TopTop
Begin typing your search above and press return to search.

EXPLAINER: തെമ്മാടി രാഷ്ട്രമെന്ന് വിളിപ്പേര്, രഹസ്യം ഔദ്യോഗിക നയം, കിം ജോങ് യുന്നിന്റെ വടക്കന്‍ കൊറിയ ഇങ്ങനെയായത് എങ്ങനെ?

EXPLAINER: തെമ്മാടി രാഷ്ട്രമെന്ന് വിളിപ്പേര്, രഹസ്യം ഔദ്യോഗിക നയം, കിം ജോങ് യുന്നിന്റെ വടക്കന്‍ കൊറിയ ഇങ്ങനെയായത് എങ്ങനെ?

ലോകത്ത് ഏറ്റവും രഹസ്യം സൂക്ഷിക്കുന്ന രാജ്യമേതെന്ന ചോദ്യത്തിന് ഏക ഉത്തരം വടക്കന്‍ കൊറിയ എന്നായിരിക്കും. കമ്മ്യൂണിസ്റ്റ് ഭരണമെന്ന പേരില്‍ നടത്തുന്ന കുടുംബാധിപത്യവും സമഗ്രാധിപത്യ ഭരണ സംവിധാനവും സാധാരണ വാര്‍ത്തകളില്‍ നിറയാറുള്ളത് പുതിയ മിസൈല്‍ പരീക്ഷിക്കുമ്പോഴോ ആണവായുധ ഭീഷണി പുറപ്പെടുവിക്കുമ്പോഴോ ആയിരിക്കും. എന്നാല്‍ ഇത്തവണ അത് ഭരണാധികാരി കിം ജോങ് യുന്നിനെ കാണാതായതുമായി ബന്ധപ്പെട്ടാണ്. അദ്ദേഹത്തിന്റെ ആരോഗ്യ നില തകരാറിലായെന്നും മരണാസന്നാനാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വരെ പുറത്തുവന്നു. അതേസമയം ഇതൊന്നും സ്ഥിരീകരിക്കാന്‍ അമേരിക്കയോ തൊട്ടടുത്ത തെക്കന്‍ കൊറിയയോ തയ്യാറായിട്ടില്ല. ഈ വാര്‍ത്തകള്‍ തെറ്റാവാനാണ് സാധ്യതയെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞത്. അതേസമയം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാത്തതുമൂലം കിമ്മുമായി ബന്ധപ്പെട്ടുള്ള ദൂരൂഹത തുടരുകയു്ം ചെയ്യുന്നു

