TopTop
Begin typing your search above and press return to search.

ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്ന്‌, സംസ്ഥാനങ്ങള്‍ കേന്ദ്രവുമായി ഏറ്റുമുട്ടാൻ തയ്യാറെടുക്കുന്നതിന്റെ കാരണമെന്ത്?

ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്ന്‌, സംസ്ഥാനങ്ങള്‍ കേന്ദ്രവുമായി  ഏറ്റുമുട്ടാൻ തയ്യാറെടുക്കുന്നതിന്റെ കാരണമെന്ത്?

കോവിഡ് ലോക്ഡൗണ്‍ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്ന സംസ്ഥാനങ്ങള്‍ ജി എസ് ടി വിഹിതം ഉടന്‍ നല്‍കണമെന്ന് ആവശ്യവുമായി ഇന്ന് കേന്ദ്രത്തെ നേരിട്ടേക്കും. പല സംസ്ഥാനങ്ങളും ശമ്പളം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടുമ്പോഴാണ് ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരുന്നത്. പണം കടം എടുത്തുകൊണ്ട് പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കുന്നത് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടുമെന്ന് പശ്ചിമ ബംഗാല്‍ ധനമന്ത്രി അമിത് മിത്ര പറഞ്ഞു. ബുധനാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗത്തിലും ഈ വിഷയമാണ് ഉയര്‍ന്നുവന്നത്.

എന്താണ് ഇപ്പോഴത്തെ പ്രശ്നം?

ജി എസ് ടി നടപ്പിലാക്കുന്നതോടെ സംസ്ഥാനങ്ങളുടെ നികുതി ചുമത്താനുള്ള അധികാരം തീര്‍ത്തും ഇല്ലാതായിരുന്നു. മദ്യം, പെട്രോളിയം ഉത്പന്നങ്ങള്‍ എന്നിവ ഒഴികെയുള്ള വസ്തുക്കള്‍ക്ക് നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ല. ഇതോടെ ഈ നികുതി വരുമാനം സംസ്ഥാനങ്ങള്‍ക്ക് ഇല്ലാതായി. ഇങ്ങനെ സംസ്ഥാനങ്ങള്‍ക്ക് സംഭവിക്കുന്ന നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കുമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ്. അതായത് സംസ്ഥാനങ്ങള്‍ക്ക് ജി എസ് ടി നടപ്പിലാക്കുന്നതോടെ ഉണ്ടായ നഷ്ടം കേന്ദ്രം നല്‍കുമെന്നായിരുന്നു ഉറപ്പ്. ഈ ഉറപ്പ് കേന്ദ്രം പാലിക്കുന്നില്ലെന്നാണ് ഇപ്പോള്‍ സംസ്ഥാനങ്ങള്‍ പറയുന്ന പരാതി. പൊതുവില്‍ സംസ്ഥാനങ്ങളുടെ ആകെ നികുതി വരുമാനത്തിന്റെ 42 ശതാമാനവും ജിഎസ്ടി വഴി ലഭിക്കേണ്ടതാണ്. അതുപോലെ സംസ്ഥാനങ്ങളുടെ വരുമാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 60 ശതമാനവും നികുതി വഴി ലഭിക്കുന്നതുമാണ്. ഇതില്‍നിന്ന് തന്നെ ഇപ്പോള്‍ സംസ്ഥാനങ്ങള്‍ എത്തിപ്പെട്ടിട്ടുള്ള അവസ്ഥ ബോധ്യമാകും

എന്താണ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്.

