TopTop
Begin typing your search above and press return to search.

EXPLAINER: അമേരിക്കയുടെ വിശ്വസ്തൻ എങ്ങനെ ശത്രുവായി? ഇറാനെ മേഖലയിലെ പ്രബലശക്തിയാക്കി മാറ്റിയ കമാൻ്റർ കാസ്സെം സുലൈമാനി

EXPLAINER: അമേരിക്കയുടെ വിശ്വസ്തൻ എങ്ങനെ ശത്രുവായി? ഇറാനെ മേഖലയിലെ പ്രബലശക്തിയാക്കി മാറ്റിയ കമാൻ്റർ കാസ്സെം സുലൈമാനി

ഇറാനെ സംബന്ധിച്ച് ആരായിരുന്നു മേജര്‍ ജനറല്‍ കാസ്സെം സുലൈമാനി? അദ്ദേഹം ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ ഭാഗമായുള്ള ക്വദ് സേനയുടെ തലവന്‍ മാത്രമായിരുന്നില്ല. ഇറാന്റെ സൈനികവും വിദേശനയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സൈനിക കമാൻ്ററുമായിരുന്നു. നിര്‍ണായക ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തപ്പോഴും പൊതുസ്ഥലങ്ങളില്‍നിന്ന് അകന്ന് നിന്ന നേതാവ്. അങ്ങനെ ഇറാനെ സംബന്ധിച്ച് ഏറ്റവും തന്ത്രപരമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത സൈനിക കമാന്ററാണ് അമേരിക്കന്‍ വ്യോമ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം വഷളായ ഇറാന്‍ അമേരിക്കന്‍ ബന്ധം ഇതോടെ പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കയാണ്. അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇറാൻ അമേരിക്ക ബന്ധം മെച്ചപ്പെടുത്തിയതിൽ നിർണായക പങ്ക് വഹിച്ച വ്യക്തി കൂടിയായിരുന്നു സുലൈമാനി

ആരാണ് കാസ്സെം സുലൈമാനി
'മിസ്റ്റര്‍ ട്രംപ്, നിങ്ങള്‍ക്ക് ഞങ്ങളുടെ ശക്തിയും ശേഷിയും എന്തെന്ന് അറിയാം. ഞങ്ങള്‍ നിങ്ങളെ കാത്തിരിക്കുകയാണ്. നിങ്ങള്‍ക്ക് യുദ്ധം ആരംഭിക്കാം. എന്നാല്‍ അതിന്റെ അവസാനം തീരുമാനിക്കുന്നത് ഞങ്ങളായിരിക്കും' കഴിഞ്ഞവര്‍ഷം തെഹ്‌റാനനില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഹംദാന്‍ നഗരത്തിലാണ്, പതിവിന് വിരുദ്ധമായി കാസിം സുലൈമാനി ഇത്തരമൊരു പ്രസംഗം നടത്തിയത്. അതിന് അദ്ദേഹത്തെ പ്രകോപിപ്പിച്ചത് ഇറാന്‍ പ്രസിഡന്റിനെ വെല്ലുവിളിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നടത്തിയ ട്വീറ്റും.
ഇറാന്‍ പ്രസിഡന്റ് മറുപടി പറയാന്‍ നിലവാരമില്ലാത്തത ഒരു പ്രസ്താവനയാണ് ട്രംപ് നടത്തിയിരിക്കുന്നതെന്നും അതുകൊണ്ടാണ് താന്‍ മറുപടി പറയുന്നതെന്നും വിശദീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
പൊതുവേദികളില്‍ പ്രത്യക്ഷ പെടുന്ന ആളല്ല കാസേം സുലൈമാനി. അദ്ദേഹം വെറും ഒരു കമാന്ററുമല്ല. കടുത്ത രാഷ്ട്രീയ വെല്ലുവിളികള്‍ക്കിടയിലും, സാമ്പത്തിക പരാധീനതകള്‍ക്കിടയിലും ഇറാനെ മേഖലയിലെ പ്രധാന ശക്തിയായി പിടിച്ചുനിര്‍ത്തുന്ന, മികവാര്‍ന്ന നയതന്ത്രജ്ഞതയുടെ ഉപജ്ഞാതാവായാണ് ഇദ്ദേഹം വിലയിരുത്തപ്പെടുന്നത്. പശ്ചിമേഷ്യയില്‍ സൗദി അറേബ്യയുടെ അധിശത്വം അംഗീകരിക്കാതെ, പ്രബലശക്തിയായി ഇറാൻ തുടരുന്നതിന് പിന്നിലെ നയസമീപനങ്ങളിൽ സുലൈമാനിയുടെ ബുദ്ധിയുമുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു.
സിറിയ ഇറാഖ് ലബനണ്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്നുള്ള പ്രതിരോധത്തിന്റെ അച്ചുതണ്ട് എന്ന് ഇറാന്‍ വിശേഷിപ്പിക്കുന്ന സഖ്യ രാഷ്ട്ര സഖ്യത്തിന്റെ പിന്നിലും സുലൈമാനിയെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.