കിമ്മിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ഒടുവിലത്തെ വിവരങ്ങള്‍ എന്താണ്വടക്കന്‍ കൊറിയയുടെ ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളില്‍ പൊതു ചടങ്ങുകളില്‍ കാണാതായതോടെയാണ് കിം ജോങ് യുന്നിന്റെ ആരോഗ്യത്തെ സംബന്ധിച്ച് ദുരൂഹതകള്‍ വാര്‍ത്തയായത്. രാഷ്ട്ര നേതാവ് കിം ഉല്‍ സുങ്ങിന്റെ ജന്മവാര്‍ഷിക ദിനത്തിലും സൈനിക ദിനത്തിലുമാണ് ഇദ്ദേഹത്തിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. ഇക്കാര്യത്തെക്കുറിച്ച് വടക്കന്‍ കൊറിയ ഒന്നും പ്രതികരിച്ചില്ലെന്നതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. കഴിഞ്ഞ ദിവസം കിഴക്കന്‍ പ്രദേശത്ത് അദ്ദേഹത്തിന്റെ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി കണ്ടതാണ് ഇതുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്ത. കിമ്മിന്റെ കുടുംബാംഗങ്ങള്‍ മാത്രം ഉപയോഗിക്കുന്ന സ്‌റ്റേഷനില്‍ ട്രെയിന്‍ കിടക്കുന്നതാണ് സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ കണ്ടതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹം ആ പ്രദേശങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യതയെന്നാണ് വിദേശ മാധ്യമങ്ങള്‍ ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. കിമ്മിനെ സന്ദർശിക്കാൻ ചൈനീസ് സംഘം പോയതായും വാർത്തയുണ്ടായിരുന്നുകിമ്മിന്റെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് പുറമെ പുതിയ ഭരണാധികാരിയെ കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ടോഇതും പാശ്ചാത്യ മാധ്യമങ്ങളിലാണ് കൂടുതലായുള്ളത്. കിമ്മിന്റെ സഹോദരി കിം യോങ് ജോങിനെ ചുറ്റിപറ്റിയാണ് പാശ്ചാത്യ മാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നത്. കിമ്മിന് എന്തെങ്കിലും സംഭവിച്ചാല്‍ ഇവര്‍ നേതൃത്വം ഏറ്റെടുത്തേക്കുമെന്നുള്ള സൂചനകളാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. . കിം യോങ് ജോങ്ങ് സമീപകാലത്തായി വലിയ ഉത്തരവാദിത്തങ്ങള്‍ സഹോദരന്‍ ഏല്‍പ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസതയും സഹോദരിയാണെന്നാണ് വടക്കന്‍ കൊറിയന് നീരീക്ഷകര്‍ പറയുന്നത്.'വടക്കന്‍ കൊറിയന്‍ നേതൃത്വത്തിലെ ഏറ്റവും സമര്‍ത്ഥായായ നേതാവാണ് അവര്‍. അവരെ ഒരിക്കലും വിലക്കുറച്ച് കാണാന്‍ കഴിയില്ല' വാഷിംങ്ടണിലെ കൊറിയന്‍ പഠന കേന്ദ്രത്തിലെ ഹാരി ജെ കസിയാനിസ് പറഞ്ഞു. പ്രഥമിക വിദ്യാഭ്യാസം സ്വിറ്റ്‌സര്‍ലാന്റില്‍ പൂര്‍ത്തിയാക്കിയെന്ന് കരുതുന്ന ഇവര്‍ വടക്കന്‍ കൊറിയയിലെ ഒരു ഉയര്‍ന്ന് ഉദ്യോഗസ്ഥന്റെ ഭാര്യയുമാണ്. 2018 ല്‍ തെക്കന്‍ കൊറിയയില്‍ നടന്ന വിന്റര്‍ ഒളിമ്പിക്ക്‌സില്‍ പങ്കെടുത്തതിന് ശേഷമാണ് ഇവര്‍ ലോക ശ്രദ്ധ നേടുന്നത്. 2019 ഫെബ്രുവരിയില്‍ വിയറ്റ്‌നാമില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി യുന്‍ നടത്തിയ ഉച്ചകോടിയിലും ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഔദ്യോഗികമായി വടക്കന്‍ കൊറിയയിലെ വര്‍ക്കേഴ്‌സ് പാര്‍്ട്ടിയുടെ പ്രോപഗന്റ ആന്റ് അജിറ്റേഷന്‍ ഡിപ്പാര്‍ട്‌മെന്റിലെ വൈസ് ഡയറക്ടറാണ് അവര്‍. അവര്‍ക്ക് അധികാരം ഏറ്റെടുക്കേണ്ടിവന്നാല്‍ കൊറിയ പോലുള്ള ഒരു പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനും കൊറിയ വിദഗ്ദനുമായ മിന്റാറോ ഓബ ടൈം മാഗസിനോട് പറഞ്ഞത്. വടക്കന്‍ കൊറിയ രൂപീകരിക്കപ്പെട്ട 1948 നുശേഷം കിം കുടുംബത്തിലുള്ളവര്‍ മാത്രമാണ് അവിടെ ഭരണം കൈയാളിയത്. രാഷ്ട്രത്തിന്റെ സ്ഥാപകനെന്ന് കരുതുന്ന കിം ഇല്‍ സുംങ്( രണ്ടാം ലോക യുദ്ധകാലത്ത് ജപ്പാന്‍ അധീനിവേശത്തിനെതിരെ പോരാടിയെ ഗറില്ലയായിരുന്നു ഇദ്ദേഹം). അദ്ദേഹത്തിന്റെ മരണ ശേഷം മകന്‍ കിം ജോങ് ഇല്ലും പിന്നീട് കിം ജോങ് യുന്നും രാഷ്ട്ര നേതാക്കളായി. കിമ്മിന് ശേഷം ആരായിരിക്കും ഭരണാധികാരി എന്ന ചോദ്യത്തിന് കിം കുടുംബത്തില്‍നിന്ന് ആരെങ്കിലും ആയിരിക്കുമെന്നായിരുന്നു അമേരിക്കന്‍ വിദേശകാര്യ വക്താവിന്റെ മറുപടിയും

