TopTop
Begin typing your search above and press return to search.

EXPLAINER: അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം വില കുറഞ്ഞിട്ടും ഇന്ത്യയില്‍ ആനുപാതികമായി കുറയാത്തതെന്ത് കൊണ്ട്?

EXPLAINER: അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം വില കുറഞ്ഞിട്ടും ഇന്ത്യയില്‍ ആനുപാതികമായി കുറയാത്തതെന്ത് കൊണ്ട്?

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വില, മറ്റ് ഉല്‍പ്പന്നങ്ങലുടെ വില പോലെയല്ല. വില ക്രമാതീതമായി കുറയുമ്പോള്‍ അത് ആ ഉത്പന്നത്തിന്റെ ഉത്പാദനവും വിപണനവുമായി മാത്രം ബന്ധപ്പെട്ട പ്രശ്‌നമായിട്ടില്ല പൊതുവില്‍ കാണാറുളളത്. അത് സാമ്പത്തിക മാന്ദ്യത്തിന്റെ മുന്നോടിയായും സാമ്പത്തിക വളര്‍ച്ച രാഹിത്യത്തിന്റെ പ്രതിഫലനമായുമാണ് കാണാറുളളത്. സാമ്പത്തിക മാന്ദ്യത്തിന്റെ സൂചകമായിട്ടാണ് ഇതിനെ വിലയിരുത്താറുള്ളത്.

