TopTop
Begin typing your search above and press return to search.

EXPLAINER: റിപ്പബ്ലിക്ക് ടിവിയെ കുടുക്കിയ ടിആര്‍പി കേസ് എന്താണ്? എങ്ങനെയാണ് ടെലിവിഷന്‍ പരിപാടികളുടെ ജനകീയത തീരുമാനിക്കുന്നത്?

EXPLAINER: റിപ്പബ്ലിക്ക് ടിവിയെ കുടുക്കിയ ടിആര്‍പി കേസ് എന്താണ്? എങ്ങനെയാണ് ടെലിവിഷന്‍ പരിപാടികളുടെ ജനകീയത തീരുമാനിക്കുന്നത്?

റിപ്പബ്ലിക്ക് ടിവി ഉള്‍പ്പെടെ മൂന്ന് ടെലിവിഷന്‍ ചാനലുകള്‍ ടിആര്‍പി റേറ്റിംങില്‍ കൃത്രിമത്വം കാണിച്ചുവെന്നതായിരുന്നു ഇന്നലത്തെ ചാനലുകളിലെ പ്രധാന വാര്‍ത്ത. റിപ്പബ്ലിക്ക് ടിവി, ബോക്‌സ് സിനിമ, ഫക്ത് മറാത്തി എന്നീ ചാനലുകള്‍ ക്രിതൃമത്വം കാണിച്ചുവെന്നാണ് മഹാരാഷ്ട്ര പൊലീസ് കണ്ടെത്തിയത്. രണ്ട് ചാനലുകളുടെ- ഫക്ത് മറാത്തിയുടെയും ബോക്‌സ് സിനിമയുടെയും ഉടമസ്ഥരെയും അറസ്റ്റ് ചെയ്തതായും മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംങ് പറഞ്ഞു. ടെലിവിഷന്‍ റേറ്റിങ്ങുകളെക്കുറിച്ചും അവ നിശ്ചയിക്കുന്നതിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് ഇത് വഴിവെച്ചിരിക്കയാണ്. എങ്ങനെയാണ് ടെലിവിഷന്‍ പരിപാടികളുടെ ജനപ്രീതി നിശ്ചയിക്കുന്ന സമ്പ്രദായത്തെക്കുറിച്ചുള്ള ചര്‍ച്ചകളെയാണ് ഇത് സജീവമാക്കിയിരിക്കുന്നത

എന്താണ് ടി ആര്‍ പി റേറ്റിംങ്

ടെലിവിഷന്‍ റേറ്റിംങ് പോയിന്റാണ് ടിആര്‍പി. ഒരു പരിപാടി ഒരു വ്യക്തി ഒരു മിനിറ്റില്‍ കൂടുതല്‍ കണ്ടാല്‍ ഒരു പ്രക്ഷേകന്‍ (viewer) കണ്ടതായി കണക്കാക്കും. ടി ആര്‍ പി എന്ന സൂചകം ഉപയോഗിച്ചാണ് പരസ്യദാതാക്കള്‍ പരിപാടിയുടെ സ്വീകാര്യത വിലയിരുത്തുന്നത്. ഏത് സാമുഹ്യ പാശ്ചാത്തലത്തില്‍നിന്നുളളവരാണ് പരിപാടി കാണുന്നതെന്നും എത്രസമയം കണ്ടുവെന്നും ബോധ്യപ്പെടാനുള്ള മാര്‍ഗമായാണ് ടിആര്‍പിയെ കണക്കാക്കുന്നത്. എല്ലാ ആഴ്ചയും ഇതിന്റെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തും. ഫിക്കിയുടെ കണക്കു പ്രകാരം ഇന്ത്യന്‍ ടെലിവിഷന്‍ പരസ്യം എന്നത് 78,700 കോടി രൂപയുടെതാണ്. ഏത് ചാനലിലാണ് പരസ്യം ചെയ്യേണ്ടതെന്ന് പരസ്യദാതാക്കള്‍ തീരുമാനിക്കുന്നത് ടിആര്‍പിയുടെ അടിസ്ഥാനത്തിലാണ്.

