TopTop
Begin typing your search above and press return to search.

ലോകാരോഗ്യ സംഘടനയെ ട്രംപ് ഭയപ്പെടുത്തുന്നതെന്തിന്?

ലോകാരോഗ്യ സംഘടനയെ ട്രംപ് ഭയപ്പെടുത്തുന്നതെന്തിന്?

ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്ന ഫണ്ട് നിര്‍ത്തിവെയ്ക്കുകയാണെന്ന് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നു. ലോകം സമീപകാലത്ത് നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധിയ്ക്കിടെ ഇത്തരമൊരു തീരുമാനമെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഐക്യരാഷ്ട്ര സഭയടക്കമുള്ള സംഘടനകളില്‍ നിന്നുണ്ടായിരിക്കുന്നത്. എന്താണ് ഈ പ്രശ്‌നത്തിന് കാരണമെന്ന് പരിശോധിക്കാം


ട്രംപ് ലോകാരോഗ്യ സംഘടനയ്ക്കതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ എന്തെല്ലാമാണ്
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉന്നയിക്കുന്ന ആരോപണങ്ങളെ തുടര്‍ന്നാണ് ഇന്ന് വാര്‍ത്ത സമ്മേളനത്തില്‍ ലോകാരോഗ്യ സംഘടനയ്കക്കുള്ള സഹായം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനമെടുത്ത കാര്യം ട്രംപ് അറിയിച്ചത്. 60- 90 വരെ ഫണ്ട് നല്‍കില്ല. അതിനിടെ നടക്കുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടി.
കൊറോണ വൈറസ് ബാധ തടയുന്നതില്‍ വലിയ വീഴ്ചയാണ് ലോകാരോഗ്യ സംഘടന വരുത്തിയതെന്നാണ് ആരോപണം. വൈറസ് വ്യാപനത്തിന്റെ തീവ്രതെയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നതാണ് പ്രധാന ആരോപണം. ഫലപ്രദമായി ലോകാരോഗ്യ സംഘടന ഇടപെട്ടിരുന്നുവെങ്കില്‍ ഇത്രയധികം ആളുകള്‍ മരിക്കില്ലെന്നാണ് ട്രംപ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. വൈറസ് ബാധ സംബന്ധിച്ച് ചൈന നല്‍കുന്ന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ് ലോകാരോഗ്യ സംഘടന ചെയ്തതെന്നും ട്രംപ് കുറ്റപ്പെടുത്തി. സംഘടന അതിന്റെ അടിസ്ഥാനപരമായ ഉത്തരവാദിത്തം പ്രകടിപ്പിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു. മറ്റൊരു പ്രധാന ആരോപണം ചൈനയില്‍ രോഗം ആരംഭിച്ചപ്പോള്‍ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞുവെന്നതാണ്.

ഇനി ലോകാരോഗ്യ സംഘടനയുമായി സഹകരിക്കില്ലെന്നാണോ അമേരിക്കന്‍ നിലപാട്
അത്തരമൊരു നിലപാട് അമേരിക്ക ഇതുവരെ സ്വീകരിച്ചിട്ടില്ല. ട്രംപ് പറഞ്ഞിരിക്കുന്നത് ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച അന്വേഷിക്കുമെന്നാണ്. ഈ അന്വേഷണത്തിന് 60-90 വരെ ദിവസം വേണ്ടിവരും. അക്കാലയളവില്‍ പണം നല്‍കില്ലെന്നാണ്. അന്വേഷണത്തെക്കുറിച്ചുളള വിശദാംശങ്ങള്‍ ട്രം്പ് വെളിപ്പെടുത്തിയിട്ടില്ല.

