TopTop
Begin typing your search above and press return to search.

EXPLAINER: എന്താണ് എണ്ണയുടെ ന്യൂന വില? അമേരിക്കയെ, ഉപഭോക്താക്കളെ എങ്ങനെ ബാധിക്കും?

EXPLAINER: എന്താണ് എണ്ണയുടെ ന്യൂന വില? അമേരിക്കയെ, ഉപഭോക്താക്കളെ എങ്ങനെ ബാധിക്കും?

ചരിത്രത്തില്‍ ആദ്യമായി തിങ്കളാഴ്ച യുഎസ് എണ്ണയുടെ അടിസ്ഥാന ബാരല്‍ വില പുജ്യം ഡോളറില്‍ താഴേക്ക് വീണു. കൊറോണ വൈറസ് മഹാമാരി യാത്രകള്‍ തടയുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആഗോള ഊര്‍ജ്ജ പ്രദാനത്തിലുണ്ടായ അഭൂതപൂര്‍വമായ വര്‍ദ്ധനയുടെ ദുരിതപൂര്‍ണമായ സൂചനയാണിത്. വെസ്റ്റ് ടെക്‌സാസ് മധ്യവര്‍ത്തി ക്രൂഡ് അഥവാ ഡബ്ലിയുടിഐയുടെ കരാറാണ് യുഎസ് ക്രൂഡ് ഓയില്‍ വിലയുടെ അടിസ്ഥാനം. തിങ്കളാഴ്ച അതിങ്ങനെ കാണപ്പെട്ടു:

ഇന്ധന അളവുകോലിലെ കുത്തനെയുള്ള ഇടിവ് വ്യാപാരകളങ്ങള്‍ക്ക് പുറത്തും ശക്തമായ പ്രതികരണങ്ങള്‍ക്ക് വഴിവെച്ചു. ആഭ്യന്തര കുത്തക വ്യാപാരിയായ മാര്‍ത്ത സ്റ്റുവര്‍ട്ട് പോലും ഇതേ കുറിച്ച് ട്വീറ്റ് ചെയ്തു.

യഥാര്‍ത്ഥ ലോകത്തില്‍ ക്രൂഡ്ഓയിലിന്റെ ന്യൂനവില കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്നതിന്റെ വിശദീകരണമാണ് താഴെ.