ഇറാഖിലെ ഭരണ സംവിധാനത്തിന്റെ ഭാഗമായ റവല്യുഷണറി ഗാര്‍ഡിന്റെ കിഴിലെ ഖ്വാദ് സേനയുടെ തലവനായിരുന്നു ഇദ്ദേഹം വര്‍ഷങ്ങളായി. റവല്യുഷണറി ഗാര്‍ഡിന്റെ വിദേശ വിഭാഗമായിട്ടാണ് ഖ്വാദ് സേന അറിയപ്പെടുന്നത്. സിറിയയിലെ ബഷര്‍ അല്‍ അസദിന് ആഭ്യന്തര യുദ്ധത്തില്‍ പരാജയപ്പെടുമെന്ന ഘട്ടത്തില്‍ അദ്ദേഹത്തിന് അനുകൂലമായി സായുധ സംഘങ്ങളെ സംഘടിപ്പിക്കുന്നതിനും ഐഎസ്‌ഐഎസ്സിനെ പരാജയപ്പെടുത്തുന്നതിനും സഹായമായത് സുലൈമാനിയുടെ ഇടപെടലുകളാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇറാന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വിദേശ രാജ്യങ്ങളില്‍ സൈനിക ഇടപെടല്‍ നടത്തിയതടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ച് ഐക്യരാഷ്ട്ര സഭ ഉപരോധം ഏര്‍പ്പെടുത്തിയ ആളാണ് സുലൈമാനി. വിവിധ സായുധ പ്രതിരോധ സംഘങ്ങളെ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സുലൈമാനിയുടെ രീതിയാണ് ഇറാന് മേഖലയില്‍ വലിയ സ്വാധീനം മേഖലയില്‍ നേടികൊടുത്തതെന്നാണ് കരുതുന്നത്. ലബനണിലെ ഹിസ്ബുള്ളയൊക്കെ ഇതിന്റെ ഉദാഹരണമായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
1978 ല്‍ ഖ്വാദ് സേനയുടെ തലവനായി സുലൈമാനി മാറിയതോടെയാണ് ഈ സംഘം ഇറാനിലെ രാഷ്ട്രീയ സാമ്പത്തിക നയതന്ത്ര മേഖലകളില്‍ നിര്‍ണായക സ്വാധീനമായി മാറിയത്.

