TopTop
Begin typing your search above and press return to search.

EXPLAINER | ജിയോ മാര്‍ട്ടിന്റെ തന്ത്രം മണത്ത് ആമസോണ്‍, 24713 കോടിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പ് -റിലയന്‍സ് ഇടപാട് നിയമ കുരുക്കിലേക്ക്

EXPLAINER | ജിയോ മാര്‍ട്ടിന്റെ തന്ത്രം മണത്ത് ആമസോണ്‍, 24713 കോടിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പ് -റിലയന്‍സ് ഇടപാട് നിയമ കുരുക്കിലേക്ക്
സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിയ കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പ് മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സുമായി നടത്തിയ 24,713 കോടി രൂപയുടെ രക്ഷപ്പെടൽ പദ്ധതി ആമസോണുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിയമ യുദ്ധത്തിലേക്ക് കടക്കുകയാണ്. ഫ്യൂച്ചര്‍ ഗ്രൂപ്പിനെതിരെ ആമസോണ്‍ ലീഗല്‍ നോട്ടീസ് അയക്കുകയും സിംഗപ്പൂര്‍ ഇന്‍റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്‍ററിനെ സമീപിക്കുകയും ചെയ്തു കഴിഞ്ഞു. എന്നാല്‍ പ്രശ്നം...

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >


സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിയ കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പ് മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സുമായി നടത്തിയ 24,713 കോടി രൂപയുടെ രക്ഷപ്പെടൽ പദ്ധതി ആമസോണുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിയമ യുദ്ധത്തിലേക്ക് കടക്കുകയാണ്. ഫ്യൂച്ചര്‍ ഗ്രൂപ്പിനെതിരെ ആമസോണ്‍ ലീഗല്‍ നോട്ടീസ് അയക്കുകയും സിംഗപ്പൂര്‍ ഇന്‍റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്‍ററിനെ സമീപിക്കുകയും ചെയ്തു കഴിഞ്ഞു. എന്നാല്‍ പ്രശ്നം രമ്യതയില്‍ പരിഹരിക്കാനാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന് താല്പ്പര്യം. റിലയന്‍സുമായുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുമില്ല. ആമസോണും ഫ്ലിപ്കാര്‍ട്ടും അടക്കി ഭരിക്കുന്ന ഓണ്‍ലൈന്‍ റീട്ടെയില്‍ വിപണിയിലേക്ക് വന്‍ചുവട് വെക്കാനുള റിലയന്‍സ് ജിയോ മാര്‍ട്ടിന്റെ തന്ത്രമാണ് പുതിയ ഇടപാട് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
എന്താണ് ഫ്യൂച്ചർ ഗ്രൂപ്പിന്റെ ബിസിനസ്?

ഒരു ഇന്ത്യൻ മിശ്രവ്യവസായ കമ്പനിയാണ് ഫ്യൂച്ചർ ഗ്രൂപ്പ്. കിഷോർ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഈ കമ്പനി സ്ഥാപിച്ച സൂപ്പർമാർക്കറ്റ് ശൃംഖലകളും ലൈഫ്സ്റ്റൈൽ ബിസിനസ് ശൃംഖലകളും അതത് മേഖലകളിൽ മുൻനിരയിൽ നിൽക്കുന്നവയാണ്. ബിഗ് ബസാർ തുടങ്ങിയ സൂപ്പർമാർക്കറ്റ് ചെയിനുകൾ, ബ്രാൻഡ് ഫാക്ടറി പോലുള്ള ലൈഫ്സ്റ്റൈൽ ശൃംഖലകൾ, സെൻട്രൽ പോലുള്ള ഡിപ്പാർട്ട്മെന്റൽ സ്റ്റോർ ശൃഖലകൾ എന്നിങ്ങനെ വ്യാപിച്ചു കിടക്കുന്നു ഫ്യൂച്ചർ ഗ്രൂപ്പിന്റെ ബിസിനസ്സുകൾ.