അമേരിക്കയുടെ നടപടിയെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ എങ്ങനെയാണ്
വലിയ വിമര്‍ശനമാണ് അമേരിക്ക നേരിടുന്നത്. ഐക്യ രാഷ്ട്ര സെക്രട്ടറി ജനറല്‍ അടക്കമുള്ളവര്‍ അമേരിക്കന്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. കൊവിഡ് 19 നെതിരായ യുദ്ധത്തില്‍ ജയിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനം അനിവാര്യമാണെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞു. ആരോഗ്യ രംഗത്തുളളവര് രൂക്ഷമായാണ ഇതിനോട് പ്രതികരിച്ചത്. രോഗത്തെ പൂര്‍ണമായും കീഴടക്കിയതിന് ശേഷം എങ്ങനെയാണ് ഈ വൈറസ് ബാധയുണ്ടായെന്നും എങ്ങനെ ഇത്ര രൂക്ഷമായി പടര്‍ന്നുവെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണി ഗുട്ട്രേസ് പറഞ്ഞു
പ്രശസ്തമായ ലെന്‍സറ്റ് മാസികയുടെ പത്രാധിപര്‍ റിച്ചാര്‍ഡ് ഹോര്‍ട്ടന്‍ പറഞ്ഞത് അമേരിക്കയുടെ നീക്കം മനുഷ്യവംശത്തിനെതിരായ യുദ്ധ പ്രഖ്യാപനമാണെന്നാണ്.

എന്താണ് ലോകാരോഗ്യ സംഘടന യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്
യുഎന്നിന്റെ കീഴിലുള്ള പ്രത്യേക ഏജന്‍സിയാണ് ലോകാരോഗ്യ സംഘടന. എല്ലാവര്‍ക്കും ഏറ്റവും മികച്ച ആരോഗ്യം ഉറപ്പാക്കുകയെന്നതാണ് ലോകരോഗ്യ സംഘടന അതിന്റെ ലക്ഷ്യമായി പറയുന്നത്. ലോകത്തമ്പാടുമായി 150 രാജ്യങ്ങളില്‍ ഓഫീസുള്ള ലോകാരോഗ്യ സംഘടനയുടെ തലസ്ഥാനം സ്വിറ്റസര്‍ലാന്റിലെ ജനീവയിലാണ്. 1948 ലാണ് ലോകാരോഗ്യ സംഘടന നിലവില്‍വന്നത്. പൊതു ആരോഗ്യമേഖലിയല്‍ ഉയര്‍ന്നുവരുന്ന ഭീഷണികളെക്കുറിച്ച് പഠിക്കുക, അടിയന്തര സാഹചര്യങ്ങളില്‍ വിവിധ രാജ്യങ്ങളെയും ഏജന്‍സികളെയും ഏകോപിപ്പിച്ച് രോഗ ്‌വ്യാപനത്തിനെതിരായ പ്രതിരോധം ശക്തമാക്കുകയെന്നിവയാണ് സംഘടനയുടെ പ്രധാന ദൗത്യമായി പറയുന്നത്. വസൂരിയുടെ നിര്‍മ്മാര്‍ജ്ജനത്തിലും പൊളിയോ പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിഞ്ഞതും എബോളയ്‌ക്കെതിരെ വ്ാക്‌സിന്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞതുമുള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ ലോകാരോഗ്യ സംഘടനയുടെതായുണ്ട്
കൊവിഡുമായി ഉണ്ടായ വിവാദം എന്താണ്
ട്രംപാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. കൊവിഡിനെ ചൈന നേരിട്ട നടപടിയെ ലോകാരോഗ്യ സംഘടന പുകഴ്ത്തിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ചൈനീസ് പക്ഷപാതിത്വമാണ് ഡബ്യു എച്ച് ഒ കാണിക്കുന്നതെന്നാണ് ട്രംപ് പറഞ്ഞത്. അതേ സമയം ചൈന കൊറോണ വ്യാപനം സംബന്ധിച്ച വിവരങ്ങള്‍ ആദ്യഘട്ടത്തില്‍ തടഞ്ഞുവെച്ചുവെന്നും ട്രംപ് ആരോപിച്ചു. ഇതില്‍ ഏറ്റവും വിവാദമായത് മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് രോഗം പകരില്ലെന്ന ചൈന കണ്ടെത്തിയെന്ന ലോകാരോഗ്യ സംഘടന അറിയിച്ചുവെന്നതാണ്. അതേസമയം മുന്‍ കൊറോണ വൈറസുകളുടെ അനുഭവത്തില്‍നിന്ന് മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് രോഗം പകരാനുള്ള സാധ്യത ഏറെയാണെന്ന് ലോക രോഗ്യ സംഘടന വ്യക്തമാക്കുകയും ചെയ്തിരുന്നു.
മറ്റെന്തെങ്കിലും രാഷ്ട്രീയ കാരണങ്ങള്‍ അമേരിക്കയുടെ വെറുപ്പിന് പിന്നിലുണ്ടോ
ചൈനയുമായി ബന്ധപ്പെട്ട് തന്നെയാണിത്. ലോകാരോഗ്യ സംഘടന ഇതുവരെ തായ് വാനെ അംഗരാജ്യമാക്കിയിട്ടില്ല. ഇതിന് കാരണം തായ് വാനെ ചൈന തങ്ങളുടെ അധീനതതയിലുള്ള പ്രദേശമായാണ് കണക്കാക്കുന്നതെന്നതാണെന്നാണ് ആരോപണം. അതയാത് ചൈനയുടെ താല്‍പര്യമാണ് ലോകാരോഗ്യ സംഘടന നടപ്പിലാക്കുന്നതെന്ന് ആരോപണത്തിന്റെ അടിസ്ഥാനം ഇതുകൂടിയാണ്. എന്നാല്‍ ഈ പ്രശ്‌നം നേരത്തെയുളളതാണ്. അടിയന്തര പ്രകോപനത്തിന് ഇത് കാരണമാകില്ല. തനിക്കെതിരെവംശീയ അധിക്ഷേപം നടക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനം പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നില്‍ അമേരിക്കയാണെന്ന് അദ്ദേഹം ആരോപിച്ചില്ല.

