TopTop
Begin typing your search above and press return to search.

EXPLAINER: ഇംപീച്ച് ചെയ്യപ്പെടുന്ന മൂന്നാമത്തെ പ്രസിഡന്റ്, ട്രംപിന് മുന്നില്‍ ഇനി അവശേഷിക്കുന്നത് എന്ത്

EXPLAINER: ഇംപീച്ച് ചെയ്യപ്പെടുന്ന മൂന്നാമത്തെ പ്രസിഡന്റ്, ട്രംപിന് മുന്നില്‍ ഇനി അവശേഷിക്കുന്നത് എന്ത്

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് കടുന്നുപോയത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അമേരിക്ക പ്രതിനിധി സഭ ഇംപീച്ച് ചെയ്തിരിക്കുന്നു. അമേരിക്കയുടെ ചരിത്രത്തില്‍ ഇങ്ങനെ ഇംപീച്ച് ചെയ്യപ്പെടുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്. രാഷ്ട്രീയ എതിരാളിയായ മുന്‍ വൈസ് പ്രസിഡന്റ് ജോ ബിദന്റെ മകന്റെ ബിസിനസ്സുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ ഉക്രൈ്ന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി എന്നതാണ് ട്രംപിനെതിരെയുണ്ടായ പ്രധാന ആരോപണം. പിന്നീട് കോണ്‍ഗ്രസിന്റെ അന്വേഷണ നടപടികളെ തടസ്സപ്പെടുത്താന്‍ ശ്രമം നടത്തിയെന്നതും ഇംപീച്ച് മെന്റിന് കാരണമായി.

