TopTop
Begin typing your search above and press return to search.

EXPLAINER - പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കമുള്ളവരെ ചാരവലയിലാക്കി ചൈന നടത്തുന്ന 'ഹൈബ്രിഡ് യുദ്ധം' എന്താണ്?

EXPLAINER -  പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കമുള്ളവരെ ചാരവലയിലാക്കി ചൈന നടത്തുന്ന ഹൈബ്രിഡ് യുദ്ധം എന്താണ്?

ഹൈബ്രിഡ് വാര്‍ഫെയര്‍, ഗ്രേ സോണ്‍ എന്നിങ്ങനെയെല്ലാമുള്ള വാക്കുകള്‍ പുതിയ സൈബര്‍ യുദ്ധതന്ത്രങ്ങളുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളില്‍ നിറയുന്നു. പ്രധാനമന്ത്രിയും രാഷ്ട്രപതിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസുമടക്കമുള്ളവരെ ചൈനീസ് ഗവണ്‍മെന്റുമായി ബന്ധമുള്ള ടെക്‌നോളജി കമ്പനി നിരീക്ഷണത്തിലാക്കിയിരിക്കുന്നതായുള്ള റിപ്പോര്‍ട്ടാണ് ഇന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരി)ച്ചിരിക്കുന്നത്. ചൈനയിലെ ഷെന്‍സെന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി കമ്പനിയാണ് ഇതിന് പിന്നില്‍. സെന്‍ഹ്വ ഡാറ്റ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന കമ്പനി.

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകള്‍ പല രാജ്യങ്ങളിലേയ്ക്കും പടര്‍ന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ചത്തെ കോണ്‍ഫറന്‍സില്‍ ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി ലിന്‍ഡ റെയ്‌നോള്‍ഡ്‌സും പ്രതിരോധ സേനാ മേധാവി ആംഗസ് കാമ്പെല്‍, ഹൈബ്രിഡ് വാര്‍ഫെയര്‍, േ്രഗ സോണ്‍ എന്നീ രണ്ട് വാക്കുകള്‍ പ്രാധാന്യത്തോടെ ഉപയോഗിച്ചിരുന്നു. പുതിയ യുദ്ധതന്ത്രങ്ങളെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിക്കൊണ്ടാണിത്. വിവരസാങ്കേതിക വിദ്യ (ഐടി) ഉപയോഗിച്ചുകൊണ്ടുള്ള ദീര്‍ഘകാല യുദ്ധപദ്ധതിയാണ് ഹൈബ്രിഡ് വാര്‍കൊണ്ട് ഉദ്ദേശിക്കുന്നത്.

എന്താണ് ഹൈബ്രിഡ് വാര്‍ഫെയര്‍?

നേരിട്ടുള്ള യുദ്ധത്തിലൂടെയല്ലാതെ ശത്രുവിനെ നിര്‍വീര്യരാക്കാനുള്ള പുതിയ യുദ്ധതന്ത്രമാണിത്. ഉക്രെയിനില്‍ റഷ്യ സ്വീകരിക്കുന്ന സമീപം ഹൈബ്രിഡ് യുദ്ധത്തിന് ഉദാഹരണമാണ്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക (ഡിസ് ഇന്‍ഫര്‍മേഷന്‍), സാമ്പത്തിക ഉപജാപങ്ങള്‍, നിഴല്‍യുദ്ധവും നുഴഞ്ഞുകയറ്റവും, നയതന്ത്ര സമ്മര്‍ദ്ദം, സൈനികനടപടികള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ് ഹൈബ്രിഡ് വാര്‍ഫയര്‍. 2006ലെ ഇസ്രയേല്‍ - ലെബനന്‍ യുദ്ധത്തില്‍ ഹിസ്ബുള്ള, ഗറില്ല യുദ്ധമുറ അടക്കമുള്ളവ ഉപയോഗിച്ചു. ടെക്‌നോളജിയും ഇന്‍ഫര്‍മേഷന്‍ കാംപെയിനുകളും ഉപയോഗിച്ചു. ഈ യുദ്ധത്തിന് ശേഷം 2007ല്‍ അമേരിക്കന്‍ പ്രതിരോധ ഗവേഷകന്‍ ഫ്രാങ്ക് ഹോഫ്മാന്‍ ഹൈബ്രിഡ് ത്രെറ്റ്, ഹൈബ്രിഡ് വാര്‍ഫെയര്‍ എന്ന വാക്കുകള്‍ ഉപയോഗിച്ചിരുന്നു.

എന്താണ് ഗ്രേ സോണ്‍?

ഹൈബ്രിഡ് വാര്‍ഫെയറിന്റെ കോണ്‍ഫ്‌ളിക്ട് സോണിനാണ് ഗ്രേ സോണ്‍ എന്ന് പറയുന്നത്. ഇവിടെ ഓപ്പറേഷനുകൾ ഒരു യുദ്ധത്തിന്റെ സ്വഭാവത്തിലെത്തിക്കൊള്ളണമെന്നില്ല. ഭൗതിക ഏറ്റുമുട്ടല്‍ ഒഴിവാക്കുന്ന ഏറ്റുമുട്ടല്‍ തന്ത്രമാണിത്. അന്താരാഷ്ട്രനിയമങ്ങളിലെ അവ്യക്തതകള്‍, നടപടികളിലെ അവ്യക്തതകള്‍ ഇതെല്ലാം പുതിയ യുദ്ധതന്ത്രങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.