ഫ്യൂച്വർ റീട്ടൈൽ ലിമിറ്റഡ്, ഫ്യൂച്വർ ലൈഫ്സ്റ്റൈൽ ഫാഷൻസ് ലിമിറ്റഡ് എന്നീ കമ്പനികൾക്കു കീഴിലാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഫ്യൂച്വർ റീട്ടൈൽ ലിമിറ്റഡിന്റെ കീഴിലാണ് ബിഗ് ബസാർ, എഫ്ബിബി, ഫുഡ് ബസാർ, ഫുഡ് ഹാൾ, ഹോംടൌൺ തുടങ്ങിയ സൂപ്പർമാർക്കറ്റ്/ഹൈപ്പർമാർക്കറ്റ് ശൃംഖലകൾ പ്രവർത്തിക്കുന്നത്. ബ്രാൻഡ് ഫാക്ടറി, സെൻട്രൽ, പ്ലാനറ്റ് സ്പോർട്സ് തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തിക്കുന്നത് ഫ്യൂച്വർ ലൈഫ്സ്റ്റൈൽ ഫാഷൻസ് ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴിലാണ്. ഇതോടൊപ്പം സ്വന്തമായ നിരവധി ഫാഷൻ ബ്രാൻഡുകളും ഫ്യൂച്വറിനുണ്ട്.

എന്താണ് ഫ്യൂച്ചർ ഗ്രൂപ്പിന് സംഭവിച്ചത്?

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടതാണ് ഫ്യൂച്ചർ ഗ്രൂപ്പിന്റെ വീഴ്ചയ്ക്ക് കാരണമായത്. ലഭ്യമായ വിവരങ്ങൾ പ്രകാരം ഫ്യൂച്ചർ ഗ്രൂപ്പിന് 26,000 കോടി രൂപയുടെ കടബാധ്യതയുണ്ട്. ഇതിൽ ബാങ്കുകൾക്കുള്ളതും മ്യൂച്വൽ ഫണ്ടുകൾക്കുള്ളതും വിതരണക്കാർക്ക് നൽകാനുള്ളതുമെല്ലാം പെടും. ആക്സിസ് ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കർമാർക്ക് മാത്രം 16,000 കോടിയുടെ ബാധ്യതയാണ് ഗ്രൂപ്പിനുള്ളത്. ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം ആവശ്യപ്പെടുന്നത് 5750 കോടി രൂപയുടെ തീർപ്പാണ്. ആക്സിസ് ബാങ്കിന് 1250 രൂപയുടെ കടവും ബാങ്ക് ഓഫ് ബറോഡയ്ക്ക് 750 രൂപയുടെ കടവും തീർത്തു കിട്ടാനുണ്ട്. ഫ്രാങ്ക്ലിൻ ടെംപ്ലെറ്റൻ ആൻഡ് കൊടാക് ക്രഡിറ്റ് റിസ്ക് ഫണ്ട് ഏതാണ്ട് 968 കോടി രൂപ വായ്പ നൽകിയിട്ടുണ്ട്.

ഓഗസ്റ്റ് മാസത്തിലെ ഡീൽ എന്തായിരുന്നു?

ഓഗസ്റ്റ് മാസത്തിൽ തന്റെ റീട്ടെയിൽ സാമ്രാജ്യം മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിന് തീറ് നൽകിയ ശേഷം ഫ്യൂച്ചർ ഉടമ കിഷോർ ബിയാനി പറഞ്ഞത്, ബിസിനസ് ഇപ്പോൾ ശക്തമായ കരങ്ങളിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്നുവെന്നാണ്. ഫ്യൂച്ചർ ഗ്രൂപ്പിന്റെ 1500 റീട്ടെയിൽ സ്റ്റോറുകൾ മുകേഷ് അംബാനിയുടെ കൈകളിലെത്തി. ഇതോടൊപ്പം കമ്പനിയുടെ ചരക്കുനീക്ക, സംഭരണ സന്നാഹങ്ങളും റിലയൻസിന്റെ കൈപ്പിടിയിലൊതുങ്ങി.