ക്രൂഡ് ഓയിലിന്റെ ഭാവി ന്യൂനവില കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? പ്രദാനം, ചോദനം, ഗുണനിലവാരം (supply, demand and quality) തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ക്രൂഡ് ഓയിലിന്റെ ബാരല്‍ വിലയില്‍ വ്യത്യാസങ്ങളുണ്ടാവും. ലക്ഷക്കണക്കിന് കോടി ജനങ്ങളെ യാത്ര ഉപേക്ഷിക്കുന്നതിന് കൊറോണ വൈറസ് നിര്‍ബന്ധിച്ചതോടെ ഇന്ധനത്തിന്റെ ചോദനത്തെക്കാള്‍ പ്രദാനം വളരെ അധികം വര്‍ദ്ധിച്ചു. അമിത പ്രദാനം മൂലം, ഡബ്ലിയു ഐ ടിയ്ക്ക് വേണ്ടിയുള്ള സംഭരണികള്‍ നിറഞ്ഞതിനാല്‍ സംഭരണ ശേഷി കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടായി. യുഎസ് പൈപ് ലൈന്‍ ശൃംഖലയുടെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന ഓക്കല്‍ഹാമയിലെ കുഷിംഗിലെ സംഭരണികള്‍ ഏപ്രില്‍ പത്തിന് 72 ശതമാനവും നിറഞ്ഞിരിക്കുകയാണെന്ന് യുഎസ് എനര്‍ജി ഇന്‍ഫോര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചു. 'സംഭരണ സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഉല്‍പന്നത്തിന്റെ വില പ്രത്യക്ഷത്തില്‍ തന്നെ അപ്രസക്തമാണ്,' എന്ന് ന്യൂയോര്‍ക്കിലെ മിഷുഹോയിലെ ഡയറക്ടര്‍ ഓഫ് ഫ്യൂച്ചേഴ്‌സ് ബോബ് യാവ്ഗര്‍ പറയുന്നു. 'അതുകൊണ്ട് തന്നെ അത് ഒരു ഡോളറില്‍ താഴെയാകുമ്പോള്‍, അവിടെ നിന്നും പുറത്തുകടക്കുന്നതിനായി അവര്‍ നിങ്ങള്‍ക്ക് ഒരു ഡോളര്‍ തന്നെ നല്‍കുന്നു.'ഇന്ധനം വ്യാപാരം ചെയ്തിരുന്ന രീതി തന്നെയാണ് വില കുത്തനെ ഇടിയാനുണ്ടായ ഭാഗീകമായ കാരണം. ക്രൂഡിന്റെ ഒരു ഇടനില കരാര്‍ തന്നെ ആയിരം ബാരലുകള്‍ക്കുള്ളതാണ്. ഊര്‍ജ്ജ കമ്പനികള്‍ക്ക് ഏകദേശം 76 ദശലക്ഷം ബാരലുകള്‍ ശേഷിയുള്ള സംഭരണികളുള്ള കുഷിംഗിലേക്ക് ഇവ എത്തിക്കണമെന്നാണ് കരാര്‍.ഓരോ കരാറും ഒരു മാസത്തേക്കുള്ള വ്യാപാരമാണ്. മേയിലെ കരാര്‍ ചൊവ്വാഴ്ച അവസാനിക്കേണ്ടതാണ്. മേയിലെ കരാര്‍ ഉള്ള നിക്ഷേപകര്‍ ഇന്ധനത്തിന്റെ വിതരണം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ സംഭരണ ചിലവുകള്‍ വര്‍ദ്ധിക്കുന്നു. ഒടുവില്‍ സ്വന്തം കൈയില്‍ നിന്നും ജനത്തിന് പണം നല്‍കേണ്ട അവസ്ഥയിലെത്തുന്നു.ഒരു മാസത്തിനുള്ള വിതരണം നടക്കേണ്ട ജൂണിലെ കരാര്‍ ഇപ്പോഴും ബാരലിന് 20 നിരക്കിലാണ് വ്യാപാരം നടക്കുന്നത്. എന്നാല്‍ മിക്ക സംഭരണികളും നിറഞ്ഞിരിക്കുന്നു എന്നാണ് വിലയിലുള്ള ഇടിവ് സൂചിപ്പിക്കുന്നത്.ഉപഭോക്താക്കളെ ഇതെങ്ങനെയാണ് ബാധിക്കുന്നത്? കുഷിംഗിലെ ഇടനില ക്രൂഡ് വിലയിലുള്ള ഇടിവ്, പമ്പുകളിലെ വിലയിടിവായി വിവര്‍ത്തനം ചെയ്യപ്പെടാനുള്ള സാധ്യത കുറവാണെന്നാണ് ഓയില്‍ പ്രൈസ് ഇന്‍ഫോര്‍മേഷന്‍ സര്‍വീസിലെ മുതിര്‍ന്ന വിശകലന വിദഗ്ധന്‍ ടോം ക്ലോസ പറയുന്നത്.'ഇത് വ്യാപാര അകത്തളങ്ങളില്‍ മാത്രം നടക്കുന്ന ഒന്നാണെന്നാണ് ഞാന്‍ കരുതുന്നത്.' ക്ലോസ പറയുന്നു. 