TopTop
Begin typing your search above and press return to search.

EXPLAINER:മലേറിയക്കുള്ള മരുന്ന് കൊറോണ വൈറസിന് ഉപയോഗിക്കുമോ? വാര്‍ത്തകളിലെ വാസ്തവമെന്ത്

EXPLAINER:മലേറിയക്കുള്ള മരുന്ന് കൊറോണ വൈറസിന് ഉപയോഗിക്കുമോ? വാര്‍ത്തകളിലെ വാസ്തവമെന്ത്

ലോകത്തെമ്പാടുമുള്ള രാജ്യങ്ങളെ പിടിച്ചുലയ്ക്കുന്ന കൊറോണ വൈറസ് ഇതിനകം 21000 ത്തിലേറെ ആളുകളുടെ ജീവനെടുത്തു കഴിഞ്ഞു. ഇതിനെതിരെ പ്രതിരോധം വികസിപ്പിക്കുന്നതിനുള്ള ഗവേഷകരുടെ ശ്രമം ഇതുവരെ നിര്‍ണായക ഘട്ടം പിന്നിട്ടിട്ടില്ല. എന്നാല്‍ അതിനിടെയാണ് മലേറിയക്കെതിരായ മരുന്ന് കൊറോണയ്ക്ക് ഫലപ്രദാമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇത് സംബന്ധിച്ച് വിവിധ അഭിപ്രായങ്ങള്‍ പലരും ഉന്നയിക്കുകയും ചെയ്തു. എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം. ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍ എന്താണ് പറയുന്നത്. എങ്ങനെയാണ് മലേറിയക്കെതിരെ മരുന്ന് കൊറോണയ്‌ക്കെതിരെ ഉപയോഗിക്കാമെന്ന് ചര്‍ച്ച ഉണ്ടായത്. മലേറിയക്കെതിരായ മരുന്ന് കൊറോണയ്‌ക്കെതിരെ ഉപയോഗിക്കുന്നത് സംബന്ധിച്ച് ലോകത്ത സാധാരണക്കാര്‍ക്കിടയില്‍ ചര്‍ച്ച ആയത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയപ്പോഴാണ്. മലേറിയക്കെതിരായ ക്ലോറോഖ്വിനും ഹൈഡ്രോക്‌സിക്രോറോഖ്വിനും കൊറോണയ്‌ക്കെതിരായ യുദ്ധത്തി്ല്‍ വലിയ മാറ്റം കൊണ്ടുവരുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. കഴിഞ്ഞയാഴ്ച വാര്‍ത്ത സമ്മേളനത്തിലായിരുന്നു ട്രംപിന്റെ ഇത് സംബന്ധിച്ച പ്രഖ്യാപനം. 1930 ലാണ് ക്ലോറോകിന്‍ ആദ്യമായി വികസിപ്പിച്ചെടുത്തത്. ഹൈഡ്രോക്‌സിക്ലോറോഖ്വിന്‍ 1950 മുതലാണ് ഉപയോഗിക്കാന്‍ തുടങ്ങിയത്. സാധാരണ ഗതിയില്‍ മലേറിയയ്‌ക്കെതിരെയാണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ ഇതിന് ചില പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. കാഴ്ച ശക്തി നഷ്ടം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ഇതിന്റെ ഉപയോഗം മൂലം ഉണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് എന്താണ് സംഭവിച്ചത്. ക്ലോറോഖ്വിനും ഹൈഡ്രോക്‌സിക്ലോറോഖ്വിനും കൊറോണയ്‌ക്കെതിരെ ഉപയോഗിക്കാമെന്നതിന് ശാസ്ത്രീയമായ അംഗീകാരം ലഭിച്ചിരുന്നില്ല. അതിനിടയിലാണ് ട്രംപിന്റെ പ്രഖ്യാപനം വരുന്നത്. ഇതോടെ പല രാജ്യങ്ങളും പ്രത്യേകിച്ചും അല്‍ജീരിയയും ഇന്ത്യോനേഷ്യയും ഉള്‍പ്പെയുള്ളവ വന്‍ തോതില്‍ ഈ മരുന്ന് സംഭരിച്ചു. ഇന്ത്യ ഹൈഡ്രോക്‌സിക്ലോറോഖ്വന്‍ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചു. ട്രംപിന്റെ പ്രസ്തവന കേട്ട് ഈ മരുന്ന കഴിച്ച ഒരു രോഗി ആരിസോണയില്‍ മരണ മടയുകയും ചെയ്തു. ഹൈഡ്രോക്‌സിക്ലോറോഖ്വിന്റെ ഒരു വകഭേദം കഴിച്ചാണ് ഇയാള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. അക്വേറിയങ്ങളില്‍ വളരുന്ന