24,713 കോടി രൂപയുടേതായിരുന്നു ഡീൽ. ഈ ഏറ്റെടുക്കലിന്റെ ഭാഗമായി ഫ്യൂച്ചർ റീട്ടെയിൽ, ഫ്യൂച്ചർ ലൈഫ്സ്റ്റൈൽ ഫാഷൻസ്, ഫ്യൂച്ചർ കൺസ്യൂമർ, ഫ്യൂച്ചർ സപ്ലേ ചെയിൻസ്, ഫ്യൂച്ചർ മാർക്കറ്റ് നെറ്റ്‍വർക്സ് എന്നിവ ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡിൽ ലയിച്ചു. ഫ്യൂച്ചർ എന്റർപ്രൈസസിന്റെ ഷോറൂമുകളായ ബിഗ് ബസാർ, എഫ്ബിബി, ഫുഡ്ഹാൾസ ഈസിഡേ, നീൽഗിരിസ്, സെൻട്രൽ, ബ്രാൻഡ് ഫാക്ടറി എന്നിവയുടെ ഉടമസ്ഥത ഇരുവരും ചേർന്നുണ്ടാക്കിയ കരാർ പ്രകാരം ഇപ്പോൾ റിയലയൻസിനാണ്. ഈ കരാർ പ്രകാരം കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ കടങ്ങൾ അംബാനി ഏറ്റെടുത്ത കമ്പനി തീർക്കും. ബാക്കിയുള്ളത് പണമായി ബിയാനിക്ക് നൽകുകയും ചെയ്യും.

ഇതോടെ കോവിഡ് മഹാമാരിയെത്തുടർന്ന് ഫ്യൂച്ചർ ഗ്രൂപ്പ് ചെന്നുപെട്ട വലിയ അപകടത്തിൽ നിന്ന് ഒരുവിധം തലയൂരിയിരിക്കുകയാണ്. മുമ്പു തന്നെ രൂപപ്പെട്ടിരുന്ന പ്രതിസന്ധികൾ കോവിഡ് കാലത്ത് രൂക്ഷമായിത്തീർന്നിരുന്നു. വായ്പ നൽകിയവർ, വിതരണക്കാർ, തൊഴിലാളികൾ തുടങ്ങിയ എല്ലാ തൽപരകക്ഷികളെയും പരിഗണിച്ചുള്ള ഉടമ്പടിയിലാണ് തങ്ങളേർപ്പെട്ടതെന്ന് കിഷോർ ബിയാനി പറയുകയുണ്ടായി.

ലയനത്തിനു ശേഷം 1200 കോടി രൂപയുടെ നിക്ഷേപം ഫ്യൂച്ചർ എന്റർടെയ്ൻമെന്റിൽ റിലയൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവഴി 6.09% ഓഹരികൾ കൂടി റിലയൻസിന് കൈവരും.

