TopTop
Begin typing your search above and press return to search.

Explainer: ശ്രീലങ്കയിലെ മഹീന്ദ ഗൊതബായ ആദ്യ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തുമ്പോള്‍

Explainer: ശ്രീലങ്കയിലെ മഹീന്ദ ഗൊതബായ ആദ്യ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തുമ്പോള്‍

ശ്രീലങ്കയില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ വിജയം ആര്‍ക്കാകുമെന്ന കാര്യം ഏകദേശം ഉറപ്പായിരുന്നു. അത്രമേല്‍ ധ്രൂവികരിക്കപ്പെട്ട അവസ്ഥയിലാണ് അവിടെ തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ഈസ്റ്ററിന് നടന്ന ഭീകരാക്രമണം, ശ്രീലങ്കന്‍ സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിനിടയിൽ നേരത്തെ തന്നെ ഉണ്ടായിരുന്നതായി പറയുന്ന ഇസ്ലാം പേടിക്ക് ആക്കം കൂട്ടി. തമിഴ് ന്യൂനപക്ഷത്തെ കൂടുതല്‍ ഒറ്റപ്പെടുത്തുന്ന നിലപാടുകള്‍ അവിടുത്തെ ബുദ്ധിസ്റ്റ് പാര്‍ട്ടികള്‍ ശക്തമാക്കി. ജനാധിപത്യം ഭൂരിപക്ഷത്തെ ആശ്രിയിച്ച് നില്‍ക്കുന്നതാണ്. ഭൂരിപക്ഷത്തിന്റെ വംശീയ, ആധിപത്യ മനോഭാവങ്ങള്‍ക്ക് നിയന്ത്രണം പലപ്പോഴും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പരിഗണനകളില്‍ ഒഴിവാക്കപ്പെടാറാണ് പതിവ്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഇപ്പോള്‍ ആധിപത്യവും അധീശത്വവും നേടുന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിന് തന്നെയാണ് ശ്രീലങ്കയിലും മേല്‍ക്കൈ കിട്ടിയത്. അങ്ങനെ നേരത്തെ പ്രതിരോധ സെക്രട്ടറിയായിരുന്ന ഗൊതബായ രാജപക്ഷെയുടെ ശ്രീലങ്ക പൊതുജന പെരുമണ(SLPP) പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചു. മുന്‍ പ്രസിഡന്റും സഹോദരനുമായ മഹീന്ദ രാജപക്ഷെയെ പ്രധാനമന്ത്രിയായും നിയമിച്ചു.

തന്റെ നിലപാടുകള്‍ സുചനകളായും പ്രഖ്യാപനങ്ങളായാലും വ്യക്തമാക്കി കൊണ്ടാണ് ഗൊതബായ അധികാരമേറ്റെടുത്തത്. അനുരാധപുരയിലെ റുവാന്‍വെലിസായ ബുദ്ധ കേന്ദ്രത്തിലായിരുന്നു ഗൊതബായുടെ സത്യപ്രതിജ്ഞ ചടങ്ങ്. സിംഹള രാജവായിരുന്ന ദുത്തുജെമ്‌നു, ചോള രാജാവിനെ പരാജയപ്പെടുത്തിയതിന്റെ സ്മാരകമായി പണികഴിപ്പിച്ച കേന്ദ്രത്തില്‍വെച്ചായിരുന്നു സത്യപ്രതിജ്ഞ. ഇത് നടപ്പിലാക്കാന്‍ പോകുന്ന നയങ്ങളുടെ സൂചനയായിട്ടാണ് പല നിരീക്ഷകരും കാണുന്നത്. ഇതുമാത്രമല്ല, പ്രതിരോധ സെക്രട്ടറിയായിരിക്കെ ഗൊതാബായ തമിഴ് ന്യൂനപക്ഷത്തിനെതിരെ, സഹോദരനും അന്ന് പ്രസിഡന്റുമായിരുന്ന മഹീന്ദ രാജപക്ഷയുടെ സഹായത്തോടെ സ്വീകരിച്ച നടപടികള്‍ അന്താരാഷ്ട്ര തലത്തിലും ഏറെ വിമര്‍ശിക്കപ്പെട്ടതാണ്. ഗൊതബായ ഇന്ത്യയിലെത്തുമ്പോള്‍ മഹീന്ദ രാജപക്ഷെ പ്രസിഡന്റായിരുന്നപ്പോള്‍ ഇന്ത്യ ശ്രീലങ്ക ബന്ദം അത്ര സുഗമമായിരുന്നില്ല. തമിഴ് വംശജര്‍ക്കെതിരായ സൈനിക നടപടിക്ക് ഇന്ത്യയുടെ പരോക്ഷ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ തമിഴ് വംശജര്‍ക്ക് നേരെ നടന്ന കടുത്ത മനുഷ്യാവാകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര പ്രമേയങ്ങളെ പിന്തുണച്ചതുമുതലാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇതോടെ ചൈനയിലേക്ക് ശ്രീലങ്ക തിരിഞ്ഞു. ശ്രീലങ്കയിലെ നിരവധി അടിസ്ഥാന സൗകര്യ പദ്ധതികളില്‍ ചൈനീസ് സാന്നിധ്യം ഉണ്ടായി. ചൈനയുടെ സൈനിക കപ്പലുകള്‍ക്ക് കൊളംബോ തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതി നല്‍കി. ഈ മേഖലയില്‍ ചൈന സ്വാധീനം ഉറപ്പാക്കുന്നതിന് ശ്രീലങ്കയുടെ നിലപാട് കാരണമായെന്ന് ഇന്ത്യയും കരുതി. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ മഹീന്ദ രാജപക്ഷെ പരാജയപ്പെട്ടതോടെയാണ് സ്ഥിതി മാറിയത്. മൈത്രിപാല സിര്‍സേന അധികാരത്തിലെത്തിയതോടെ ശ്രീലങ്കയുടെ ഇന്ത്യന്‍ നിലപാടില്‍ മാറ്റമുണ്ടായി. അന്നത്തെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇടപെട്ടുവെന്ന ആരോപണവുമുണ്ടായി. രാജപക്ഷെയാണ് ഇത്തരത്തിൽ ആരോപണം ഉന്നയിച്ചത്. എന്നാല്‍ സ്ഥിതിഗതികള്‍ പിന്നീട് പതുക്കെ മാറുകയായിരുന്നു. രാജപക്ഷെ തിരിച്ചുവരുന്നുവെന്ന സൂചന കിട്ടിയതോടെ ഇന്ത്യ അദ്ദേഹവുമായി ബന്ധപ്പെട്ടു. രണ്ട് തവണയാണ് ഈയടുത്ത കാലത്ത് മഹീന്ദ രാജപക്ഷെ രണ്ടുതവണയാണ് ഇന്ത്യ സന്ദര്‍ശിച്ചത്. ഈ പാശ്ചാത്തലത്തിലാണ് പ്രസിഡൻ്റ് ഗൊതബായയുടെ ഇന്ത്യന്‍ സന്ദര്‍ശനം ശ്രദ്ധേയമാകുന്നത്. ചൈനയുടെ നിയന്ത്രണത്തിലേക്ക് ശ്രീലങ്കയെ വിടാതെ നോക്കുകയെന്നതാവും ഇന്ത്യ ആഗ്രഹിക്കുന്നത്. ഇന്ത്യയ്ക്കും ചൈനയ്ക്കും തുല്യ പ്രാധാന്യം നല്‍കുന്ന സമീപനവും ശ്രീലങ്ക സ്വീകരിക്കുകയെന്ന പ്രതീക്ഷയാണ് ഗൊതബായയുടെ സന്ദര്‍ശനം ഇന്ത്യയ്ക്ക് നല്‍കുന്നത്.

