TopTop
Begin typing your search above and press return to search.

EXPLAINER: വീണ്ടും എടിഎമ്മിന് മുന്നില്‍ ക്യൂ നില്‍ക്കേണ്ടിവരുന്ന സാധാരണക്കാര്‍, എന്താണ് യെസ് ബാങ്കിലുണ്ടായ പ്രതിസന്ധി

EXPLAINER: വീണ്ടും എടിഎമ്മിന് മുന്നില്‍ ക്യൂ നില്‍ക്കേണ്ടിവരുന്ന സാധാരണക്കാര്‍, എന്താണ് യെസ് ബാങ്കിലുണ്ടായ പ്രതിസന്ധി

ഇന്ത്യന്‍ ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ ഏറ്റവും വലിയ ചർച്ചാവിഷയം യെസ് ബാങ്കിലുണ്ടായ പ്രതിസന്ധിയാണ്. നോട്ടുനിരോധനത്തിന് ശേഷം ജനങ്ങള്‍ വീണ്ടും എടിഎമ്മിന് മുന്നില്‍ ക്യൂ നി്ല്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ കൂടുതലായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. യെസ് ബാങ്കിലെ പ്രതിസന്ധിയാണ് ഇതിന് കാരണമായത്.

റിസര്‍വ് ബാങ്കിന്റെ ശുപാര്‍ശയെ തുടര്‍ന്ന് യെസ് ബാങ്കിലെ നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ എടുക്കുകയാണെന്നാണ് കേന്ദ്ര ധനമന്ത്രാലയം പറയുന്നത്. ഇതിന്റെ ഭാഗമായി മോറിട്ടോറിയം പ്രഖ്യാപിച്ചു. പിന്‍വലിക്കാവുന്ന തുക 50000 രൂപയായി നിജപ്പെടുത്തി. അതിനിടെ കോഴ ആരോപണത്തെ തുടര്‍ന്ന് യെസ് ബാങ്കിന്റെ സ്ഥാപകന്‍ റാണ കപൂറിനെ ഇന്ന് പുലര്‍ച്ചെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തില്‍ എന്താണ് യെസ് ബാങ്ക് പ്രതിസന്ധിയെന്നും അത് ഏതെങ്കിലും തരത്തില്‍ ഇന്ത്യയുടെ ധനമേഖലയിലെ പ്രതിസന്ധിയുടെ ലക്ഷണമാകുന്നുണ്ടോ എന്നും നോക്കാം. എന്താണ് യെസ് ബാങ്കുമായി ബന്ധപ്പെട്ട ഒടുവില്‍ പുറത്തുവന്നിട്ടുള്ള കാര്യങ്ങള്‍ രാജ്യത്തെ നാലമാത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് യെസ് ബാങ്ക്. 2004 ല്‍ തുടങ്ങിയ ബാങ്ക് വളരെ വേഗത്തില്‍ വന്‍ വളര്‍ച്ച നേടുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുവര്ഷങ്ങളായി സാധാരണ പല ബാങ്കുകളും നേരിടുന്ന പ്രതിസന്ധി യെസ് ബാങ്കിനെയും ബാധിച്ചു. കിട്ടാകടങ്ങള്‍ വര്‍ധിച്ചു. നിക്ഷേപം കുറഞ്ഞു. കൂടുതല്‍ മൂലധന സമാഹരണത്തിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഇതാണ് ചുരുക്കത്തില്‍ യെസ് ബാങ്ക് നേരിട്ട പ്രതിസന്ധി. ഇനി മനസ്സിലാക്കേണ്ടത് ഈ പ്രതിസന്ധി സ്വാഭാവികമായി ഉണ്ടായതാണോ അതോ ബാങ്കിന്റെ നടത്തിപ്പിന്റെ പ്രശ്‌നം കൊണ്ട് ഉണ്ടായതാണോ എന്നതാണ്. അതുപോലെ റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും നടത്തുന്ന ഇടപെടലുകള് എന്താണെന്നും നോക്കാം പ്രതിസന്ധിയില്‍പ്പെട്ട ബാങ്കിലെ നിക്ഷേപകരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്കും എടുത്ത നടപടികള്‍ എന്തൊക്കെയാണ് മാര്‍ച്ച് അഞ്ച് മുതല്‍ ഏപ്രില്‍ മൂന്നുവരെ മോറിട്ടോറിയം പ്രഖ്യാപിക്കുകയാണ് എടുത്ത നടപടി. രണ്ടാമത് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനെ മാറ്റി റിസര്‍വ് ബാങ്ക് ഒരു എഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചു. സ്റ്റേറ്റ് ബാങ്കിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായിരുന്ന പ്രശാന്ത് കുമാറാണ് അഡ്മിനിസ്‌ട്രേറ്റര്‍. മൊറിട്ടോറിയം