അതെസമയം ബിയാനിയുടെ പ്രൈവറ്റ് കമ്പനികളുടെ ബാധ്യതകൾ ഇപ്പോഴും അദ്ദേഹത്തിന്റെ പക്കൽതന്നെയാണ്. ബിയാനി കുടുംബത്തിന് ലിസ്റ്റഡ് കമ്പനികളിൽ 33.5% ഓഹരിയുണ്ടെങ്കിലും ഇവയെല്ലാം പണയത്തിലാണ്. പ്രൈവറ്റ് കമ്പനികളുടെ ബാധ്യത 4100 കോടി രൂപ വരുമെന്നാണ് കണക്ക്.
എന്താണ് ആമസോൺ ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇടപാട്?
കഴിഞ്ഞവർഷം ബിയാനിയുടെ ഫ്യൂച്ചർ റീടെയിൽ ആമസോണുമായി മറ്റൊരു കരാറിലെത്തിയിരുന്നു. ഈ കരാറിന്റെ ലംഘനം നടന്നുവെന്നാണ് ആമസോൺ ഇപ്പോള്‍ ആരോപിക്കുന്നത്.
ഫ്യൂച്ചർ റീടെയിലിന്റെ പ്രമോട്ടർ സ്ഥാപനമായ ഫ്യൂച്ചർ കൂപ്പൺസിൽ ആമസോൺ 49 ശതമാനം ഓഹരി കഴിഞ്ഞവർഷം സ്വന്തമാക്കിയിരുന്നു. ഏതാണ്ട് 1500 കോടി രൂപയുടെ ഡീലാണിത്. ഈ ഉടമ്പടി പ്രകാരം ഫ്യൂച്ചർ പ്രൊഡക്ടുകൾ ആമസോൺ വഴി വിൽക്കാൻ കഴിയും. ആമസോണിന്റെ പുതിയ പദ്ധതികളിൽ ഫ്യൂച്ചർ റീട്ടെയിൽ പ്രോഡക്ട്സ് ഭാഗമാകുമെന്നും ഉറപ്പാക്കപ്പെട്ടു. ഉപഭോക്താവ് ഒരു ഉൽപന്നം ഓർഡർ ചെയ്താൽ രണ്ട് മണിക്കൂറിനുള്ളിൽ സാധനം എത്തിക്കുക എന്നതാണ് ഈ പദ്ധതി. തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലാണ് ഇത് നടപ്പാക്കുക. ഫ്യൂച്ചർ റീടെയിലിന്റെ വൻ വിൽപന ശൃംഖല ആമസോണിന് വലിയ തോതിൽ ഉപകാരപ്പെടും. അടുത്ത മൂന്നു മുതൽ 10 വർഷം വരെയുള്ള കാലയളവിൽ ഫ്യൂച്ചർ റീട്ടെയിൽസിന്റെ പക്കലുള്ള ഫ്യൂച്ചർ കൂപ്പൺസ് ഓഹരികൾ വാങ്ങിക്കാനുള്ള അധികാരവും
കരാറിലൂടെ
ഇവർക്ക് ലഭ്യമാക്കിയിട്ടുണ്ട്.
റിലയൻസുമായി കരാറിലേർപ്പെട്ടതോടെ തങ്ങളുമായി ഏർപ്പെട്ടിട്ടുള്ള കരാർ ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് ആമസോൺ ആരോപിക്കുന്നു. തങ്ങളുടെ കരാറിലുള്ള റൈറ്റ്-ഓഫ്-ഫസ്റ്റ്-റെഫ്യൂസൽ എന്ന തങ്ങൾക്കനുകൂലമായ സാധ്യതയെ അടച്ചിരിക്കുകയാണ് ഫ്യൂച്ചർ. ഒരു മൂന്നാംകക്ഷിയുമായി വിൽപ്പനാ കരാറിലേർപ്പെടാൻ ആഗ്രഹിക്കുകയാണെങ്കിൽ ഫ്യൂച്ചർ റീട്ടെയിൽസ് ആദ്യം തങ്ങളെ വേണം ബന്ധപ്പെടാൻ. അതായത് വിൽക്കാനുദ്ദേശിക്കുന്ന ഓഹരി വാങ്ങുന്നില്ലെന്ന ആമസോണിന്റെ നിരാസമാണ് ഒരു മൂന്നാംകക്ഷിയുമായി ഫ്യൂച്ചർ റീട്ടെയിൽസിന് കരാറിലേർപ്പെടാനുള്ള അനുമതി.

എന്താണ് ഫ്യൂച്ചർ ഗ്രൂപ്പ് പറയുന്നത്?

