TopTop
Begin typing your search above and press return to search.

EXPLAINER: അമേരിക്ക ഇനി ഗ്രീന്‍ കാര്‍ഡ് നല്‍കില്ല,. തീരുമാനത്തിന് പിന്നിലെന്ത്? ആരെയാണ് ബാധിക്കുക? ആര്‍ക്കാണ് ഇളവ്?

EXPLAINER: അമേരിക്ക ഇനി ഗ്രീന്‍ കാര്‍ഡ് നല്‍കില്ല,. തീരുമാനത്തിന് പിന്നിലെന്ത്? ആരെയാണ് ബാധിക്കുക? ആര്‍ക്കാണ് ഇളവ്?

അമേരിക്കയിലേക്ക് കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഇതോടെ ചുരുങ്ങിയത് രണ്ട് മാസത്തേക്ക് അമേരിക്കിയില്‍ സ്ഥിര താമസത്തിനുള്ള ഗ്രീന്‍ കാര്‍ഡ് അനുവദിക്കില്ല. ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് ഉത്തരവില്‍ ഇളവ് നല്‍കിയിട്ടുണ്ട്.

എന്താണ് പുതിയ തീരുമാനത്തിന് പിന്നില്‍ കോവിഡ് 19 നെ തുടര്‍ന്ന അമേരിക്കയില്‍ വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. പതിനായിരങ്ങള്‍ മരിക്കുന്നു, ലക്ഷങ്ങള്‍ക്ക് രോഗം ബാധിക്കുന്നു. ഇത് മാത്രമല്ല, അമേരിക്കയില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ തൊഴിലില്ലായ്മ വന്‍ തോതില്‍ ഉയര്‍ന്നു. 45 ലക്ഷം ആളുകള്‍ തൊഴിലില്ലാത്തതിന്റെ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ നല്‍കി എന്നാണ്. സാമ്പത്തികമായും സാമുഹ്യമായും വലിയ പ്രതിസന്ധിയിലാണ് അമേരിക്ക അകപ്പെട്ടിരിക്കുന്നത്. ഇതിന് പരിഹാരമായി ട്രംപ് പറയുന്നത് അമേരിക്കയെ മറ്റ് ജനങ്ങളില്‍നിന്ന് 'സംരക്ഷിച്ചു'നിര്‍ത്തുകയെന്നതാണ്. കുടിയേറ്റക്കാരാണ് അമേരിക്കിയലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് നിഗമനത്തിലാണ് ട്രംപ്. അത് കോവിഡിന് മുന്നെ നടപ്പിലാക്കാന്‍ തുടങ്ങിയ നയമാണ്.് മെക്‌സിക്കന്‍ മതിലും ചൈനയുമായുളള വ്യാപാര തര്‍ക്കത്തിലുമെല്ലാം ഇതുണ്ട്. ഇതിന്റെ തുടര്‍ച്ചയായി വേണം ഇപ്പോള്‍ സ്ഥിര താമസത്തിനുള്ള ഗ്രീന്‍ കാര്‍ഡുകള്‍ നല്‍കുന്നത് നിര്‍ത്തി വെച്ച നീക്കത്തെ കാണേണ്ടത്. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ സംഭിവിക്കുന്നതെന്താണ്ഇന്നാണ് കുടിയേറ്റത്തെ തടഞ്ഞുകൊണ്ടുള്ള തീരുമാനത്തില്‍ ട്രംപ് ഒപ്പുവെച്ചത്. ഇതോടെ അമേരിക്കയില്‍ സ്ഥിര ജോലി നേടാന്‍ മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് കഴിയില്ല. സ്ഥിര താമസത്തിനുള്ള അനുമതിയാണ് ഗ്രീന്‍ കാര്‍ഡ്. അമേരിക്കന്‍ പൗരത്വം ലഭിക്കുന്നതിന്റെ കൂടി അടിസ്ഥാനം ഗ്രീന്‍കാര്‍ഡാണ്. 