വടക്കന്‍ കൊറിയയുടെ ചരിത്രം എങ്ങനെയാണ് രൂപപ്പെട്ടത്

സാമ്രാജാത്വ യുദ്ധത്തിന്റെയും വീതം വെപ്പിന്റെയും കൂടി കഥയാണ് കൊറിയകളുടെത്. ജപ്പാന്റെ അധീനതയിലായിരുന്നു കൊറിയ. ജപ്പാന്‍ കീഴടങ്ങിയതോടെ, കൊറിയയുടെ വടക്കന്‍ പ്രദേശം സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലും തെക്കന്‍ പ്രദേശം അമേരിക്കന്‍ നിയന്ത്രണത്തിലുമായി. ഏകീകൃത കൊറിയ രൂപികരിക്കാന്‍ ആദ്യഘട്ടത്തില്‍ നടത്തിയ ശ്രമങ്ങള്‍ സോവിയറ്റ്, അമേരിക്കന്‍ സ്വാധീനമൂലം നടന്നില്. അങ്ങനെ രണ്ട് രാജ്യങ്ങളായി മാറി. 1948 സെപ്റ്റംബര്‍ ഒമ്പതിനാണ് കൊറിയ വിഭജിക്കപ്പെട്ടത്. പിന്നീട് അസ്വാരസ്യങ്ങളുടെയും തര്‍ക്കങ്ങളുടെയും കാലമായിരുന്നു. പിന്നീട് 1950 ലാണ് ഇരു രാജ്യങ്ങളും യുദ്ധം ആരംഭിച്ചത്. ഇതുവരെ സമാധാന കരാറില്‍ ഒപ്പുവെയ്ക്കാത്തതുമൂലം ഇപ്പോഴും ഇരു രാജ്യങ്ങളും 'യുദ്ധത്തിലാണ്'ഈ യുദ്ധത്തില്‍ എന്താണ് സംഭവിച്ചത്.കൊറിയന്‍ യുദ്ധം ലോക രാഷ്ട്രീയത്തിലെ നിര്‍ണായക സംഭവമായിരുന്നു. ഇരു ചേരികളിലായി നിലനിന്ന സോഷ്യലിസ്റ്റ് ലോകവും മുതലാളിത്തലോകത്തി്‌ന്റെയും സാന്നിധ്യം അവിടെ ഉണ്ടായി. അമേരിക്ക നടത്തിയ അതി രൂക്ഷമായ വ്യോമാക്രമണമാണ് ഇതില്‍ ഏറ്റവും പ്രധാനം. വടക്കന്‍ കൊറിയക്കെതിരെയായിരുന്നു ആക്രമണം. വടക്കന്‍ കൊറിയയെ പൂര്‍ണമായി ഇല്ലാതാക്കിയ ആക്രമണമായിരുന്നു അമേരിക്ക നടത്തിയത്. പരമ്പാരഗാത ബോംബുകള്‍ മുതല്‍ നാപാം ബോംബുകള് വരെ അവര്‍ കൊറിയന്‍ നഗരങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും നേരെ പ്രയോഗിച്ചു. വടക്കന്‍ കൊറിയയില്‍ ഇനി തകര്‍ക്കാനും നശിപ്പിക്കാനും ബാക്കിയില്ലെന്നായിരുന്നു അമേരിക്കന്‍ കമാന്റര്‍ ജനറല്‍ മക്‌ഡൊണല്‍ പറഞ്ഞത്. 15 ലക്ഷം ആളുകളെങ്കിലും അമേരിക്കന്‍ ആക്രമത്തില്‍ മരിച്ചുവെന്നാണ് കരുതുന്നത്. വടക്കന്‍ കൊറിയയെ പൂര്‍ണമായും തകര്‍ക്കാനും അമേരിക്കയ്ക്ക് കഴിഞ്ഞു.