TopTop
Begin typing your search above and press return to search.

EXPLAINER- പൗരത്വ നിയമ ഭേദഗതിയ്ക്കൊപ്പം ചര്‍ച്ചയായ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് എന്താണ്

EXPLAINER- പൗരത്വ നിയമ ഭേദഗതിയ്ക്കൊപ്പം ചര്‍ച്ചയായ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് എന്താണ്

പൗരത്വ നിയമഭേദഗതി നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ ഏറ്റവും കൂടുതല്‍ അസ്വസ്ഥമായ പ്രദേശം ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളാണ്. ബില്ല് പാര്‍ലമെന്റ് പാസ്സാക്കിയതോടെ അസമിലും മറ്റിടങ്ങളിലും വലിയ പ്രതിഷേധമാണ് ഉണ്ടായത്. ജനകീയ പ്രക്ഷോഭം ശക്തമായതോടെ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനങ്ങളെ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുമെന്ന് പറഞ്ഞാണ് ആഭ്യന്തര മന്ത്രി അമിത് ഷാ അനുനയിപ്പിച്ചത്. കൂടുതൽ സംസ്ഥാനങ്ങൾ ഇന്നർ ലൈൻ പെർമിറ്റ് സംവിധാനങ്ങൾ വേണമെന്ന ആവശ്യവുമായി രംഗത്തെത്തുകയും ചെയ്തു.

എന്താണ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് സംവിധാനം ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് സംവിധാനം നിലവിലുള്ള സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതിനും നിശ്ചിത കാലത്തേക്ക് അവിടെ താമസിക്കുന്നതിനും പുറത്തുള്ളവർക്ക് നൽകുന്ന അനുമതിയാണ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്. മറ്റ് പ്രദേശങ്ങളില്‍നിന്നുള്ളവര്‍ ഇവിടങ്ങളില്‍ വന്ന് അവിടുത്ത തദ്ദേശീയ ജീവിത്തെയും സംസ്‌ക്കാരത്തെയും ജനസംഖ്യാനുപാതത്തേയും അട്ടിമറിക്കാതിരിക്കാനാണ് ഇത്തരത്തിലൊരു സംവിധാനം ഏര്‍പ്പെടുത്തിയത്. ഈ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉള്ള പെര്‍മിറ്റ് സംസ്ഥാന സര്‍ക്കാരുകളാണ് നല്‍കുന്നത്. എവിടെയാണ് സന്ദര്‍ശിക്കുന്നതെന്നും എത്രനാളത്തെക്കാണ് സന്ദര്‍ശിക്കുന്നതെന്നതടക്കമുള്ള വിവരങ്ങള്‍ മുന്‍കൂറായി നല്‍കണം എന്നുമുതലാണ് ഈ സംവിധാനം നിലവില്‍വന്നത്. യഥാര്‍ത്ഥത്തില്‍ ഈ സംവിധാനം കൊളോണിയല്‍ കാലത്തുതന്നെ ഉള്ളതാണ്. 1873 ല്‍ ബംഗാള്‍ ഈസ്‌റ്റേണ്‍ ഫ്രോണ്ടിയര്‍ റഗുലേഷന്‍ ആക്ട് കൊണ്ടുവന്നതോടെയാണ് ഈ സംവിധാനം നിലവില്‍ വന്നത്. ചില പ്രത്യേക മേഖലകളില്‍ മറ്റ് പ്രദേശങ്ങളിലുള്ളവര്‍ വന്ന് താമസിക്കുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയായിരുന്നു നിയമത്തിന്റെ ലക്ഷ്യം. പുറത്തുനിന്നുള്ളവര്‍ ഈ ഭാഗങ്ങളില്‍ വന്ന് വ്യാപാരം നടത്തുന്നതിനും വിലക്കുണ്ടായിരുന്നു. 1950 മുതല്‍ ഈ നിയമം സ്വതന്ത്ര ഇന്ത്യയിലും നിലവില്‍വന്നു. തദ്ദേശ ജനതയുടെ സംസ്‌ക്കാരവും ഭൂമിയും സംരക്ഷിക്കല്‍ തന്നെയായിരുന്നു ഇതിലൂടെ ഉദ്ദേശിച്ചത്. ഇന്ത്യയില്‍ ഏതൊക്കെ സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് സംവിധാനം ഉള്ളത്. ഇന്ത്യയിലെ മൂന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഈ സംവിധാനം നിലവില്‍ ഉണ്ടായിരുന്നത്. അരുണാചല്‍ പ്രദേശ്, നാഗാലാന്റ്, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിൽ. നിയമം ഭേദഗതി ചെയ്തതോടെ, മുസ്ലീങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വം ലഭിക്കുമെന്ന സാഹചര്യമാണ് ഉണ്ടായത്. ഇതിനെതിരെ പ്രക്ഷോഭം ശക്തമായപ്പോള്‍ മണിപ്പൂരില്‍കൂടി ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് സംവിധാനം ബാധകമാക്കാമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പുനല്‍കുകയായിരുന്നു. ഇതിന് പുറമെ അസം, മേഘാലയ, മിസ്സോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളും ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് സംവിധാനത്തില്‍പെടുന്നതാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം ഈ സംവിധാനം നടപ്പിലാക്കമെന്നതാണ് ഇവിടെനിന്നുയരുന്ന പ്രധാന ആവശ്യം. നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റസ് ഓര്‍ഗനൈസേഷന്‍ ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടു കഴിഞ്ഞു. അസമില്‍ മുഴുവനായി ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് സംവിധാനത്തില്‍ കീഴിലാക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ മണിപ്പൂര്‍ കഴിഞ്ഞ വര്‍ഷം മണിപ്പൂര്‍ പിപ്പിള്‍ ബില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് രാഷ്ട്രപതിയുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. മറ്റിടങ്ങളില്‍നിന്നുള്ളവര്‍ സംസ്ഥാനത്ത് വന്ന് സ്ഥിര താമസമാക്കുന്നത് തടയുന്നത് ലക്ഷ്യമിട്ടാണ് ഈ നിയമം. ആരാണ് മണിപ്പൂരി എന്നത് സംബന്ധിച്ച നിര്‍വചനവുമായി ബന്ധപ്പെട്ട വലിയ വിവാദം ഈ നിയമത്തിന്റെ കരട് തയ്യാറാക്കുന്ന വേളയില്‍ ഉടലെടുത്തിരുന്നു എന്തുകൊണ്ടാണ് ഇപ്പോള്‍ ഇത് ചര്‍ച്ച ആകുന്നത്. അസമില്‍ നടപ്പിലാക്കിയ പൗരത്വ റജിസ്റ്റര്‍ തയ്യാറാക്കിയപ്പോള്‍ പുറത്തായത് 19 ലക്ഷം ആളുകളാണ്. ഇതില്‍ 13 ലക്ഷം പേരും ഹിന്ദുക്കളാണ്. പുതിയ നിയമം നടപ്പിലാക്കപ്പെട്ടതോടെ ഇവര്‍ പൗരത്വത്തിന് അര്‍ഹരാകും. ഇതിനെതിരെയാണ് അസമില്‍ സമരം. അതായത് രാജ്യത്തെ മറ്റിടങ്ങളില്‍ നടക്കുന്ന സമരത്തില്‍നിന്ന് വ്യത്യസ്തമാണിത്. മത വ്യത്യാസമില്ലാതെ പൗരത്വ രേഖകള്‍ നല്‍കാന്‍ കഴിയാത്തവരെ അവിടെ താമസിക്കുന്നതിനെ എതിര്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത്.


Next Story

Related Stories