പ്രാബല്യത്തില്‍ വന്നതോടെ പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 50000 രൂപയാക്കി നിജപ്പെടുത്തി. ഇതിന് പുറമെ ബാങ്കിനെ പുനഃസംഘടിപ്പിക്കുന്നതിന് റിസര്‍വ് ബാങ്ക് ഒരു പദ്ധതിക്കും രൂപം നല്‍കി. അതനുസരിച്ച് സ്റ്റേറ്റ് ബാങ്കിന് 49 ശതമാനം ഓഹരികള്‍ വാങ്ങി യെസ് ബാങ്കിനെ രക്ഷിച്ചെടുക്കാം. ഇതാണ് റിസർവ് ബാങ്ക് മുന്നോട്ടുവെച്ചിട്ടുള്ള പരിഹാര നിർദ്ദേശം എങ്ങനെയാണ് ബാങ്ക് പ്രതിസന്ധിയില്‍പെട്ടത്. നേരത്തെ സൂചിപ്പിച്ചതു പോലെ നിക്ഷേപം കുറഞ്ഞതും കൂടുതല്‍ മൂലധനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതും വായ്പ തിരിച്ചടവ് ഇല്ലാത്തതുമാണ് പ്രശ്‌നമായത്. മാര്‍ച്ച് 31 ലെ കണക്ക് പ്രകാരം ബാങ്കിലെ ആകെ വായ്പ നല്‍കിയത് 55,633 കോടി രൂപയായിരുന്നു. നിക്ഷേപമാകട്ടെ 74192 കോടി രൂപയുമായിരുന്നു. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷമാകുമ്പോഴെക്കും വായ്പ നല്‍കി തുകയില്‍ നാലിരട്ടിയുടെ വര്‍ധനയാണ് ഉണ്ടായത്. അതായത് 2,24,505 കോടി രൂപയായി വര്‍ധിച്ചു. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലെ കണക്കാണിത്. എന്നാല്‍ ഇതേ കാലയളവില്‍ നിക്ഷേപ തുക ആനുപാതികമായി വര്‍ധിച്ചില്ല. അത് 2, 09.497 കോടി രൂപ മാത്രമായി. പുതിയ കണക്ക് ബാങ്ക് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുമില്ല. നിഷ്‌ക്രിയ ആസ്തി 7.39 ശതമാനമായി വര്‍ധിക്കുകയും ചെയ്തു. അതായത് ബാങ്കിന്റെ പ്രതിസന്ധി അടിസ്ഥാനപരമാണ്, അതാണെങ്കിൽ നടത്തിപ്പിലെ പ്രശ്നങ്ങൾ കാരണവുമാണ്. എവിടെയാണ് കുഴപ്പങ്ങള്‍ പറ്റിയത് റിസര്‍വ് ബാങ്ക് ഇന്ത്യയിലെ ബാങ്കിംങ് രംഗത്തെ ഒരു ഇരുണ്ട മേഖലയെയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. യെസ് ബാങ്കിന്റെ വളര്‍ച്ചയെക്കുറിച്ച് പറയുമ്പോള്‍ തന്നെ അത് പല അപകടകരമായ കമ്പനികള്‍ക്കും വായ്പയും നിക്ഷേപവും നടത്തിയെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഉദാഹരണത്തിന് അനില്‍ അംബാനിയുടെ റിലയന്‍സ്, ദീവാന്‍ ഹൗസിംങ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, ജെറ്റ് എയർവേയ്സ് എന്നി സ്ഥാപനങ്ങള്‍ക്ക് വായ്പ കൊടുത്തായായണ് കണ്ടെത്തിയത്. ഇത്തരത്തിലുള്ള അനാരോഗ്യകരമായ പ്രവര്ത്തനം കാരണം സ്ഥാപകന്‍ റാന കപൂറിന് വീണ്ടും മൂന്നു വര്‍ഷം കൂടി മാനേജിംങ് ഡയറക്ടറായി തുടരാനുള്ള അനുമതി റിസര്‍വ് ബാങ്ക് നിഷേധിച്ചു.കഴിഞ്ഞ വർഷമാണ് റിസർവ് ബാങ്ക് ഇക്കാര്യം തീരുമാനിച്ചത്. എന്നാൽ അതിന് കാരണം റിസർവ് ബാങ്ക് പരസ്യപ്പെടുത്തിയിരുന്നില്ല. ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടര്‍ ഉത്തം പ്രകാശ് ഈ വര്‍ഷം ആദ്യം രാജിവെച്ചതോടെയാണ് പ്രശ്‌നങ്ങള്‍ പുറത്തറിഞ്ഞു തുടങ്ങിയത്. ഇതില്‍ എവിടെയാണ് ബാങ്ക് അധികൃതര്‍ നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തിയത് ഇന്ന് പുലര്‍ച്ചെയാണ് ബാങ്കിന്റെ സ്ഥാപകന്‍ റാന കപൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. അത് ബാങ്ക് നടത്തിയ തെറ്റായ ചില പ്രവര്‍ത്തനങ്ങളുടെ കൂടി