അമേരിക്കന്‍ കോണ്‍ഗ്രസിലെ ജനപ്രതിനിധി സഭയാണ് ട്രംപിനെ ഇപ്പോള്‍ ഇംപീച്ച് ചെയ്തിരിക്കുന്നത്. അതുകൊണ്ട് മാത്രം ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെടില്ല. ഇനി അമേരിക്കന്‍ സെനറ്റില്‍ കുറ്റവിചാരണ നേരിടണം. അവിടെ ഇംപീച്ച് മെന്റ് പ്രമേയം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ പാസ്സാക്കിയാല്‍ മാത്രമെ അദ്ദേഹത്തിന് സ്ഥാനം നഷ്ടമാകു. അങ്ങനെ ഒരു അവസ്ഥ അമേരിക്കയിലെ ഒരു പ്രസിഡന്റിനും നേരിടേണ്ടി വന്നിട്ടില്ല. 1868 ല്‍ ആന്‍ഡ്രൂ ജോണ്‍സണും 1998 ല്‍ ബില്‍ ്ക്ലിന്റണുമാണ് ഇത്തരത്തില്‍ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തത്. എന്നാല്‍ സെനറ്റില്‍ ഇവര്‍ക്കെതിരായ പ്രമേയം പരാജയപ്പെടുകയായിരുന്നു ജനപ്രതിനിധി സഭയില്‍ സംഭവിച്ചതെന്ത് ഒരു ദിവസത്തെ ചര്‍ച്ചയ്ക്ക് ശേഷമാണ് ട്രംപിനെതിരായ രണ്ട് പ്രമേയങ്ങള്‍ ജനപ്രതിനിധി സഭ അംഗീകരിച്ചത്. അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കാണിച്ചുള്ള പ്രമേയം 197 നെതിരെ 230 വോട്ടുകള്‍ക്കും കോണ്‍ഗ്രസിന്റെ നടപടികളെ തടസ്സപ്പെടുത്തിയെന്ന പ്രമേയം 198 നെതിരെ 229 വോട്ടുകള്‍ക്കുമാണ് പരാജയപ്പെടുത്തിയത്. രാജ്യത്തെ സംബന്ധിച്ച് ദുഃഖകരമായ ദിവസമാണ് ഇന്ന് എന്നാണ് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞത്. പ്രസിഡന്റിന്റെ നീതികരണമില്ലാത്ത് നടപടികളാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതെന്നും അവര്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സുതാര്യതയ്ക്കും ദേശീയ സുരക്ഷിതത്വത്തിനും ട്രംപ് ഭീഷണിയാണെന്ന് അവര്‍ സഭയില്‍ പറഞ്ഞു. ' വൈറ്റ് ഹൗസിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സ്ഥാപകരുടെ ആദര്‍ശങ്ങളില്‍ പോലും കരിനിഴല്‍ വീഴ്ത്തിയിരിക്കയാണ്' നാന്‍സി പെലോസി പറഞ്ഞു. ഇംപീച്ച് ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലെന്നും അവര്‍ പറഞ്ഞു. സെനറ്റില്‍ എന്ത് സംഭവിക്കും അമേരിക്കന്‍ സെനറ്റില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. അതുകൊണ്ട് തന്നെ ട്രംപിനെതിരായ പ്രമേയം തള്ളികളയാനാണ് സാധ്യത. ട്രംപിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ കലാപം ഉണ്ടാകാത്ത സഹാചര്യത്തില്‍ അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുളള മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യത ഇല്ല. സെനറ്റിലെ നടപടികള്‍ ജനുവരിയില്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ കൃത്യമായി എന്ന് ആരംഭിക്കുമെന്ന കാര്യത്തില്‍ ഡെമൊക്രാറ്റുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും തമ്മില്‍ ധാരണയിലെത്തിയിട്ടില്ല. സെനറ്റില്‍ ഇക്കാര്യം തീരുമാനിക്കണമെങ്കില്‍ ജനപ്രതിനിധി സഭ ആര്‍ട്ടിക്കിള്‍സ് ഓഫ് ഇംപീച്ച്‌മെന്റ് സെനറ്റിന് അയച്ചുകൊടുക്കണം. തങ്ങളുടെ വാദങ്ങള്‍ മുന്നോട്ടുവെയ്ക്കാന്‍ ഡെമോക്രാറ്റുകള്‍ ആളുകളെ നിശ്ചയിക്കുകയും വേണം സെനറ്റി്ല്‍ ചര്‍ച്ചകളില്ലാതെ തന്നെ പ്രമേയം തളളി കളയുമെന്ന സൂചന റിപ്പബ്ലിക്കൻ നേതാവ് മിച്ച് മെക്കോണല്‍ പറഞ്ഞിട്ടുണ്ട്. ഇതിന്റെ പാശ്ചാത്തലത്തില്‍ പ്രമേയം ഉടന്‍ സൈനറ്റിന് കൈമാറുന്നത് വൈകിപ്പിക്കണമെന്ന് ചില ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ നാന്‍സി പെലോസിയാണ് തീരുമാനമെടുക്കുക. വിചാരണ നടന്നാലും 53 സീറ്റുകളുടെ ഭൂരിപക്ഷം ഉള്ളതുകൊണ്ട് ട്രംപ് കുറ്റവിമുക്തനാകാനാണ് സാധ്യത. ഇംപീച്ച്‌മെന്റ് അടുത്ത തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും ഇക്കാര്യത്തില്‍ ഒരു വ്യക്തമായ ധാരണ ഉരുത്തിരിഞ്ഞിട്ടില്ല. ഇംപീച്ച്‌മെന്റ് വിചാരണയേയും തുടര്‍ന്നുണ്ടായ സംഭവങ്ങളെയും ട്രംപിനെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയേയും എങ്ങനെ ബാധിക്കുമെന്നതാണ് പ്രധാനം. ഇനിയുണ്ടാകുന്ന സംഭവങ്ങൾ ഇക്കാര്യത്തിൽ സൂചന നൽകും. ഇപ്പോഴത്തെ സംഭവങ്ങള്‍ ട്രംപിന്റെ തെരഞ്ഞെടുപ്പിനുള്ള ധന സമാഹാരണത്തെ സഹായിക്കുമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ട്രംപിന് അനുകൂലമായി സാഹചര്യങ്ങൾ രൂപപ്പെടാൻ ഇടയാക്കുമെന്നും ഇവർ പറയുന്നു. എന്നാല്‍ ഡെമോക്രാറ്റുകള്‍ പറയുന്നത് തെരഞ്ഞെടുപ്പില്‍ ട്രംപിന് ഇംപീച്ച്‌മെന്റ് നടപടികള്‍ തിരിച്ചടിയാകുമെന്നാണ്. എന്നാല്‍ ഇതുവരെ നടന്ന അഭിപ്രായ സര്‍വെകളില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ ട്രംപിനെ സ്വാധീനിച്ചിട്ടില്ലെന്നാണ വ്യക്തമാകുന്നത്.


Next Story

Related Stories