ഇത്തവണ വില കുറയാനുള്ള കാരണമെന്താണ് ചൈനയില്‍ കൊറൊണ വൈറസ് വ്യാപിച്ചു തുടങ്ങിയതു മുതലാണ് വില കുറഞ്ഞു തുടങ്ങിയത്. വൈറസ് ബാധ പടര്‍ന്നതോടെ വ്യവസായങ്ങള്‍ അടച്ചിട്ടു. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. കൂടുതല്‍ രാജ്യങ്ങളിലേക്ക് വൈറസ് വ്യാപിച്ചതോടെ സാമ്പത്തിക രംഗത്ത് കൂടുതല്‍ മാന്ദ്യമുണ്ടായി. വിമാനങ്ങള്‍ സര്‍വീസ് വെട്ടികുറച്ചു. ഇതോടെ ക്രൂഡിനുള്ള ഡിമാന്റ് വന്‍ തോതില്‍ കുറഞ്ഞു. ഇതോടെ വില കുറഞ്ഞു. ഇത് മാത്രമാണോ ഇത്രയും വലിയ തോതിലുള്ള കുറവിന് കാരണം ഇതിന് പുറമെ എണ്ണ ഉത്പാദക രാജ്യമായ സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വിലതര്‍ക്കവും വിലയിടിവിന് കാരണമായി. വില കറയുന്നത് തടയാന്‍ ഉത്പാദനം കുറയ്ക്കാമെന്ന സൗദി നിര്‍ദ്ദേശം റഷ്യ അംഗീകരിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് റഷ്യയെ ദീര്‍ഘകാലത്ത് പ്രതിസന്ധിയിലാക്കാന്‍ ഉദ്ദേശിച്ച് അടുത്ത മാസം മുതല്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ സൗദി തീരുമാനിച്ചു. ഇതോടെ വില പിന്നെയും കുറഞ്ഞു. ഏപ്രിലിലോടെ ഉത്പാദനം കുട്ടിയാൽ പ്രശ്നം വഷളായി കൂടെന്നില്ല., അന്താരാഷ്ട്ര വിപണിയിലെ ഈ വിലയിടിവ് ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചുവോ അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ അതേ ദിവസം ഇന്ത്യന്‍ വിപണികളില്‍ പ്രതിഫലിക്കാറില്ല. എണ്ണകമ്പനികള്‍ 15 ദിവസത്തെ വില കണക്കാക്കിയാണ് ഇതില്‍ തീരുമാനമെടുക്കാറുളളത്. അങ്ങനെ കണക്കിലെടുത്താലും അന്താരാഷ്ട്ര വിപണിയിലെ വിലകുറവിന്റെ അതേ അളവില്‍ ഇന്ത്യയില്‍ വില സാധാരണ നിലയില്‍ കുറയാറില്ല. ഈ വര്‍ഷം ഇതുവരെ ഏഴ് ശതമാനം വിലയിടിവാണ് പെട്രോളിയം വിലയില്‍ ഇന്ത്യൻ വിപണിയിൽ ഉണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ 1991 നുശേഷമുള്ള ഏറ്റവും വലിയ വില ഇടിവാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. 32 ശതമാനത്തോളം വിലയാണ് അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞത്. . ഡിസംബര്‍ അവസാനം ബാരലിന് 65 ഡോളറായിരുന്നത് ഇപ്പോള്‍ 33 ആയാണ് കുറഞ്ഞത്. എന്താണ് ഇന്ത്യയില്‍ വില അന്താരാഷ്ട്ര വിപണിയുടെ അതേ തോതില്‍ കുറയാത്തത്. അതിന് പല കാരണങ്ങളുണ്ട്. അതില്‍ ഒരു കാരണം ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവാണ്. ഈ അടുത്ത ദിവസങ്ങളില്‍ തന്നെ രൂപയുടെ മൂല്യം ഡോളറിനെ അപേക്ഷിച്ച് നാല് ശതമാനമാണ് കുറഞ്ഞത്. അതുകൊണ്ട് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ രൂപ കൂടുതല്‍ നല്‍കേണ്ടിവരും. മറ്റൊരു കാര്യം നേരത്തെ സൂചിപ്പിച്ചതു പോലെ, എണ്ണ കമ്പനികള്‍ 15 ദിവസം കണക്കാക്കി മാത്രമെ എണ്ണ വിലയില്‍ കുറവ് വരുത്തുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുകയുള്ളു. ഇതുകാരണം ഊഹാത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിദിനം ഉണ്ടായേക്കാവുന്ന വില മാറ്റം അതേ രീതിയില്‍ ഇന്ത്യന്‍ വിപണിയിലുണ്ടാകാറില്ല, ഇതിന് പുറമെ സര്‍ക്കാരിന്റെ നയങ്ങളുമായി ഇതിന് ബന്ധമുണ്ടോ തീര്‍ച്ചയായും സര്‍ക്കാര്‍ നയങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇക്കാര്യം തീരുമാനിക്കപ്പെടുക. എത്രത്തോളം നേട്ടം ഉപഭോക്താക്കള്‍ക്ക് കൈമാറണമെന്നതിനൊപ്പം രാജ്യത്തെ സാമ്പത്തിക അവസ്ഥയും