സംഭവത്തെക്കുറിച്ച് ചൈന പ്രതികരിച്ചിട്ടുണ്ടോ

ചൈനീസ് വിദേശകാര്യ മന്ത്രാലയം അമേരിക്കന്‍ നടപടിയെക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്്. ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയ ഉറപ്പ് അമേരിക്ക പാലിക്കണമെന്ന് വിദേശകാര്യ വകുപ്പ് പറഞ്ഞു. രോഗം പടരുന്ന സാഹചര്യത്തിില്‍ അമേരിക്കന്‍ നടപടി ബഹുഭൂരിപക്ഷം രാജ്യങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ചൈന പ്രതികരിച്ചു

ട്രംപിന്റെ നിലാപാടിനെ ആരൊക്കെയാണ പിന്തുണച്ചത്.
പൊതുവില്‍ ചൈനയ്‌ക്കെതിരെ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവരില്‍ ചിലരാണ് ഇപ്പോള്‍ അമേരിക്കയെ പിന്തുണച്ച് രംഗത്തെത്തിയത്. ഹോങ്‌കോങ് ജനാധിപത്യ പ്രക്ഷോഭത്തി്‌ന് നേതൃത്വം നല്‍കുന്ന നേതാവ് ജോഷ്വാ വോങ് ട്ര്ംപിന്റെ നിലപാടിനെ സ്വാഗതം ചെയ്തു. ചൈനീസ് നയതന്ത്രത്തിന്റെ കൈയാണ് ലോകാരോഗ്യ സംഘടനയെന്നാണ് ഇവര്‍ വിശേഷിപ്പിച്ചത്.
അമേരിക്ക ഫണ്ട് നിര്‍ത്തിയാല്‍ എന്ത് സംഭവിക്കും
ലോകാരോഗ്യ സംഘടനയ്ക്ക് കിട്ടുന്ന ആകെ ഫണ്ടിന്റെ അമ്പത് ശതമാനത്തോളം അമേരിക്കയാണ് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 40 കോടി ഡോളറാണ് അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയത്. ഈ തുക മറ്റ് അംഗരാജ്യങ്ങള്‍ അധികമായി നല്‍കുകയോ അല്ലെങ്കില്‍ ലോകാരോഗ്യ സംഘടന ഇപ്പോള്‍ നട്ത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ കുറയ്‌ക്കേണ്ടിവരികയോ ചെയ്യും. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല


Next Story

Related Stories