'ഗ്യാസൊലിന്‍ വിലകള്‍, ഡീസല്‍ വിലകള്‍, ജറ്റ് ഇന്ധന വിലകള്‍ എന്നിവ മേയില്‍ വീണ്ടും ഇടിയുന്നത് നമ്മള്‍ കാണേണ്ടി വരും. എന്നാല്‍ ഇതുകൊണ്ട് ഇന്ധനം ഉപേക്ഷിക്കപ്പെടുമെന്നോ അല്ലെങ്കില്‍ ഇന്ന് കാണുന്ന അഭൂതപുര്‍വവും അവിശ്വസനീയവുമായ ക്രൂഡ് ഇന്ധന വില തകര്‍ച്ചയെ നമ്മള്‍ തടയുമെന്നോ അതിന് അര്‍ത്ഥമില്ല.'ഇപ്പോഴത്തെ ഇന്ധന വില ഇടിവ് മൂലം, ഒരു ശരാശരി അമേരിക്കന്‍ കുടുംബത്തിന് പ്രതിമാസം ഇന്ധന ഉപഭോഗത്തില്‍ 150 മുതല്‍ 175 ഡോളര്‍ വരെ ലാഭിക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.വിമാനക്കമ്പനികളെ ഇതെങ്ങനെ ബാധിക്കും?കൊറോണ വൈറസ് മൂലം ജനങ്ങള്‍ വീടുകളില്‍ തന്നെ അടച്ചിരിക്കുന്നതിനാല്‍ ഇപ്പോള്‍ തന്നെ ശൂന്യമായ വിമാനങ്ങള്‍ പറപ്പിക്കുന്ന പണ ഞെരുക്കത്തില്‍ കുരുങ്ങിയ വിമാന കമ്പനികള്‍ക്ക് ക്രൂഡ് ഓയില്‍ വിലയിലുുള്ള ഇടിവ് മൂലം യാത്രാ നിരക്കുകള്‍ കുറയ്ക്കാന്‍ സാധിക്കും.ഇപ്പോള്‍ തന്നെ മെലിഞ്ഞ തങ്ങളുടെ പ്രവര്‍ത്തന ശൃംഖലയിലേക്ക് യാത്രാ വിമാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ വിമാന കമ്പനികള്‍ ഉടനടി തയ്യാറാവുമെന്ന് കമ്പോളം പ്രതീക്ഷിക്കുന്നില്ല എന്നതിന്റെ സൂചന കൂടിയാണ് ക്രൂഡ് ഓയില്‍ ഇടനില വിലയിലുള്ള ഇടിവെന്ന് റെയ്മണ്ട് ജയിംസിലെ അവലോകന വിദഗ്ധ സാവന്തി സേത്ത് ചൂണ്ടിക്കാണിക്കുന്നു.സാമ്പത്തികരംഗത്തിന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള എന്ത് സൂചനയാണ് അത് നല്‍കുന്നത്?വില തകര്‍ച്ചയിലേക്ക് നയിച്ച ഇന്ധന കമ്പോളത്തിന്റെ സാങ്കേതികത്വങ്ങളില്‍ നിക്ഷേപകരും വിശകലന വിദഗ്ധരും മുങ്ങിത്തപ്പുമ്പോള്‍, സാമ്പത്തിക രംഗത്തെ കുറിച്ച് അതെന്ത് സൂചനയാണ് നല്‍കാന്‍ സാധ്യതയുള്ളതെന്ന് കണ്ടെത്താനാണ് മറ്റുള്ളവര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ട്, മൂന്ന് മാസങ്ങള്‍ക്കിടയില്‍ പ്രതിദിനം 30 ദശലക്ഷം ബാരലാണ്-ആഗോള ചോദനത്തിന്റെ മുപ്പത് ശതമാനം ആഗോളതലത്തിലുള്ള സംഭരണികളില്‍ എത്തപ്പെട്ടിരിക്കുന്നത്.വൈറസ് പൂര്‍വ നിലയിലേക്ക് ചോദനം എത്തപ്പെട്ടാല്‍ തന്നെയും, സംഭരിച്ച ഈ ക്രൂഡ് കത്തിച്ച് തീര്‍ക്കാന്‍ ഏറെക്കാലം വേണ്ടി വരും.'ചോദനം പെട്ടെന്നൊന്നും പഴയപടി ആവില്ലെന്നും അമിത പ്രദാനം നിലനില്‍ക്കുമെന്നുമാണ് ഊര്‍ജ്ജ കമ്പോളം നിങ്ങളോട് പറയുന്നത്,' എന്ന് ന്യൂയോര്‍ക്കിലെ വിസ്ഡംട്രീ അസറ്റ് മാനേജ്‌മെന്റിലെ ഫിക്‌സ്ഡ് ഇന്‍കം സ്ട്രാറ്റജി തലവന്‍ കെവിന്‍ ഫ്‌ളാനഗന്‍ പറയുന്നു.ജൂണിലെ ക്രൂഡ് കരാറുകളിലും വലിയ ഇടിവാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതി ബാരലിന് 20.43 ഡോളറായാണ് ഇടിഞ്ഞിരിക്കുന്നത്. 18.4 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. സമീപ ഭാവിയില്‍ ഊര്‍ജ്ജ ഉപഭോഗ ചോദനത്തെ കുറിച്ച് വ്യാപാരികള്‍ എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ കൂടുതല്‍ വിശ്വസനീയമായ സൂചനയാണത്. അത് പൂജ്യത്തില്‍ താഴെയല്ലെങ്കിലും ദ്രുതഗതിയില്‍ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.*ദി വയര്‍ പ്രസിദ്ധീകരിച്ച എക്സ്പ്ലെയിനറിന്റെ പരിഭാഷ


Next Story

Related Stories