സര്‍ക്കാരിന്റെ തീരുമാനങ്ങളെ ബാധിച്ചേക്കാം. നിലവിലെ സാമ്പത്തിക സ്ഥിതിയെ എണ്ണ വില എങ്ങനെയൊക്കെ സ്വാധിനിക്കാം ഇന്ത്യയിലെ എണ്ണ വിപണിയിലെ വിലയിലെ പ്രധാന ഇനം നികുതിയാണ്. ഈ നികുതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് ചെയ്യുമെന്നതിനെ അനുസരിച്ചുകൂടിയാണ് വിലയില്‍ കാര്യമായ മാറ്റമുണ്ടാകുന്നത്. ഇന്ത്യയില്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ള കാലത്ത് എണ്ണയുടെ അന്താരാഷ്ട്ര വിപണിയിലെ വില കുറയുന്നത് നല്ല കാര്യമാണ് ഇറക്കുമതി ഇനത്തിൽ കുറച്ചു പണം ചിലവഴിച്ചാല്‍ മതിയാകും. ഇത് രൂപയുടെ വിനിമയ മൂല്യത്തെകൂടി ആശ്രയിച്ചിരിക്കും. എന്തായാലും അത്രയും സർക്കാരിന് ആശ്വാസമാണ്. എന്നാൽ അതുകൊണ്ട് അവസാനിക്കുന്നില്ല. സാമ്പത്തിക പ്രയാസം മൂലം രാജ്യത്തെ നികുതി വരുമാനത്തിൽ വലിയ കുറവുണ്ടായികൊണ്ടിരിക്കുന്ന സമയമാണ് ഇപ്പോൾ. പ്രതീക്ഷിച്ച നികുതി വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷമുണ്ടായില്ല. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് സർക്കാരിന് മുന്നിൽ മറ്റൊ രു സാധ്യത തുറന്നിടുന്നുണ്ട്. അത് നികുതി വർധിപ്പി അക്കാനുള്ള അവസരമാണ്. കാരണം അന്താരാഷ്ട്ര വിപണിയിൽ വില കുറയുകയും, കേന്ദ്രം പെട്രോളിയം ഉത്പന്നങ്ങളിലെ വിൽപന നികുതി വർധിപ്പിക്കുകയും ചെയ്താൽ അത് വിപണി വിലയിൽ കാര്യമായി പ്രതിഫലിക്കില്ല. അത്തരമൊരു സാധ്യത സർക്കാർ ആലോചിക്കുന്നുണ്ടെെന്നാണ് ചില ധന കാര്യ സ്ഥാപനങ്ങളിലെ വിദഗ്ദർ പറയുന്നത്. ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തെ കുറയുന്ന പെട്രോൾ വില എതെങ്കിലും മാറ്റങ്ങൾ വരുത്തുമോ നേരത്തെ സൂചിപ്പിച്ചതുപോലെ സാമ്പത്തിക മാന്ദ്യത്തിന്റെ തന്നെ ഒരു ലക്ഷണമാണ് എണ്ണ വില കുറയുന്നത്. ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി പ്രധാനമായും ഡിമാൻ്റ് സൈഡിൽനിന്ന് ഉണ്ടാകുന്നതാണ്. അതായാത് ഡിമാൻ്റ് ഇല്ലാത്തതാണ് മാന്ദ്യത്തിലേക്ക് സാമ്പത്തിക മേഖലയെ തള്ളിയിടുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന് അനുസരിച്ച് ഇവിടെ അതേ തോതിൽ വില കുറച്ചാൽ അത് ജനങ്ങൾളുടെ പക്കലുള്ള പണത്തിൻ്റെ അളവ് വർധിപ്പിക്കും. ഇത് ഡിമാൻ്റ് വർധനയ്ക്ക് സാമ്പത്തിക രംഗത്തെ ഉത്തേജനത്തെയും സഹായിക്കുകയും ചെയ്യുമെന്നാണ് ചില വിദഗ്ദർ കരുതുന്നത്. എന്നാൽ ഇന്ത്യയിലെ സാമ്പത്തിക പ്രയാസങ്ങൾക്ക് കാരണം ഡിമാൻ്റ് സൈഡിലുള്ള പ്രശ്നങ്ങളാണെന്ന് സർക്കാർ അംഗീകരിച്ചതായി സൂചനയില്ല. കാരണം മാന്ദ്യ സമാനമായ അവസ്ഥ മറികടക്കുന്നതിന് എടുത്ത ഉത്തേജക നടപടികൾ സപ്ലൈ സൈഡ് കേന്ദ്രീകരിച്ചായിരുന്നു. അതായത് വ്യവസായങ്ങൾക്ക് ഇളവ് നൽകുന്ന തരത്തിലായിരുന്നു. അവിടെ ഉത്പാദനം വർധിപ്പിച്ച് പ്രശ്നങ്ങൾ പരിഹരിക്കുന്ന എന്നതിനാണ് സർക്കാർ പ്രാ്ധാന്യം നൽകിയത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ വിലക്കുറവിനെ സാമ്പത്തിക രംഗം ഉത്തേജിപ്പിക്കാനുള്ള അവസരമായി കേന്ദ്ര സർക്കാർ കാണുമോ എന്നറിയില്ല. രാജ്യത്തിൻ്റെ ധനക്കമ്മി നിയന്ത്രിക്കുക തുടങ്ങിയ ധനകാര്യ അച്ചടങ്ങൾ പാലിക്കാനുള്ള അവസരമായി സർക്കാർ ഇതിനെ ഉപയോഗിക്കാനുള്ള സാധ്യതയാണ് കൂടുതലായുള്ളത്. അത് ദീർഘകാലത്തിൽ എന്തെങ്കിലും പ്രയോജനം ചെയ്യുമോ എന്നത് സർക്കാരിൻ്റെ ഇപ്പോഴത്തെ പരിഗണന വിഷയമാകണമെന്നില്ല


Next Story

Related Stories