തങ്ങൾ കരാർ ലംഘനം നടത്തിയിട്ടില്ലെന്നാണ് ഫ്യൂച്ചർ ഗ്രൂപ്പ് പറയുന്നത്. കമ്പനിയുടെ ഓഹരികളൊന്നും തന്നെ തങ്ങൾ വിറ്റിട്ടില്ല. ആസ്തി മാത്രമാണ് വിറ്റിരിക്കുന്നത്. കൂടാതെ, റീട്ടെയിൽ കമ്പനി വിൽക്കാൻ തങ്ങൾ ആമസോണിനെയും സമീപിച്ചിരുന്നു. എന്നാൽ അവരത് ആദ്യം നിരസിക്കുകയാണുണ്ടായത്. ഇതോടൊപ്പം മറ്റൊരു പ്രശ്നം കൂടി ഫ്യൂച്ചർ ഗ്രൂപ്പ് ഉന്നയിക്കുന്നുണ്ട്. ആമസോണുമായി കരാർ നിലവിൽ വന്ന് മൂന്ന് വർഷം കഴിഞ്ഞാൽ മാത്രമേ കമ്പനി വില്‍ക്കുന്ന ഓഹരി വാങ്ങുന്നതിന് ആദ്യ അവസരം അവർക്ക് അവകാശപ്പെടാനാകൂ
.
ആമസോണുമായി കരാറിലെത്തിയിട്ട് മൂന്ന് വർഷമായിട്ടില്ല. ഇന്ത്യയുടെ വിദേശനിക്ഷേപ നയം അനുസരിച്ച് ഫ്യൂച്ചർ റീട്ടെയിലിനെ പൂർണമായി ഏറ്റെടുക്കാൻ ഏതായാലും ആമസോണിന് കഴിയില്ലെന്ന പ്രശ്നവും നിലവിലുണ്ട്. അതെസമയം, റിലയൻസുമായുള്ള കരാറും ഇതുവരെ പൂർത്തിയായിട്ടില്ല.

ഫ്യൂച്ചർ ഗ്രൂപ്പിനു മുന്നിൽ ഇനിയുള്ള വഴിയെന്ത്?

ആമസോൺ നീങ്ങിയിരിക്കുന്നത് സിങ്കപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്ററിലേക്കാണ്. ഇവിടെയാണ് ഇത്തരം അന്തർദ്ദേശീയ വ്യാപാര തർക്കങ്ങൾ പരിഹരിക്കപ്പെടുക. ഈ നീക്കം ഫ്യൂച്ചർ ഗ്രൂപ്പിന് താങ്ങാവുന്ന സ്ഥിതിയല്ല ഇപ്പോഴുള്ളത്. എത്രയും വേഗം ബാധ്യതകൾ തീർക്കാൻ ബാങ്കുകളുടെ സമ്മർദ്ദം അതിശക്തമാണ്. റിലയൻസുമായുള്ള ഇടപാട് പൂർത്തിയാക്കേണ്ടത് അടിയന്തിരാവശ്യമാണ്. മിക്കവാറും ഒരു ഒത്തുതീർപ്പിനായിരിക്കും ഫ്യൂച്ചർ ഗ്രൂപ്പ് ശ്രമിക്കുക. മധ്യസ്ഥതയിലൂടെ തർക്കം പരിഹരിക്കാനാണ് ശ്രമം. വ്യവഹാര നടപടികളുമായി മുമ്പോട്ടു പോകുകയാണെങ്കിൽ കേസ് പരിഗണിക്കപ്പെടാൻ തന്നെ ഇനിയും ഒരു മാസം കാക്കേണ്ടി വരും. ഒമ്പതുമുതൽ 12 മാസം വരെ ഇതിന്റെ നടപടികൾ നീണ്ടേക്കാം. കേസുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളെയും കോടതി കേൾക്കും.

ആമസോണിന്റെ നടപടിയെന്ത്?

ആമസോൺ വളരെ ഗൌരവത്തോടെയാണ് പ്രശ്നത്തെ എടുത്തിരിക്കുന്നത്. ഫ്യൂച്ചർ റീട്ടെയിലിൽ മാത്രം 4 ശതമാനത്തിനടുത്ത് ശതമാനം ഓഹരിയുണ്ട് ആമസോണിന്. ഫ്യൂച്ചർ കൂപ്പണിന് ആമസോൺ ലീഗൽ നോട്ടീസും അയച്ചിട്ടുണ്ട്. ഫ്യൂച്ചർ ഗ്രൂപ്പും ആമസോണും ബോംബെ ഹൈക്കോടതിയിൽ കേവിയറ്റ് ഹർജിയും നൽകിയിട്ടുണ്ട്.

Next Story

Related Stories