TopTop
Begin typing your search above and press return to search.

EXPLAINER: പ്രധാനമന്ത്രി പ്രഖ്യാപിച്ച ഉത്തേജക പദ്ധതി യഥാര്‍ത്ഥത്തില്‍ 20 ലക്ഷം കോടിയുടേതാണോ? അവകാശവാദങ്ങള്‍ക്കപ്പുറത്തെ യാഥാര്‍ത്ഥ്യമെന്ത്?

EXPLAINER: പ്രധാനമന്ത്രി പ്രഖ്യാപിച്ച ഉത്തേജക പദ്ധതി യഥാര്‍ത്ഥത്തില്‍ 20 ലക്ഷം കോടിയുടേതാണോ? അവകാശവാദങ്ങള്‍ക്കപ്പുറത്തെ യാഥാര്‍ത്ഥ്യമെന്ത്?

ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഏകദേശം അമ്പത് ദിവസമാകാറാകുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടാമത്തെ ഉത്തജേക പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. അതിന്റെ വിശദാശംങ്ങള്‍ രാജ്യത്തോട് നടത്തിയ അഭിസംബോധനയില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല. അത് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് വ്യക്തമാക്കുമെന്നാണ് അറിയിച്ചിട്ടുളളത്. എന്നാല്‍ പ്രധാനമന്ത്രി പറഞ്ഞത് പാക്കേജ് 20 ലക്ഷം കോടി രൂപയുടെതാണ്. അത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 10 ശതമാനമാണെന്നാണ്. എന്നാല്‍ ഇതുവരെ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും ചേര്‍ത്താണ് 20 ലക്ഷം കോടി രൂപയുടെ പദ്ധതിയെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ എത്രായാണ് ഈ ഉത്തേജക പരിപാടി? എന്താണ് അതിന്റെ കണക്കിന് പിന്നിലെ കളികള്‍

