുന്ന അവസ്ഥ കൂടിയാണത്. ഇത് വിവിധ രാജ്യങ്ങളിലേക്ക് പടരുകയും ചെയ്യുമ്പോഴാണ് അതിനെ മഹാമാരിയായി പ്രഖ്യാപിക്കുന്നത്. ലോകാരോഗ്യ സംഘടനയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുന്നത്. ഒരു പുതിയ വൈറസ് വളരെ വേഗത്തില്‍ വ്യാപിക്കുന്ന അവസ്ഥയാണതെന്ന് പൊതുവിൽ പറയാം. ഇങ്ങനെ പ്രഖ്യാപനം നടത്തുന്നതിന് പ്രത്യേക മാനദണ്ഡങ്ങൾ ലോകാരോഗ്യ സംഘടനയ്ക്ക് ഇല്ല. ഏത് ഘട്ടത്തിലാണ് ഒരു രോഗത്തെ മഹാമാരിയായി പ്രഖ്യാപിക്കുന്നത്. ഇതിന് നിയതമായ കണക്കുകളില്ല. എത്ര പേര്‍ രോഗബാധിതരായാലൊ ഇത്രപേര്‍ മരിച്ചാലോ മഹാമാരിയായി പ്രഖ്യാപിക്കും എന്ന കണക്കൊന്നും ഇല്ല. അല്ലെങ്കില്‍ ഇത്ര രാജ്യങ്ങളില്‍ രോഗ ബാധിതരുണ്ട്. അതുകൊണ്ട് മഹാമാരിയായി പ്രഖ്യാപിക്കണമെന്നും ഇല്ല.2003 ല്‍ സാര്‍സ് ആശങ്ക വിതച്ചപ്പോള്‍ അതിനെ മഹാമാരിയായി പ്രഖ്യാപിച്ചിരുന്നില്ല. 26 രാജ്യങ്ങളില്‍ അന്ന് രോഗം ബാധിച്ചിരുന്നു. അതേസമയം എച്ച് വണ്‍ എന്‍ വണ്‍ രോഗ ബാധയെ 2009ൽ മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. ഇത് അനാവശ്യമായ ആശങ്ക വഴിവെച്ചുവോ എന്ന സംശയം ചില കേന്ദ്രങ്ങള്‍ പിന്നീട് ഉന്നയിക്കുകുയം ചെയ്തു. എന്നാല്‍ ആശങ്ക പടര്‍ത്തുകയല്ല, മറിച്ച് കരുതല്‍ നടപടി ശക്തമാക്കുകയാണ് ഈ പ്രഖ്യാപനത്തിലൂടെ ഉദ്ദേശിക്കുന്നത്. കോവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിച്ചു. എന്ത് മാറ്റമാണ് ഇതിലൂടെ സംഭവിക്കുന്നത് കോവിഡ് 19 വ്യപനവുമായും പ്രതിരോധവുമായും ബന്ധപ്പെട്ട് ഇതുവരെ ലോകാരോഗ്യ സംഘടന നല്‍കിയ ഉപദേശങ്ങളിലൊന്നും ഇത് മാറ്റമുണ്ടാക്കുന്നുണ്ടില്ല. രോഗം നിര്‍ണയം നടത്താനും ചികില്‍സിക്കാനും രോഗത്തിന്റെ സ്രോതസ് കണ്ടുപിടിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് തന്നെയാണ് ഇപ്പോഴും പ്രാധാന്യം നല്‍കുക. എന്നാല്‍ രോഗം പടരുന്ന രാജ്യങ്ങള്‍ തമ്മില്‍ പ്രതിരോധത്തിന്റെ കാര്യത്തില്‍ സഹകരണം മെപ്പെടുത്തുക, ഒന്നിച്ച് രോഗ ബാധയെ എതിര്‍ക്കാനുള്ള നടപടികള്‍ കൈകൊള്ളുക തുടങ്ങിയ കാര്യങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട് മാറ്റങ്ങള്‍ ഉണ്ടാവുക. കൊവിഡിനെതിരായ നീക്കങ്ങള്‍ക്ക് കുറച്ചുകൂടെ സമഗ്രതയും ഏകോപന സ്വഭാവവും ഇതുമൂലം ഉണ്ടാകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. കൊറോണ മഹമാരിയാണെന്ന് പ്രഖ്യാപിക്കാന്‍ വൈകിയോ ഫെബ്രുവരി അവസാനം ലോകാരോഗ്യ സംഘടന പറഞ്ഞത് കൊറണ മഹാമാരിയാകാന്‍ സാധ്യതയുള്ള വൈറസ് ബാധയാണെന്നാണ്. എന്നാല്‍ നിയന്ത്രിക്കാനാകാത്ത വിധം പടരുന്നില്ലെന്നതാണ് അന്ന് മഹാമാരിയായി പ്രഖ്യാപിക്കുന്നില്ലെന്ന് പറയാന്‍ കാരണം.. ഇപ്പോള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വൈറസ് പടര്‍ന്നതോടെ ഈ പ്രഖ്യാപനം നടത്തുകയും ചെയ്തു. 118000 ആളുകള്‍ക്ക് ഇപ്പോള്‍ കൊറോണ വൈറസ് ബാധയുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. 114 രാജ്യങ്ങള്‍ ഇതിന്റെ ഭീഷണിയിലാണ്. 4000 ത്തിലധികം ആളുകൾ ഇതിനകം വൈറസ് ബാധ മൂലം മരിച്ചു.


Next Story

Related Stories