ജി എസ് ടി നടപ്പിലാക്കുമ്പോള്‍ ഉണ്ടായിരുന്ന വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ പാലിക്കണമെന്നതാണ് സംസ്ഥാനങ്ങളുടെ ആവശ്യം. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുക കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഇത് ഉടന്‍ നല്‍കണമെന്നതാണ് സംസ്ഥാനങ്ങളുടെ ആവശ്യം. അക്കാര്യത്തില്‍ വലിയ സമ്മര്‍ദ്ദം ഇന്നത്തെ യോഗത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. പിന്നീടുള്ളൈാരു ആവശ്യം ധനക്കമ്മിയുടെ പരിധി ഉയര്‍ത്തണമെന്നതാണ്. സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള പണം ഉടന്‍ കൈമാറണമെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നു. കേന്ദ്രം കടം എടുത്തിട്ടായാലും സംസ്ഥാനങ്ങൾക്ക് പണം നൽകണമെന്നതാണ് ആവശ്യം.

കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് എന്താണ്

കോവിഡ് 19ഉം അതേ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണും കേന്ദ്ര സര്‍ക്കാരിന്റെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് മുമ്പ് തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധി ഇന്ത്യയില്‍ ഉണ്ടായിരുന്നു. നികുതി വരുമാനത്തില്‍ ഉണ്ടായ വന്‍ കുറവ് ഇതിന്റെ പ്രതിഫലമനമാണ്. ഉപഭോഗ ചിലവിലില്‍ ഗ്രാമ നഗര പ്രദേശങ്ങളില്‍ ഉണ്ടായ കുറവും സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനമായിരുന്നു. ഇതാണ് പൊതു പശ്ചാത്തലം. ഈ സാഹചര്യത്തില് കുടിശ്ശിക കൊടുക്കാന്‍ പോലും കേന്ദ്രം മടിക്കുകയാണ്. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് കൊടുക്കാനുള്ള പണം നല്‍കില്ലെന്ന് പറയാനും കേന്ദ്രത്തിന് കഴിയില്ല. കാരണം നേരത്തെ ഈ പ്രശ്നം ഉണ്ടായപ്പോൾ, പണം ഉടനെ തന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുന്ന കാര്യം കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആലോചിച്ചിരുന്നു. അതുകൊണ്ട് ഇന്നത്തെ യോഗത്തി്ല്‍ പണം നല്‍കുന്നത് സംബന്ധിച്ച് എന്തെങ്കിലും ഉറപ്പ് കേന്ദ്രത്തിന് നല്‍കേണ്ടിവരും

കേന്ദ്രം നേരത്തെ വായ്പ എടുക്കാനുളള സംസ്ഥാനങ്ങളുടെ പരിധി ഉയര്‍ത്തിയിരുന്നു. ഇത് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ആശ്വാസവുമായിരുന്നു വായ്പ എടുക്കാനുള്ള പരിധി സംസ്ഥാന ജിഡിപിയുടെ മൂന്ന ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമാക്കിയാണ് ഉയർത്തിയത്. എന്നാൽ മറ്റ് ചില വ്യവസ്ഥകൾ കൂടി ഇതുമായി ബന്ധപ്പെട്ടുള്ളത് കൊണ്ട് എല്ലാ സംസ്ഥാനങ്ങൾക്കും ഇതിന്റെ പ്രയോജനം കിട്ടില്ല. എന്നുമാത്രമല്ല, ഇത് സംസ്ഥാനങ്ങളുടെ ബാധ്യത ആത്യധികമായി വര്‍ധിപ്പിക്കുമെന്നതാണ് സത്യം. കഴിഞ്ഞ ദിവസം പശ്ചിമബംഗാള്‍ ധനമന്ത്രി അമിത് മിത്ര കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് അയച്ച കത്തിലും ഇക്കാര്യമാണ് വ്യക്തമാക്കിയത്. അതിന് പകരം കേന്ദ്രം കടം എടുത്തിട്ടായാലും സംസ്ഥനാനങ്ങളുടെ പണം നല്‍കണമെന്നാണ് ആവശ്യം.