എന്തിനാണ് ഗൊതബായയുടെ സന്ദര്‍ശനം എതിര്‍ക്കപ്പെടുന്നത് ഗൊതബായയുടെ സന്ദര്‍ശനത്തെ എതിര്‍ക്കുന്ന തമിഴ്‌നാട്ടില്‍നിന്നുളള വൈക്കോയുടെ എംഡിഎംകെയും മനുഷ്യാവാകാശ പ്രവര്‍ത്തകരും സംഘടനകളുമാണ്. തമിഴ് ന്യുനപക്ഷത്തിനെതിരായ നിലപാടകളുകാണ് ഗൊതബായ എതിര്‍ക്കാനുള്ള കാരണമായി പറയുന്നത്. ഗൊതബായ അധികാരത്തിലെത്തിയതിന് ശേഷം തമിഴ് വംശജര്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ ആക്രമണങ്ങളും ഒറ്റപ്പെടുത്തലുകളും വര്‍ധിച്ചതായി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി വൈക്കോയെ പോലുള്ള നേതാക്കള്‍ പറയുന്നു. 2014 ല്‍ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മഹിന്ദാ രാജപക്ഷെയെ ക്ഷണിച്ചപ്പോള്‍ ഡല്‍ഹിയിലെ ജന്ദര്‍മന്ദറില്‍ വൈക്കോയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചിരുന്നു. ഇന്ത്യ രാജപക്ഷെ ഭരണകൂടവുമായി സഹകരണം ശക്തമാക്കിയാല്‍ അത് അവിടുത്തെ ഭരണകൂടത്തിന് തമിഴര്‍ക്കെതിരായ നിലപാട് കടുപ്പിക്കാന്‍ കാരണമാകുമെന്നാണ് ഇവര്‍ പറയുന്നത്. തമിഴ് വംശജര്‍ക്കെതിരെ നടന്ന വംശീയ ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ നയം തിരുത്തിക്കാനുള്ള സമ്മര്‍ദ്ദം ശക്തമാക്കുകയാണ് ഇന്ത്യ ചെയ്യേണ്ടെതെന്നാണ് ഇവരുടെ ആവശ്യം. എന്നുമാത്രമല്ല, ഐക്യരാഷ്ട്ര സഭ ഇടപെട്ട് തമിഴര്‍ക്കിടയില്‍ ജനഹിത പരിശോധന നടത്തിക്കുകയാണ് വേണ്ടതെന്നാണ് എംഡിഎംകെ ആവശ്യപ്പെട്ടത്. ഡിഎംകെയും എഐഎഡിഎംകെയും ഈ ആവശ്യം മുന്നോട്ടുവെച്ചിട്ടില്ലെങ്കിലും തമിഴ് വിരുദ്ധ നിലാപാട് കൈകൊള്ളുന്ന രാജപക്ഷെയുടെ സമീപനത്തില്‍ ഇവര്‍ക്കും പ്രതിഷേധമുണ്ടെന്ന കാര്യം ഉറപ്പാണ്. തമിഴ് നാട്ടിൽ ഇതിന് വലിയ സ്വീകാര്യതയും കിട്ടുന്നുണ്ട്. എന്നാല്‍ ഈ ആവശ്യങ്ങള്‍ മോദി സര്‍ക്കാര്‍ അനുകൂലിക്കുന്നില്ല. ചൈനയുടെ സ്വാധീനം വര്‍ധിപ്പിക്കുന്നത് തടയാന്‍ ശ്രീലങ്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. വംശീയാതിക്രമണങ്ങളും, ന്യൂനപക്ഷ ങ്ങള്‍ക്കെതിരായ മുന്‍വിധികളും കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പരിഗണനവിഷയങ്ങളല്ല.


Next Story

Related Stories