എന്താണ് പ്രധാനമന്ത്രി പറഞ്ഞത്?
കഴിഞ്ഞ കുറെ ദിവസമായി മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുപ്പെടുന്ന കാര്യമാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്നതാണ്. പ്രത്യേകിച്ച് ചെറുകിട ഇടത്തരം കമ്പനികള്‍ക്കുള്ള സാമ്പത്തിക പാക്കേജ് സംബന്ധിച്ച്. ഇക്കാര്യം വിവിധ മന്ത്രിമാര്‍ തന്നെ സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ പ്രഖ്യാപനം വൈകുകയായിരുന്നു. ഒടുവില്‍ പ്രധാനമന്ത്രി ലോക്ഡൗണുമായി ബന്ധപ്പെട്ട് നടത്തിയ മൂന്നാമത്തെ അഭിസംബോധനയില്‍ ഇക്കാര്യം പറഞ്ഞു. സ്വയം പര്യാപ്ത ഇന്ത്യ ലക്ഷ്യമിട്ടുകൊണ്ട് 20 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ 10 ശതമാനത്തോളം വരും ഉത്തേജക പദ്ധതിയെന്നാണ് അവകാശപ്പെട്ടത്. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് പുറമെ, തൊഴിലാളികള്‍, കര്‍ഷകര്‍ക്കും ഉപകരിക്കുന്ന പാക്കേജായിരിക്കുമെന്ന് മാത്രമാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം ഒന്നും പറഞ്ഞില്ല. അതേസമയം നേരത്തെ പ്രഖ്യാപിച്ച പദ്ധതികള്‍ കൂടി ഇതിന്റെ ഭാഗമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതും കൂടി ഉള്‍പ്പെട്ടതായിരിക്കും ഈ പദ്ധതിയെന്നാണ് പ്രധാനമന്ത്രി വിശദീകരിച്ചത്.
ഏതൊക്കെയാണ് നേരത്തെ പ്രഖ്യാപിച്ച പദ്ധതികള്‍?
ലോക്ഡൗണിന്റെ തുടക്കത്തില്‍ രണ്ട് പദ്ധതികളാണ് ഇന്ത്യയില്‍ പ്രഖ്യാപിക്കപ്പെട്ടത്. ഒന്ന് ധനമന്ത്രി പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ്. ഇന്‍ഷൂറന്‍സ് പദ്ധതിയൊക്കെ ഉള്‍പ്പെട്ടതായിരുന്നു അത്. കര്‍ഷകര്‍ക്കും അവശവിഭാഗങ്ങളെയും ലക്ഷ്യമിട്ടാണ് പദ്ധതിയെന്നുമാണ് അന്ന് ധനമന്ത്രി പറഞ്ഞത്. രണ്ട് ദിവസത്തിന് ശേഷം റിസര്‍വ് ബാങ്കും ഉത്തേജക പദ്ധതി പ്രഖ്യാപിച്ചു. വായ്പകള്‍ക്ക് മൊറിട്ടോറിയം അടക്കമുള്ള നടപടികളാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. ഈ പദ്ധതികള്‍ കൂടി ഉള്‍പ്പെടുന്നതാണ് പുതിയ പാക്കേജ് എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.
അങ്ങനെ ചേര്‍ത്തു പറയുന്നതില്‍ എന്താണ് അസ്വാഭാവികത
ചേര്‍ത്തു പറയുന്നതില്‍ അസ്വാഭിവകതിയില്ല. പക്ഷെ ഇവിടെ പ്രശ്‌നം വേറെയാണ്. അത് റിസര്‍വ് ബാങ്കിന്റെ പദ്ധതികൂടി ഇതിന്റെ ഭാഗമാക്കിയെന്നതിലാണ്. സാധാരണ ഒരു രാജ്യത്തെ സാമ്പത്തിക നയം(നികുതി, ചിലവ്, തുടങ്ങിയവ)ധനമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ്. പലിശ, തുടങ്ങി ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റിസര്‍വ് ബാങ്കും തീരുമാനിക്കും. റിസര്‍വ് ബാങ്ക് എടുക്കുന്ന നിലപാടുകളെ സര്‍ക്കാരിന്റെ തീരുമാനങ്ങളുമായി ബന്ധപ്പെടുത്താറില്ല. അങ്ങനെ ചെയ്തിിരിക്കുന്നുവെന്നതാണ് പുതിയ പ്രഖ്യപാനത്തിലെ അസ്വാഭാവികത. ധനനയത്തെക്കൂടി ( Monetary Policy) തങ്ങളുടെ ഭാഗമായി ഫലത്തില്‍ അവതരിപ്പിക്കുകായാണ് പ്രധാനമന്ത്രി ചെയ്തിരിക്കുന്നത്.
എത്രകോടി രൂപയുടെതാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പദ്ധതി
കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങളിലായി സമ്പദ് വ്യവസ്ഥയില്‍ പണലഭ്യത വര്‍ധിപ്പിക്കുന്നതിന് ഉതകുന്ന സമീപനങ്ങളാണ് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്നത്. ഇതില്‍ ഒടുവിലത്തേത് ആയിരുന്നു മാര്‍ച്ച മാസം അവസാനം പ്രഖ്യാപിച്ചത്. എല്ലാ ചേര്‍ന്ന് 8.04 ലക്ഷം കോടി രൂപ സമ്പദ് വ്യവസ്ഥയിലേക്ക് റിസര്‍വ് ബാങ്ക് ഇറക്കി വിട്ടിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ശ്രദ്ധിക്കേണ്ട കാര്യം റിസര്‍വ് ബാങ്കിന്റെ നടപടികള്‍ ബാങ്കുകളിലൂടെയാണ് ജനങ്ങളിലേക്ക് എത്തുന്നതെന്നതാണ്. അതുകൊണ്ട് തന്നെ അതിന് പരോക്ഷമായ ഫലമാണ് സമ്പദ് വ്യവസ്ഥിയിൽ ഉണ്ടാക്കാൻ കഴിയുക
ഇതിന്റെ അടിസ്ഥാനത്തില്‍ പുതുതായി എത്ര കോടി രൂപയാണ് പഇന്നലെ പ്രഖ്യാപിച്ച പദ്ധതിയില്‍ ഉളളത്.
നേരത്തെ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയും റിസര്‍വ് ബാങ്ക് വഴിയുള്ള 8.04 ലക്ഷം കോടി രൂപയും ചേര്‍ത്ത് ബാക്കിയുള്ള തുകയാണ് പുതിയ പദ്ധതിയില്‍ ഉണ്ടാവുക. അത് തന്നെ ബജറ്റില്‍ നിശ്ചയിച്ചിരിക്കുന് ചെലവിന് പുറത്താണോ എന്ന കാര്യമൊന്നും വ്യക്തമല്ല. അക്കാര്യങ്ങളിലൊക്കെ തീരുമാനം ഉണ്ടാകേണ്ടതാണ്. ബജറ്റില്‍ പ്രഖ്യാപിച്ചതിനെക്കാള്‍ 12 ലക്ഷം കോടി രൂപ വിപണിയില്‍ കണ്ടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ബജറ്റില്‍ പറഞ്ഞത് 7.8 ലക്ഷം കോടി രൂപ വിപണിയില്‍ കണ്ടെത്താമെന്നാണ്. അതായത് ഇപ്പോള്‍ നിലവിലുള്ള സ്ഥിതിവെച്ച് പുതുതായി ചിലവഴിക്കാന്‍ കഴിയുന്ന തുക 4.2 ലക്ഷം കോടി രൂപയുടെതാകും. അല്ലെങ്കില്‍ വീണ്ടും വായ്പ എടുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം.
അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ജിഡിപിയുടെ എത്ര ശതമാനം വരും പുതിയ പാക്കേജ്
ഇതുവരെയുളള കണക്കുകള്‍ വെച്ച് നോക്കിയാല്‍ ജിഡിപിയുടെ 4.8 ശതമാനം പാക്കേജായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി ചെലവഴിക്കാന്‍ കഴിയുക, പരാമാവധി ജിഡിപിയുടെ 5.2 ശതമാനം മാത്രമാണ്. അതായത് 10.26 ലക്ഷം കോടി രൂപ. ഇതിന്റെ തന്നെ വിശദാംശങ്ങള്‍ ധനമന്ത്രി ഇന്ന് വെളിപ്പെടുത്തും.
മറ്റ് രാജ്യങ്ങള്‍ ജിഡിപിയുടെ എത്ര ശതമാനമാണ് ചെലവഴിച്ചത്.
ജപ്പാനാണ് ഏറ്റവും കൂടുതല്‍ ഉത്തജേക പദ്ധതിയായി പ്രഖ്യാപിച്ചത്. ജിഡിപിയുടെ 21.1 ശതമാനമാണ് ഇവിടെ പ്രഖ്യാപിച്ചത്. അമേരിക്ക 13ശതമാനവും സ്വീഡന്‍ 12 ശതമാനവുമാണ് ഉത്തേജക പദ്ധതിക്കായി പ്രഖ്യാപിച്ചത്.


Next Story

Related Stories