സംസ്ഥാനങ്ങള്‍ക്ക് കടം എടുത്ത് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമോ


നേരത്തെ സൂചിപ്പിച്ചതുപോലെ, സംസ്ഥാനങ്ങള്‍ക്കുള്ള വായ്പ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അത് എട്ട് സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് പ്രയോജനം ചെയ്യുകയെന്നതാണ്. കടം വാങ്ങിച്ചാല്‍ തന്നെ അതിന്റെ തിരിച്ചടവ് ഉള്‍പ്പെടെയുള്ള ബാധ്യത സംസ്ഥാനങ്ങളെ ചിലവ് കുറയ്ക്കാന്‍ നിര്‍ബന്ധിതമാക്കുകയും അത് സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇക്കാര്യമാണ് അമിത് മിത്ര, നിര്‍മ്മല സീതാരാമന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയത്.

സംസ്ഥാനങ്ങളുടെ സാമ്പത്തിക അവസ്ഥ എത്രത്തോളം രൂക്ഷമാണ്

സംസ്ഥാനങ്ങളുടെ സാമ്പത്തികവസ്ഥ അതിവ ഗുരുതരമായ അവസ്ഥയിലാണ്. പല സംസ്ഥാനങ്ങളും ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ത്രിപുര, എന്നി സംസ്ഥാനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ശമ്പളം നല്‍കുന്നത് പോലും വൈകിപിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ സര്‍വകലാശാല ജീവനക്കാരുടെ ശമ്പളം പോലും വൈകിപ്പിക്കുകയാണ്. കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളും പ്രശ്നത്തിലാണ്.ശമ്പളത്തിന്റെ കാര്യം മാത്രമല്ല, കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ ചിലവുകള്‍ നടത്തേണ്ടത് അത്യാവിശ്യമാണ്. സാമ്പത്തിക പ്രയാസം ഈ മേഖലയില്‍ കൂടുതല്‍ മൂലധന ചിലവ് നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. ജി എസ് ടി പുറമെ സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ വരുമാനം കണ്ടെത്താവുന്ന മദ്യ വില്‍പ്പനയും, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും വലിയ തോതില്‍ കുറഞ്ഞതിനാല്‍ അതും സംസ്ഥാനങ്ങളെ ബാധിക്കുന്നു.

എന്താണ് സംസ്ഥാനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരം

സംസ്ഥാനങ്ങളെ സംബന്ധിച്ച് പണം ലഭിക്കാതെ മുന്നോട്ടുപോകാനാവില്ല. ഇതിന് സംസ്ഥാനങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദേശം കേന്ദ്രം കടം വാങ്ങുകയെന്നതാണ്. അതിന് ശേഷം കോംപന്‍സേഷന്‍ സെസ്സ് ഫണ്ട് അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇതിനായി ആവശ്യമെങ്കില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നതാണ് കേരള ധനമന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവര്‍ നിര്‍ദ്ദേശിക്കുന്നത്.

ബിജെപി സംസ്ഥാനങ്ങൾ മറ്റ് സംസ്ഥാനങ്ങളുമായി ഇക്കാര്യത്തിൽ യോജിക്കുമോ

രാഷ്ട്രീയമായി തീർച്ചയായും യോജിക്കില്ല. എന്നാൽ ഈ പ്രശനം നേരത്തെ സൂചിപ്പിച്ചതുപോലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെയും ബാധിക്കുന്നതാണ്. കഴിഞ്ഞ ദിവസം ബിഹാർ ഉപമുഖ്യമന്ത്രി സുശിൽ കുമാർ മോദി ഇക്കാര്യം പറയുകയും ചെയ്തിരുന്നു. അതുകൊണ്ട് സംസ്ഥാനങ്ങളുടെ പൊതുവായ വികാരമായിരിക്കും കേന്ദ്രത്തിന് നേരിടേണ്ടിവരിക. അതേ സമയം പ്രതിപക്ഷ കക്ഷിൾ മിക്കതും ഒന്നിച്ചു നിൽക്കുകയും ചെയ്യുും


Next Story

Related Stories