ഫലമായാണെന്നാണ് കരുതുന്നത്. മണി ലോണ്ടറിംങ് ആക്ട് അനുസരിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയതത്. ബാങ്കിന്റെ വായ്പയില്‍ തിരിമറികാണിച്ചുവെന്നാണ് ആരോപണം. നേരത്തെ സൂചിപ്പിച്ച ഡി എച്ച എഫ് എല്‍ എന്ന കമ്പനിയുമായി ബന്ധപ്പെട്ടാണ് ആരോപണം. കപൂറിന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ഡൂയിറ്റ് അര്‍ബന്‍ വെഞ്ച്വേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ദീവാന്‍ ഹൗസി്ംങ് ഫിനാന്‍സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ബാങ്കിംങ് ഇതര സ്ഥാപനത്തില്‍ നിന്ന് 600 കോടിയുടെ വായ്പ ലഭിച്ചു. ദീവന്‍ ഹൗസിംങ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ യെസ് ബാങ്കിന് 3000 കോടി യോളം രൂപ വായ്പ തിരിച്ച് നല്‍കാനുള്ള സമയത്തായിരുന്നു ഇത്തരത്തില്‍ വായ്പ കിട്ടിയത്. ഇത് തട്ടിപ്പാണെന്ന പ്രഥമിക കണ്ടെത്തിലിന്റെ പുറത്താണ് അന്വേഷണം. റാണ കുപറിന്റെ ബിന്ദു ഡയറക്ടറായ കമ്പനിയാണ് ഡൂയിറ്റ് അര്‍ബന്‍ വെഞ്ച്വേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. 2012 ലാണ് ഈ കമ്പനി നിലവില്‍വന്നത്. ഇവരുടെ രണ്ട് മക്കളും ഈ കമ്പനിയുടെ ഡയറക്ടര്‍മാരായി. ഇങ്ങനെയൊക്കെയാണെങ്കിലും ഈ കമ്പനിയില്‍ ജീവനക്കാരില്ല. എന്നാല്‍ 2019 മാര്‍ച്ച് വരെ കമ്പനി 48 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കണക്കാക്കുന്നത്. വായ്പ തിരച്ചടവ് ഒഴിവാക്കി കിട്ടുന്നതിനുള്ള കൈക്കൂലിയാണ് ഇതെന്ന് സംശമാണ് ഇഡി നല്‍കുന്നത്. ഇതെങ്ങനെ സംഭവിക്കുന്നു? നിരീക്ഷണ സംവിധാനം മോശമായതാണോ കാരണം ഇന്ത്യന്‍ ബാങ്കിംങ് സംവിധാനത്തിന്മേലുള്ള ആര്‍ബിഐയുടെ നിരീക്ഷണ സംവിധാനത്തിന്റെ പരിമിതി തന്നെയാണ് ഇതിിലൂടെ വ്യക്തമാകുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി ബാങ്കിംങ് രംഗത്തിന്റെ പ്രശ്‌നമല്ലെന്ന് വരുത്താനാണ് കേ്ന്ദ്ര സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ ചില ക്രെഡിറ്റ് റേറ്റിംങ് ഏജന്‍സികള്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ എടുത്തില്ലെങ്കില്‍ അത് ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ആര്‍ബിഐയുടെ രക്ഷിക്കല്‍ പദ്ധതിയെ എല്ലാവരും സ്വാഗതം ചെയ്യുന്നുണ്ടോ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 49 ശതമാനം ഓഹരികള്‍ വാങ്ങാമെന്നാണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക് ന്ിര്‍ദ്ദേശിച്ചിട്ടുള്ള ഫോര്‍മുല.കെടുകാര്യസ്ഥത മൂലവും അഴിമതിമൂലവും, പ്രതിസന്ധിയില്‍പെടുന്ന ബാങ്കുകളെ രക്ഷിക്കാന്‍ പൊതു മേഖല ബാങ്കുകളെ നിര്‍ബന്ധിക്കുന്നത് അതിന്റെ സാമ്പത്തിക സ്ഥിരതയെ ബാധിക്കില്ലേ എ്ന്ന സംശയമാണ് ഉന്നയിക്കപ്പെടുന്നത്. തീര്‍ച്ചയായും യെസ് ബാങ്കിനെ സംബന്ധിച്ച് അത് ഗുണകരമായിരിക്കുമെങ്കിലും എസ്ബിഐയുടെ ഓഹരി ഉടമകള്‍ അത് സ്വാഗതം ചെയ്യാന്‍ സാധ്യതയില്ല. സ്വകാര്യ സ്ഥാപനങ്ങളുടെ കെടുകാര്യസ്ഥതയുടെ ബാധ്യത പൊതുമേഖലാ സ്ഥാപനങ്ങളുടെ തലയിൽ വെയ്ക്കുന്നത് ശരിയായ സമീപനമല്ലെന്ന് വിലയിരുത്തലുമുണ്ട്.


Next Story

Related Stories