60 ദിവസത്തേക്കാണ് നിയന്ത്രണം. അതിനുശേഷം അമേരിക്കയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചിട്ടുള്ളത്. നിയന്ത്രണങ്ങള്‍ നീക്കം ചെയ്ത് അമേരിക്കയിലെ സാമ്പത്തിക മേഖല പ്രവര്‍ത്തന സജ്ജമാകുന്നതോടെ, ജോലി നാട്ടുകാര്‍ക്ക് തന്നെ കിട്ടുമെന്ന് ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ കൊറോണയുടെ മറവില്‍ പ്രതിലോമ കരമായ കുടിയേറ്റ നിയമം നടപ്പിലാക്കുകയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.ആരെയൊക്കെയാണ് പുതിയ ഉത്തരവില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്.അമേരിക്കന്‍ പൗരന്മാരുടെ പങ്കാളികള്‍ക്കോ 21 വയസ്സില്‍ താഴെയുള്ളവര്‍ക്കോ ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നതിന് ഇപ്പോഴും ഇളവുണ്ട്. ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. ഒമ്പത് ലക്ഷം ഡോളര്‍ നിക്ഷേപം നടത്തുന്നതുവഴി ഗ്രീന്‍ കാര്‍ഡിന് അപേക്ഷ നല്‍കുന്നവര്‍ക്കും അനുമതി നല്‍കും. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന നിക്ഷേപം തൊഴില്‍ സൃഷ്ടിക്കുമെന്ന കണക്കൂകൂട്ടലിലാണ് ഇത് അനുവദിക്കുന്നത്. ഇതിന് പുറമെ അമേരിക്കയുടെ ദേശീയ താല്‍പര്യത്തിന് അനുയോജ്യമാണെന്ന് വിദേശകാര്യ സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിയ്ക്കും തോന്നുന്നവര്‍ക്കും ഗ്രീന്‍കാര്‍ഡ് തുടര്‍ന്നും അനുവദിക്കുംതാല്‍ക്കാലിക ജീവനക്കാരെ ഇത് ബാധിക്കുമോഇല്ല. താല്‍ക്കാലിക തൊഴിലന്വേഷകര്‍ക്ക് വിസ അനുവദിക്കുന്നതിനെ ഇത് ബാധിക്കില്ല.എച്ച് -1ബി വിസ തേടി ജോലിക്കെത്തുന്നവരെയും ഇത് എച്ച് 2എ വിസയ്ക്കും ഈ നിയ്ന്ത്രണം ബാധകമാവില്ല. അമേരിക്കയില്‍ ഇപ്പോഴുള്ളവരെ ഇത് ബാധിക്കുമോഇല്ല ഇപ്പോള്‍ നിയമപ്രകാരമുള്ള അനുമതിയോടെ അമേരിക്കയില്‍ കഴിയുന്നവര്ക്ക് തുടര്‍ന്നും ഔദ്യോഗിക സംവിധാനത്തിലൂടെ ഗ്രീന്‍ കാര്‍ഡിന് അപേക്ഷ നല്‍കാംപ്രസിഡന്റിന്റെ നടപടിയോടുള്ള ഡെമോക്രാറ്റുകളുടെ പ്രതികരണം എന്താണ്ട്രംപിന്റെ സമീപനത്തെ എതിര്‍ക്കുകയാണ് ഡെമോകാറ്റുകള്‍ ചെയ്യുുന്നത്. കൊറോണയെ നേരിടുന്നതിലടക്കം ഉണ്ടായ ുപരാജയങ്ങളെ മറച്ചുപിടിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നുമാണ് ഡെമോക്രാറ്റുകളുടെ ആരോപണം.എപ്പോഴാണ് തീരുമാനം പുനഃപരിശോധിക്കുക-ഇന്നാണ് തീരുമാനം നിലവില്‍വന്നത്. 50 ദിവസത്തിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തും. ആഭ്യ്ന്തര സെക്രട്ടറി ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ട്രംപിന് സമര്‍പ്പിക്കും. അതിന്റെ അടിസ്ഥാനത്തിലാകും തീരുമാനം


Next Story

Related Stories