അടുത്തിടെയുള്ള ചര്‍ച്ചകള്‍ ഇന്‍ഫര്‍മേഷന്‍ ഡൊമെയ്‌നില്‍ കേന്ദ്രീകരിച്ചുള്ളതാണ്. കണക്ടിവിറ്റി വര്‍ദ്ധിക്കുന്നതും ഐടി ആശ്രയിക്കുന്നത് വര്‍ദ്ധിക്കുന്നതും രണ്ട് പ്രധാന ഭീഷണികളുയര്‍ത്തുന്നു. 1. സൈബര്‍ അറ്റാക്ക്. 2. ജനാധിപത്യ സ്ഥാപനങ്ങള്‍ അട്ടിമറിക്കപ്പെടുന്നു. രണ്ടും ദേശ സുരക്ഷയ്ക്ക് ഭീഷണിയായ ഹൈബ്രിഡ് ത്രെറ്റുകളാണ്.

വലിയ തോതിലുള്ള കാംപെയിനുകളുടെ ഭാഗമായി ഇത്തരം ഭീഷണികള്‍ വരാം. രാഷ്ട്രീയ, ക്രിമിനല്‍, സാമ്പത്തികപ്രവര്‍ത്തനങ്ങളുടെയെല്ലാം ഭാഗമായി ഇത്തരത്തിലുള്ള േ്രഗ സോണുകള്‍ രൂപപ്പെടാം. പരമ്പരാഗത സംഘര്‍ഷങ്ങളില്ലാതെ തന്നെ രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടാവുന്ന കാര്യങ്ങള്‍ക്ക് അനുയോജ്യമായ തരത്തിലാണ് ഇവ.

രാജ്യങ്ങളിലെ ഗവൺമെന്റുകൾ തമ്മിലുള്ള സൈബർ ആക്രമണം

രാജ്യങ്ങള്‍ തമ്മിലുള്ള തീവ്രത കുറഞ്ഞ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. അടിസ്ഥാനസൗകര്യമേഖലയുമായി ബന്ധപ്പെട്ടുള്ള ആക്രമണങ്ങളടക്കം. യുഎസ്സും റഷ്യയും തമ്മിലുള്ള പവര്‍ ഗ്രിഡ് ആക്രമണം ഉദാഹരണമായി ദ കോണ്‍വര്‍സേഷന്‍ (theconversation.com) ചൂണ്ടിക്കാട്ടുന്നു.

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരായ പ്രതിരോധം

സൈബര്‍ ആക്രമണങ്ങളുടെ ലക്ഷ്യം സൈന്യം മാത്രമല്ല എന്നത് വലിയൊരു വെല്ലുവിളിയാണ്. പ്രധാന അടിസ്ഥാന സൗകര്യ സംവിധാനങ്ങള്‍, ബിസിനസ് സംവിധാനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവയെ എല്ലാ് സൈബര്‍ ആക്രമണങ്ങള്‍ ലക്ഷ്യം വയ്ക്കുന്നു. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ച രാജ്യങ്ങളിലൊന്ന് ഓസ്‌ട്രേലിയയാണ്. ഓസ്‌ട്രേലിയന്‍ സിഗ്നല്‍സ് ഡയറക്ടറേറ്റിന്‌റെ (എ എസ് ഡി) നിര്‍ദ്ദേശപ്രകാരം രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരായ ഫലപ്രദമായ പ്രതിരോധമുയര്‍ത്താന്‍ എഎസ്ഡിക്ക് കഴിയുന്നുണ്ട്. തിരിച്ച് ഹാക്ക് ചെയ്യാന്‍ ഓതറൈസേഷനുള്ള ഒരേയൊരു സ്ഥാപനവും ഓസ്‌ട്രേലിയയില്‍ എ എസ് ഡിയാണ്.

രാഷ്ട്രീയ യുദ്ധത്തിനെതിരെ (Political Warfare) പ്രതിരോധമുയര്‍ത്തുന്നതെങ്ങനെ?

രാജ്യങ്ങള്‍ തന്നെ സോഷ്യല്‍മീഡിയ വഴി വിവരങ്ങള്‍ വക്രീകരിക്കുന്നതായുള്ള പ്രവണത ശക്തമായിട്ടുണ്ട്. പ്രാദേശികമായി വിവരങ്ങളെ നിയന്ത്രിക്കാനുള്ള ശേഷിയും താല്‍പര്യവും സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ പ്രകടമാക്കിയിട്ടുണ്ട്. പ്രാദേശികമായി വിവരങ്ങളെ നിയന്ത്രിക്കാനുള്ള ശേഷിയും താല്‍പര്യവും സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ പ്രകടമാക്കിയിട്ടുണ്ട്. ചൈനയില്‍ ഭരണകൂടം ഇന്‍ഫര്‍മേഷന്‍ കൈകാര്യം ചെയ്യുന്നത് ഗ്രേറ്റ്് ഫയര്‍വാള്‍ ഓഫ് ചൈന എന്നറിയപ്പെടുന്ന സെന്‍സര്‍ഷിപ്പ് സംവിധാനം വഴിയാണ്. 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും യുകെ ബ്രെക്‌സിറ്റ് ഹിതപരിശോധനയിലും റഷ്യ ഇടപെട്ടതായുള്ള ആരോപണം ശക്തമാണ്.Next Story

Related Stories