ജീവികള്‍ക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോഖ്വിന്റെ വകഭേദമാണ് ഇയാള്‍ ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട് ഇത് സംബന്ധിച്ച് വിദഗ്ദരുടെ നിലപാടെന്താണ് ഈ മരുന്ന് ഉള്‍പ്പെടെ വൈറല്‍ ഫ്‌ളൂവിന് ഉപയോഗിക്കുന്ന മരുന്നുകളും ഏതെങ്കിലും രീതിയില്‍ കൊറോണയ്‌കെതിരെ ഉപയോഗിക്കാന്‍ കഴിയുമോ എന്നത് സംബന്ധിച്ചുള്ള പരിശോധനകള്‍ നടക്കുകയാണ്. ഇവയ്ക്ക് പുറമെ എച്ച് ഐ വിയ്ക്ക്തിരെ മരുന്നും കൊറോണയ്ക്ക് എങ്ങനെ ഉപയോഗിക്കാമെന്നതിനെ സംബന്ധിച്ചും അന്വേഷണങ്ങള്‍ നടക്കുന്നു. എന്നാല്‍ രോഗപ്രതിരോധ മരുന്ന് എന്ന നിലയില്ല രോഗ ബാധിതര്‍ക്ക് ആശ്വാസം നൽകാൻ ഉപയോഗിക്കാന്‍ കഴിയുമോ എന്നത് സംബന്ധിച്ചാണ് അന്വേഷണം. എച്ച് ഐ വി മരുന്ന് ചില രോഗികള്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. സാര്‍സ് ബാധ 2003 ല്‍ ഉണ്ടായപ്പോഴും മലേറിയക്കെതിരായ ഹൈഡ്രോക്‌സിക്ലോറോഖ്വിന്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് അന്വേഷണങ്ങള്‍ നടന്നിരുന്നു. കൊറോണ വൈറസിനെതിരെ ഉപയോഗിക്കാനാകുന്ന മരുന്നുകള്‍ ഏതെന്നും പുതിയവ വികസിപ്പിക്കുന്നതിനെ സംബന്ധിച്ചുമുള്ള ഗവേഷണങ്ങള്‍ തുടരുകയാണ്. എന്നാല്‍ ട്രംപിന്റെ പ്രസ്താവനയ്ക്ക് ഇതുവരെ പ്രത്യക്ഷത്തില്‍ തെളിവുകളില്ലെനന്നാണ് യു എസ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫക്ഷ്യസ് ഡിസീസസ് തലവന്‍ ആന്തോണി ഫോസി പറയുന്നത്. ട്രംപിന്റെ പ്രസ്തവനയെ തുടര്‍ന്ന് ആളുകള്‍ സ്വന്തം നിലയില്‍ മരുന്ന് കഴിക്കാന്‍ തുടങ്ങിയത് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പും വിദഗ്ദര്‍ നല്‍കിയിട്ടുണ്ട്. ഈ ഒരു അവസ്ഥയില്‍ അത്തരമൊരു പ്രതിസന്ധിയുണ്ടാക്കുന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഹൈഡ്രോക്‌സിക്ലോറോഖ്വിന്‍ കൊറോണ രോഗികളില്‍ ശാസ്ത്രീയമായി പരീക്ഷിച്ചിട്ടുണ്ടോ ഉണ്ട് അത്തരത്തിലുള്ള പരീക്ഷണ നിരീക്ഷണങ്ങള്‍ തുടരുകയാണ് ഫ്രാന്‍സിലെ ഗവേഷണ സംഘം 24 രോഗികള്‍ക്ക് ഈ മരുന്ന് നല്‍കിയിരുന്നു. 25 ശതമാനം രോഗികളിലും കൊറോണ വൈറസ് ഈ മരുന്ന് നല്‍കിയതിന് ആറ് ദിവസം കഴിഞ്ഞും നിലനില്‍ക്കുന്നതായാണ് കണ്ടെത്തിയത്. എന്നാല്‍ ഈ പരിക്ഷണം കൊണ്ട് മാത്രം ശാസ്ത്രീയമായ നിഗമനത്തിലെത്താന്‍ കഴിയില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചൈനയിലും ഇത്തരം പരീക്ഷണങ്ങള്‍ നടന്നിരുന്നു. ചൈനയിലെ ഷീജിയാങ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ ഈ മരുന്നുകൊണ്ട് കാര്യമായ പ്രയോജനമില്ലെന്ന് തെളിഞ്ഞതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മിനോസെറ്റ സര്‍വകലാശാല 1500 രോഗികളില്‍ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. ബ്രിട്ടനിലും ഇത് സംബന്ധിച്ച ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് ഇതുവരെ തീരുമാനത്തില്‍ ശാസ്ത്ര സമൂഹം എത്തിയിട്ടില്ല


Next Story

Related Stories