പിന്നീടെന്താണ് സംഭവിച്ചത്.സോവിയറ്റ് യൂണിയന്റെ സഹായത്തോടെയാണ് വടക്കന്‍ കൊറിയ പിന്നീട് പിടിച്ചുനിന്നത്. അതി ശക്തമായ ഏക പാര്‍ട്ടി ( ഏക കുടുംബ) ഭരണം നടത്തിയും റഷ്യന്‍ സഹായത്തോടെ സൈനിക സജ്ജീകരണങ്ങള്‍ വിപുലപ്പെടുത്തിയും ആണ് പിടിച്ചു നിന്നത്. എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും സർക്കാർ നിയന്ത്രണത്തിലാണ്. യാതൊരു തരത്തിലുള്ള വിമതത്വവും അനുവദിക്കാത്ത രാജ്യമായിട്ടാണ് വടക്കൻ കൊറിയ അറിയപ്പെടുന്നത്. വടക്കൻ കൊറിയ പോലെ മനുഷ്യാവാകാശങ്ങൾക്ക് ഒരു വിലയും നൽകാത്ത ഒരു രാജ്യവും ഇല്ലെന്നാണ് യുഎൻ ഏജൻസി നേരത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ ആരോപണങ്ങളെല്ലാം അധികാരികൾ തള്ളികളയുകയാണ്. ഇപ്പോള്‍ ചൈനയാണ് വടക്കന്‍ കൊറിയയുടെ പ്രധാന സുഹൃത്ത്.ട്രംപിന്റെ കാലത്ത് നടന്ന ശ്രമങ്ങള്‍ക്ക് ഇനി എന്ത് പറ്റുംഇതിനകം മൂന്ന് തവണയാണ് ട്രംപ് കിം ജോങ് യുന്നുമായി ചര്‍ച്ച നടത്തിയത്. വടക്കന്‍ - തെക്കന്‍ കൊറിയന്‍ അതിര്‍ത്തിയില്‍ ചെന്നു പോലും ട്രംപ് ചര്‍ച്ച നടത്തി. അത് ചരിത്ര പ്രസിദ്ധമായ നീക്കമായിരുന്നു. എന്നാല്‍ ആണവ പരിപാടികള്‍ പൂര്‍ണമായി ഉപേക്ഷിപ്പിക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. 2018 ല്‍ തെക്കന്‍ കൊറിയയില്‍ നടന്ന വിന്റര്‍ ഒളിപി്ംകികില്‍ വടക്കന്‍ കൊറിയ പങ്കെടുത്തതും നിരവധി ചര്‍ച്ചകളില്‍ പങ്കാളിയായതും പതിറ്റാണ്ടുകളായുള്ള സംഘര്‍ഷത്തിന് അയവവരുത്തുമെന്ന കരുതിയിരുന്നു. എന്നാല്‍ അമേരിക്കന്‍ താല്‍പര്യങ്ങളും വടക്കന്‍ കൊറിയയുടെ അപ്രതീക്ഷിതമായ നീക്കങ്ങളുമെല്ലാം കൊറിയ മേഖലയെ ലോകത്തെ പ്രധാന പ്രശ്‌ന ബാധിത പ്രദേശമായി നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. രഹസ്യാത്മകത ഉള്ളതുകൊണ്ടുതന്നെ വടക്കന്‍ കൊറിയ മാധ്യമങ്ങളുടെ ഏറ്റവും താല്‍പര്യമുള്ള വിഷയമായി തുടരുകയും ചെയ്യുന്നു.


Next Story

Related Stories