എന്താണ് ബാര്‍ക്ക്

ഇന്ത്യന്‍ സൊസൈറ്റി ഓഫ് അഡ്വവര്‍സേസ്, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംങ് ഫൗ‌ണ്ടേഷന്‍, അഡ്വര്‍ട്ടൈസിംങ് ഏജന്‍സീസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമമായി നടപ്പിലാക്കുന്ന സംരഭമാണ് ബാര്‍ക്ക്. 2010 ലാണ് ഇത് രൂപികരിക്കപ്പെട്ടത്. എന്നാല്‍ ടെലിവിഷന്‍ റേറ്റിംങ് ഏജന്‍സീസിനായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയത് 2014 ലാണ്. 2015 ലാണ് ഇന്ത്യയില്‍ ടെലിവിഷന്‍ റേറ്റിംങുകള്‍ നടപ്പിലാക്കാനുള്ള ഏജന്‍സിയായി ബാര്‍ക്കിനെ ചുമതലപ്പെടുത്തുന്നത്. രാജ്യത്തെമ്പാടുമായി ഇതുവരെ ബാര്‍ക്ക്40,000 മീറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ മീറ്ററുകളിലാണ് ടെലിവിഷന്‍ പരിപാടികളുടെ ജനപ്രിയത അളക്കപ്പെടുന്നത്.എങ്ങനെയാണ് മീറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്നത്.

ന്യൂ കണ്‍സ്യുമര്‍ ക്ലാസിഫിക്കേഷന്‍ സി്‌സ്റ്റം അനുസരിച്ച് 12 വിഭാഗങ്ങളിലായി തിരിച്ചാണ് മീറ്ററുകള്‍ സ്ഥാപിക്കുന്ന വീടുകള്‍ തെരഞ്ഞെടുക്കുന്നത്. വീട്ടുടമസ്ഥന്റെ വിദ്യാഭ്യാസ നിലവാരവും ഉപഭോഗ ക്ഷമതയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് വ്യത്യസ്ത വിഭാഗക്കാരെ തീരുമാനിക്കുന്നത്. മീറ്റര്‍ വെച്ചിട്ടുള്ള വീടുകളിലെ പ്രേക്ഷകര്‍ പരിപാടികള്‍ കാണുമ്പോള്‍ അവര്‍ അവര്‍ക്ക് നല്‍കിയിട്ടുള്ള ഐഡി ബട്ടനില്‍ അമര്‍ത്തണം. വീട്ടിലെ ഓരോ അംഗത്തിനും പ്രത്യേകം ഐഡിയുണ്ടാകും. ഇതിലൂടെയാണ് ഒരാള്‍ ഒരു പരിപാടി എത്രനേരം കണ്ടു എന്നു കണ്ടെത്തുക.

ഇതില്‍ കൃത്രിമത്വം കാണിക്കാന്‍ സാധിക്കുമോ

ഏത് വീട്ടിലാണ് ബാര്‍ക്ക് മീറ്ററുകള്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് കണ്ടെത്തിയാല്‍ ടെലിവിഷന്‍ ചാനലിന്റെ നടത്തിപ്പുകാര്‍ക്ക് അവരെ സ്വാധീനിക്കാന്‍ സാധിച്ചേക്കും. ഇതാണ് മുംബൈയിലെ അറസ്റ്റ് തെളിയിക്കുന്നത്. അതുപോലെ കേബിള്‍ ഓപ്പറേറ്റര്‍മാരെ സ്വാധീനിച്ച് തങ്ങളുടെ ചാനലുകള്‍ ലാന്റിംങ് ചാനലുകള്‍ ആക്കാനും അവര്‍ക്ക് സാധിക്കും. ഇതിന് പുറമെ ഉന്നയിക്കപ്പെടുന്ന ആക്ഷേപം മീറ്ററുകള്‍ ചില നഗര പ്രദേശങ്ങളിലെ വീടുകളില്‍ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളതെന്നാണ്. ഇങ്ങനെ നിരവധി കാരണങ്ങളാല്‍ ബാര്‍ക്ക് സമ്പ്രദായം കാര്യമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടിയാണ് ആളുകള്‍ കാണുന്നത്. അതുകൊണ്ട് തന്നെ പരിപാടിയുടെ ഫേസ്ബുക്കിലെ യുട്യൂബിലെയും ഇന്‍സ്റ്റാഗ്രാമിലേയും പ്രേക്ഷകരുടെ എണ്ണം കൂടി കണക്കിലെടുത്ത് മാത്രമെ ടെലിവിിഷന്‍ പരിപാടിയുടെ ജനപ്രിയത നിര്‍ണയിക്കാന്‍ സാധിക്കൂവെന്ന അഭിപ്രായങ്ങളും ഇപ്പോള്‍ ശക്തമാകുന്നുണ്ട്.Next Story

Related Stories