ഹുസൈനിയുടെ വളര്‍ച്ച

കാസ്സെം സുലൈമാനി ജനിച്ചതും വളര്‍ന്നതുമായ സാഹചര്യങ്ങള്‍ നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണ്. കിഴക്കന്‍ ഇറാനിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു ജനനം. കുടുംബത്തെ സഹായിക്കാന്‍ 13 -ാം വയസ്സില്‍ ജോലി തുടങ്ങി. 1979 ലെ ഇറാന്‍ വിപ്ലവ കാലത്ത് പട്ടാളത്തിലായിരുന്നു. ആറാഴ്ചത്തെ പരിശീലനത്തിന് ശേഷമാണ് സുലൈമാനി ആദ്യമായി യുദ്ധ മുന്നണിയിലേക്ക് പോകുന്നതെന്നും ഫോറിന്‍ പോളിസി മാഗസിന്‍ വ്യക്തമാക്കുന്നു. ഇറാന്‍ വിപ്ലവത്തിന് ശേഷമുള്ള കാലഘട്ടമാണ് സുലൈമാനിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തിയത്.
ഇറാഖുമായുള്ള യുദ്ധത്തിന് ശേഷമാണ് രാജ്യത്ത് ശ്രദ്ധിക്കെപെടുന്ന നായകനായി കാസ്സേം സുലൈമനി മാറുന്നത്. ഇറാഖില്‍ 2005 ല്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ സ്വാധീനം ആ രാജ്യത്തും പ്രകടമായി. ഇറാഖിലെ ഷിയ സേനാ വിഭാഗമായി അറിയപ്പെടുന്ന ബദര്‍ സംഘടനയെ അവിടുത്തെ ഔദ്യോഗിക സംവിധാനത്തിന്റെ മാറ്റിയത് സുലൈമാനിയുടെ സ്വാധീനഫലമായാണ്. പിന്നീടാണ് സിറിയയില്‍ ഇടപെടുന്നത്. സിറിയയിലെ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സസിനെ സംഘടിപ്പിക്കുന്നതിലും ഐഎസിനെതിരായ പോരാട്ടത്തില്‍ അസദിനെ മേല്‍ക്കൈ നേടികൊടുക്കുന്നതിലും ഇത് സഹായകരമായി.
എന്നാല്‍ ഇതിനെക്കാള്‍ ഒക്കെ പ്രധാനമായത് ഒരിക്കല്‍ അമേരിക്കയുമായി നല്ല ബന്ധം പുലര്‍ത്തിയആളായിരുന്നു സുലൈമാനി എന്ന വ്യക്തിയെന്നതാണ്.
അമേരിക്കയില്‍ ഭീകരാക്രമണം നടന്നതിന് ശേഷമുള്ള കാലമായിരുന്നു അത്. താലിബാനെ പരാജയപ്പെടുത്തുന്നതിനുളള അവസരമായി സുലൈമാനി ഇതിനെ കണ്ടു. താലിബാനെകുറിച്ചുള്ള എല്ലാ രഹസ്യവിവരങ്ങളും അമേരിക്കയ്ക്ക് കൈമാറാന്‍ ഇറാന്‍ തീരുമാനിച്ചതിന്റെ പിന്നില്‍ ഇദ്ദേഹമായിരുന്നു. ഇതിന് പകരമായി ഇറാന്റെ കിഴക്കന്‍ പ്രദേശങ്ങളിലുണ്ടായിരുന്ന അല്‍ ഖൈയ്ദയെക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്ക ഇറാനും കൈമാറി. അമേരിക്ക ഇറാന്‍ ബന്ധത്തില്‍ പുതിയ കാലം പിറയ്ക്കുകയാണെന്ന് പലരും കരുതി. അത്തരത്തിലുള്ള സൂചനകള്‍ സൂലൈമാനിയും നല്‍കി. എന്നാല്‍ ജോര്‍ജ്ജ് ബുഷ് ഇറാന്‍ ആണവപരിപാടികള്‍ നടത്തുകയാണെന്ന് ആരോപിച്ചതോടെ ഈ സൗഹൃദ കാലം അവസാനിച്ചു.
വധശ്രമങ്ങള്‍
നിരവധി തവണ കാസ്സെം സുലൈമാനി കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. 2006 ല്‍ വ്യോമാക്രമണത്തില്‍ സുലൈമാനി കൊല്ലപ്പട്ടെന്നായിരുന്നു വാര്‍ത്ത. ഇറാനില്‍ ഉണ്ടായ സംഭവത്തില്‍ നിരവധി സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
സിറിയയിലെ അലിപോയില്‍ നടന്ന ആക്രമണത്തില്‍ സുലൈമാനി കൊല്ലപ്പെട്ടന്നായിരുന്നു പിന്നീട് പ്രചരിച്ച വാര്‍ത്ത. സിറിയയിലെ ഖ്വാദ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ സുലൈമാനി കൊല്ലപ്പെട്ടുവെന്ന് പലരും കരുതി. കഴിഞ്ഞ ഒക്ടോബറിലും ഇസ്രായേല്‍ സുലൈമാനിയെ കൊലപെടുത്താന്‍ ശ്രമിച്ചിരുന്നു
ഇനി എന്ത്
ആക്രമണത്തില്‍ കാസ്സെം സുലൈമാനി കൊല്ലപ്പെട്ടതോടെ പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷ ഭരിതമായിരിക്കയാണ്. ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്നാണ് ഇറാന്‍ പ്രതികരിച്ചിട്ടുള്ളത്. അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദേശീയ സുരക്ഷിത വികാരം വളര്‍ത്തിയെടുക്കാന്‍ ട്രംപ് ഇറാനെ കുരുവാക്കാനുളള സാധ്യത കൂടുതലാണ്. കഴിഞ്ഞവര്‍ഷമാണ് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്‌സിനെ അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. മറ്റൊരു രാജ്യത്തിന്റെ സൈനിക വിഭാഗത്തെ ആദ്യമായിട്ടായിരുന്നു അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. ട്രംപ് അധികാരമേറ്റെടുത്തതിന് ശേഷം ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതോടെയാണ് ഇറാനുമായുള്ള ബന്ധം വഷളായത്.
Next Story

Related Stories